Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രവാസിയായ വരന്റെ വരവിനായി കാത്തിരുന്നവർക്ക് മുൻപിൽ എത്തിയത്.. മരണ വാർത്ത.. സൗദി അറേബ്യയിൽ മരിച്ച നിലയില്‍ കണ്ടെത്തി..സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു..


ഷാജി എന്ന ആ മനുഷ്യനെ കാണാൻ മുഖ്യമന്ത്രി എത്തും..അപകടത്തിൽ പെട്ട യുവതിയ്ക്ക് സ്വന്തം ഉടുമുണ്ട് ഊരി നൽകി മാതൃകയായ മനുഷ്യനാണ് ഇദ്ദേഹം.. വാഴ്ത്തുകയാണ് സോഷ്യല്‍ മീഡിയ..


കൊച്ചിൻ ഷിപ്പ്‌യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിയ കപ്പലിനുള്ളിൽ ‘ഐ ലവ് പാകിസ്താൻ’ എന്ന വാചകം.. 150 തൊഴിലാളികളിൽ നിന്ന് അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്..


വീണ ലോക്കറിൽ ഉണ്ടായിരുന്ന സ്വർണമൊഴിച്ചുള്ള മറ്റ് സാധനങ്ങൾ എല്ലാം മാറ്റി.. 134 രേഖകൾ ഇതുവരെ എസ്എഫ്ഐ ഒ കൈമാറിയിട്ടില്ല.. ഇത് കൈമാറിയാൽ മാത്രമേ വീണയെ ഇ ഡിക്ക് ഒരിക്കൽ കൂടി ചോദ്യം ചെയ്യാൻ കഴിയുകയുള്ളൂ. .


സതീശന്റെ ബജറ്റിൽ മോദിയുടെ "ബ്ലൂ ഇക്കണോമി" മാജിക്.. ബ്ലൂ ഇക്കണോമിയിൽ കേരളത്തിന് വൻ സാധ്യത..എന്താണ് കേന്ദ്രത്തിന്റെ "ബ്ലൂ ഇക്കണോമി"?

ഇവിടെ ലൈംഗികതയല്ല, ഒരു കൗതുകമാണ്; അവര്‍ കണ്ടത്; വന്നതില്‍ ഭൂരിഭാഗവും ആണുങ്ങളായിരുന്നു; അന്ന് അവിടെ സംഭവിച്ചത്...

21 AUGUST 2017 12:02 PM IST
മലയാളി വാര്‍ത്ത

ഒരു മൊബൈല്‍ കടയുടെ ഉദ്ഘാടനത്തിന് നടി സണ്ണി ലിയോണ്‍ കൊച്ചിയിലെത്തിയതും അവിടെ യുവാക്കള്‍ തടിച്ചുകൂടിയതുമെല്ലാം രണ്ടു ദിവസമായി മലയാളികള്‍ ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുകയാണ്. യുവാക്കളുടെ ഈ ഒഴുക്ക് അവരുടെ സ്വഭാവ വൈകല്യത്തെയാണ് കാണിക്കുന്നതെന്ന് പല സാഹിത്യകാരന്മാരും മനശാസ്ത്രജ്ഞന്മാരും അഭിപ്രായപ്പെട്ടു. ഇതിനെക്കുറിച്ച് പ്രസ്തുത പരിപാടിയുടെ അവതരാക രഞ്ജിനി ഹരിദാസ് പ്രതികരിക്കുന്നു. 

'നമ്മുടെ നാട്ടില്‍ ഇപ്പോള്‍ എന്തു നടന്നാലും ചര്‍ച്ചയാണ്. അങ്ങനെ ഒരു വിഷയമായി സണ്ണി ലിയോണിന്റെ വരവിനേയും കണ്ടാല്‍ മതി. അവിടെ വന്നവരൊക്കെ ലൈംഗിക വൈകൃതമായിട്ടുള്ളവരല്ല. അവരെ അഭിനന്ദിക്കുകയാണ് വേണ്ടത്. സമൂഹത്തെ ഭയക്കാതെ സണ്ണിയെ കാണാന്‍ ഈ യുവാക്കള്‍ എത്തിയല്ലോ? അതിന് കയ്യടി കൊടുക്കണം. 

ഇവിടെ ലൈംഗികതയല്ല, ഒരു കൗതുകമാണ്. അവര്‍ കണ്ടത്. വന്നതില്‍ ഭൂരിഭാഗവും ആണുങ്ങളായിരുന്നു. കുറച്ച് പെണ്‍കുട്ടികളുമുണ്ടായിരുന്നു. ഇതിനെ ഒരു പുതിയ ചലനമായി കണക്കാക്കണം.

