സ്ത്രീവിരുദ്ധ പ്രസ്താവനയുമായി പി.സി ജോര്‍ജ് വീണ്ടും

സ്ത്രീവിരുദ്ധ പ്രസ്താവനയുമായി പി.സി ജോര്‍ജ് എം.എല്‍.എ വീണ്ടും. കുടുംബത്തില്‍ പിറന്ന സ്ത്രീകള്‍ സ്ത്രീസമത്വം പറയാനോ, ചന്തപ്പണിക്കോ പോകില്ലെന്ന് പി.സി ജോര്‍ജ് പറഞ്ഞു. ജനപക്ഷം ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെയാണ് അദ്ദേഹത്തിന്റെ പ്രസ്താവന.
സ്ത്രീ പുരുഷന്റെ ചങ്കാണ്, ഹൃദയത്തിലാണ് സ്ഥാനം അല്ലാതെ തലയില്‍ അല്ല, ജോര്‍ജ് വ്യക്തമാക്കി. ആതിരപ്പിള്ളി വിഷയത്തില്‍ സര്‍ക്കാരിനെ പിന്തുണച്ചും അദ്ദേഹം രംഗത്തെത്തി. കുരങ്ങ് വേണോ, മനുഷ്യന്‍ വേണോ എന്ന് ചോദിച്ചാല്‍ കുരങ്ങ് മതി എന്ന് പറയുന്നവരാണ് ആതിരപ്പിള്ളി പദ്ധതിക്ക് എതിര് നില്‍ക്കുന്നത്.
പദ്ധതി നടപ്പിലാക്കണം. ഈ പദ്ധതിയെ എതിര്‍ക്കുന്ന സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞ് മനസിലാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

https://www.facebook.com/Malayalivartha























