വനിതാ പോലീസ് ഓഫിസര്‍ തൂങ്ങിമരിച്ച നിലയില്‍

വനിതാ സിവില്‍ പോലീസ് ഓഫിസര്‍ തൂങ്ങിമരിച്ച നിലയില്‍. കോഴിക്കോട് അത്തോളി പോലീസ് സ്‌റ്റേഷനിലെ വനിതാ സിവില്‍ പോലീസ് ഓഫീസറെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ബിജുല(43) ആണ് വീടിനുള്ളില്‍ തൂങ്ങിമരിച്ചത്.
കടുത്ത അസുഖമാണ് ആത്മഹത്യക്ക് കാരണമെന്നാണ് പോലീസ് നല്‍കുന്ന പ്രാഥമിക സൂചന. ഇന്നലെ രാത്രിയാണ് ഇവരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കടുത്ത വിഷാദ രോഗത്തിനടിമയായിരുന്നു എന്നാണ് വിവരം. മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി പോസ്റ്റ്‌മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയി.
https://www.facebook.com/Malayalivartha























