കായല്‍ കൈയ്യേറി റിസോര്‍ട്ട് പണിതെന്ന് ആരോപണ വിധേയനായ മന്ത്രി തോമസ് ചാണ്ടി രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷ ബഹളം

കായല്‍ കൈയ്യേറി റിസോര്‍ട്ട് പണിതെന്ന് ആരോപണ വിധേയനായ മന്ത്രി തോമസ് ചാണ്ടി രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷ ബഹളം. രാവിലെ ചോദ്യോത്തരവേള ആരംഭിച്ചപ്പോള്‍ പ്രതിപക്ഷാംഗങ്ങള്‍ പ്‌ളക്കാര്‍ഡുകളുമായി ബഹളം ഉയര്‍ത്തുകയായിരുന്നു.
ഭൂമി കൈയ്യേറ്റക്കാരന്‍ തോമസ് ചാണ്ടി രാജിവയ്ക്കുക, സര്‍ക്കാര്‍ അന്വേഷണം നടത്തുക തുടങ്ങീ മുദ്രാവാക്യങ്ങള്‍ മുഴക്കിയായിരുന്നു പ്രതിപക്ഷ പ്രതിഷേധം. ശാന്തരാവാന്‍ സ്പീക്കര്‍ ആവശ്യപ്പെട്ടെങ്കിലും പ്രതിപക്ഷം ചെവിക്കൊണ്ടില്ല. ബഹളത്തിനിടയിലും ചോദ്യോത്തരവേള തുടര്‍ന്നു.
https://www.facebook.com/Malayalivartha