കേരളത്തില്‍ സെക്‌സിനെക്കുറിച്ച് പറയാന്‍ പാടില്ല. ഇതൊരു മുറിക്കുള്ളില്‍ ഒതുങ്ങേണ്ടതാണ് എന്ന കാഴ്ചപ്പാടാണ് മാറേണ്ടത്. മുറിക്കുള്ളിലിരുന്ന് സണ്ണിയുടെ പോണ്‍ വീഡിയോ കണ്ട് പുറത്ത് വന്ന് സദാചാരം പ്രസംഗിക്കുന്നതാണ് ഏറ്റവും മോശം. അവര്‍ക്കാണ് ശരിക്കും സ്വഭാവ വൈകല്യമുള്ളത്. 


സണ്ണി വന്നദിവസം കേരളത്തിലുള്ളവര്‍ അന്നത്തേക്ക് തങ്ങളുടെ പ്രശ്‌നങ്ങളെല്ലാം മറന്നുവല്ലോ, മറ്റെല്ലാം മറന്ന് അവരുടെ വരവ് ചര്‍ച്ചയായില്ലേ.? മാത്രമല്ല കേരളത്തില്‍ ഇത്രയും പേര്‍ക്ക് സണ്ണിയെ അറിയാമല്ലോ എന്നും എനിക്ക് അതിശയം തോന്നി.

സണ്ണിയെ കാണാന്‍വന്നവര്‍ യാതൊരു പ്രശ്‌നവും ഉണ്ടാക്കിയില്ല. സണ്ണിയും അതുകൊണ്ടാണ് കൊച്ചിക്ക് നന്ദി പറഞ്ഞത്. ഞാന്‍ ഇതുവരെ അവതരിപ്പിച്ച പരിപാടികളിലെ ജനത്തിരക്ക് വിലയിരുത്തുകയാണെങ്കില്‍ മൂന്നാം സ്ഥാനമാണ് ഇതിന് നല്‍കുക. ഒന്നാം സ്ഥാനം മറഡോണ വന്നപ്പോള്‍ കേരളം നല്‍കിയ സ്വീകരണമാണ്. രണ്ടാം സ്ഥാനം ഷാറൂഖാന് നല്‍കിയ വരവേല്‍പ്. മൂന്നാംസ്ഥാനം സണ്ണിയെ കാണാന്‍ വന്ന ജനത്തിരക്കിന് നല്‍കണം. 

സണ്ണി എത്തിയത് ഒരു പൊതുസ്ഥലത്തായിരുന്നു. എറണാകുളം എംജിറോഡില്‍. ഇതിനുമുമ്പ് ഒരിക്കലേ അവര്‍ കേരളത്തില്‍ വന്നിട്ടുള്ളൂ, അത് വനിതയുടെ സ്‌റ്റേജ് ഷോയിലാണ്. അതൊരു സ്വകാര്യ ചടങ്ങായയിരുന്നു. എന്നാല്‍ ഇതൊരു പൊതുസ്ഥലമാണ്. അവിടെ ജനങ്ങള്‍ കൂടും. അത് സ്വാഭാവികം. ഏതൊരു താരം വരുമ്പോഴും ഉള്ളതുപോലത്തെ തിരക്കായി മാത്രം ഇതിനെ കണ്ടാല്‍ മതി. 

സണ്ണി ലിയോണ്‍ എന്ന വ്യക്തിയെ വിലയിരുത്താന്‍ നമ്മള്‍ പഠിക്കണം. അവര്‍ ഒരു പോണ്‍സ്റ്റാറായിരുന്നു. അമേരിക്കന്‍ പൗരത്വവും കനേഡിയന്‍ പൗരത്വവുമുള്ള സ്ത്രീയാണ്. ഇപ്പോള്‍ ബോളിവുഡ് സിനിമകളിലെ നായികയാണ്. പോണ്‍ സിനിമകളില്‍ അഭിനയിക്കുക എന്നത് അവര്‍ ഇഷ്ടപ്പെട്ട് തിരഞ്ഞെടുത്ത ജോലിയാണ്, അതിനെ വിമര്‍ശിക്കാന്‍ നമുക്ക് അവകാശമില്ല. അവരുടെ സ്വാഭവം വളരെ നല്ലതായിരിക്കും സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നുണ്ട്. അടുത്തിടെ ഒരു കുഞ്ഞിനെ അവര്‍ ദത്തെടുത്തു. അത്തരം വിഷയമൊന്നും ആര്‍ക്കും ചര്‍ച്ച ചെയ്യേണ്ട.

സണ്ണിയെ ഒരു പാട് പേര്‍ പിന്തുണച്ചു. അവരെ കാണാന്‍ ചെന്നവരേയും പിന്തുണച്ചു , എന്നാല്‍ നമ്മുടെ നാട്ടിലെ ഒരു പോണ്‍സ്റ്റാറാണ് അവിടെ എത്തിയതെങ്കില്‍ ഇങ്ങനെ ഒരു സ്വീകരണം ലഭിക്കുമോ എന്നതാണ് ഏറ്റവും തമാശയായി തോന്നിയത്. നമ്മുടെ നാട്ടിലെ പോണ്‍ നടിമാര്‍ അവരുടെ സാഹചര്യങ്ങള്‍ കൊണ്ട് ഇത്തരം സിനിമകളില്‍ തളയ്ക്കപ്പെട്ടവരാണ്. 


നമ്മുടെ നാട്ടില്‍ ഒരു സ്ത്രീയെ മോശമായി കാണിക്കണമെങ്കില്‍ അവളെ സെക്‌സുമായി ബന്ധിപ്പിച്ച് സംസാരിക്കകയാണ് സമൂഹം ആദ്യം ചെയ്യുന്നത്. അവള്‍ ഇത്തരക്കാരിയാണ് അവളുടെ സ്വഭാവം അറിയാം എന്ന് പറഞ്ഞു പരത്തും. നിങ്ങള്‍ക്ക് ഒരാളെ ഇഷ്ടമല്ലെങ്കില്‍ അത് തുറന്നു പറയുക. അല്ലാതെ അവളുടെ സ്വഭാവം മോശമാണെന്ന രീതിയില്‍ സംസാരിക്കരുത്. 

സമൂഹ മാധ്യമങ്ങള്‍ ഉപയോഗിക്കുന്നവര്‍ നല്ല ഭാഷ ഉപയോഗിക്കുക. നിങ്ങളെ കണ്ട് ചെറിയ കുട്ടികള്‍ വളര്‍ന്നു വരുന്നുണ്ട്. നിങ്ങള്‍ ഇത്തരം ഭാഷ ഉപയോഗിച്ചാല്‍ അവരും നാളെ ഇത് തന്നെ പിന്തുടരും രഞ്ജിനി ഹരിദാസ്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ യാത്രക്കാരന്റെ ബാഗ് പരിശോധനയില്‍ കസ്റ്റംസ് ഞെട്ടി  (1 hour ago)

ക്ഷേത്രത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് അപകടത്തില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം  (1 hour ago)

ചങ്ങമ്പുഴ കൃഷ്ണപിള്ള കലാപ്രതിഭാ പുരസ്‌കാരം അഭിനേതാവ് ഗോപന്‍ ചരുവിളക്ക്  (1 hour ago)

വി. ഡി. സതീശന്‍ സര്‍ക്കാറിന് അഭിനന്ദവുമായ് സിനിമാ ലോകം  (1 hour ago)

ബെംഗളൂരുവില്‍ മലയാളി യുവാക്കളെ ഭീഷണിപ്പെടുത്തി പണം കവര്‍ന്നു  (1 hour ago)

എന്‍.എസ്.എസ് ബോര്‍ഡ് ഓഫ് ഡയറക്ട്രേഴ്‌സ് അംഗത്വം കെ.ബി. ഗണേഷ്‌കുമാറിന് പുതുക്കി നല്‍കിയില്ല  (2 hours ago)

കേരളത്തിലെ ക്ഷേത്രങ്ങളുടെ നവീകരണം നടപ്പാക്കി വന്‍ പദ്ധതി  (2 hours ago)

സ്‌നേഹ സംസ്‌കാരത്തിന് പ്രചോദനമേകുന്ന ചിത്രം 'അരയനും അമരക്കാരനും'  (2 hours ago)

ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ വീണ്ടും അടച്ചു  (2 hours ago)

ധനുഷും ഐശ്വര്യ രജനീകാന്തും വേര്‍പിരിഞ്ഞതിന് കാരണം  (2 hours ago)

ഏഴുവയസുകാരനോട് പിതാവിന്റെ ക്രൂരത?  (2 hours ago)

ആരോഗ്യമേഖലയ്ക്ക് വേണ്ടത് രോഗികളെ സുഖപ്പെടുത്തിയെന്ന ക്രെഡിറ്റാണെന്ന് കെ. മുരളീധരന്‍  (3 hours ago)

കൊയിലാണ്ടിയില്‍ യുവതിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (7 hours ago)

ലക്ഷ്യം സമ്പൂര്‍ണ സ്വകാര്യവത്കരണം; ബഡ്ജറ്റിനെ വിമര്‍ശിച്ച് എം വി ഗോവിന്ദന്‍  (8 hours ago)

മൂന്ന് വയസുകാരനെ മുതലക്കുളത്തില്‍ തള്ളിയിട്ട് കൊലപ്പെടുത്താന്‍ ശ്രമം  (10 hours ago)

Malayali Vartha Recommends