Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രവാസിയായ വരന്റെ വരവിനായി കാത്തിരുന്നവർക്ക് മുൻപിൽ എത്തിയത്.. മരണ വാർത്ത.. സൗദി അറേബ്യയിൽ മരിച്ച നിലയില്‍ കണ്ടെത്തി..സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു..


ഷാജി എന്ന ആ മനുഷ്യനെ കാണാൻ മുഖ്യമന്ത്രി എത്തും..അപകടത്തിൽ പെട്ട യുവതിയ്ക്ക് സ്വന്തം ഉടുമുണ്ട് ഊരി നൽകി മാതൃകയായ മനുഷ്യനാണ് ഇദ്ദേഹം.. വാഴ്ത്തുകയാണ് സോഷ്യല്‍ മീഡിയ..


കൊച്ചിൻ ഷിപ്പ്‌യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിയ കപ്പലിനുള്ളിൽ ‘ഐ ലവ് പാകിസ്താൻ’ എന്ന വാചകം.. 150 തൊഴിലാളികളിൽ നിന്ന് അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്..


വീണ ലോക്കറിൽ ഉണ്ടായിരുന്ന സ്വർണമൊഴിച്ചുള്ള മറ്റ് സാധനങ്ങൾ എല്ലാം മാറ്റി.. 134 രേഖകൾ ഇതുവരെ എസ്എഫ്ഐ ഒ കൈമാറിയിട്ടില്ല.. ഇത് കൈമാറിയാൽ മാത്രമേ വീണയെ ഇ ഡിക്ക് ഒരിക്കൽ കൂടി ചോദ്യം ചെയ്യാൻ കഴിയുകയുള്ളൂ. .


സതീശന്റെ ബജറ്റിൽ മോദിയുടെ "ബ്ലൂ ഇക്കണോമി" മാജിക്.. ബ്ലൂ ഇക്കണോമിയിൽ കേരളത്തിന് വൻ സാധ്യത..എന്താണ് കേന്ദ്രത്തിന്റെ "ബ്ലൂ ഇക്കണോമി"?

മെഡിക്കല്‍ കോഴ: കുമ്മനം രാജശേഖരന്‍ വിജിലന്‍സിന് മുന്നില്‍ ഹാജരായി

21 AUGUST 2017 01:41 PM IST
മലയാളി വാര്‍ത്ത

അതെല്ലാം മറന്നേക്കൂ എന്ന് കുമ്മനം. മെഡിക്കല്‍ കോഴയില്‍ മലക്കം മറിഞ്ഞ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. കോഴ സംബന്ധിച്ച അന്വേഷണറിപ്പോര്‍ട്ട് തനിക്ക് ഇതുവരെ ലഭിച്ചിട്ടില്ലെന്ന് കുമ്മനം വിജിലന്‍സിന് മുമ്പാകെ ഹാജരായി പറഞ്ഞു. പുറത്ത് പ്രചരിക്കുന്ന ഫോട്ടോ കോപ്പി പ്രകാരം പാര്‍ട്ടി നേതാക്കള്‍ക്കെതിരെ നടപടി സാധ്യമല്ലെന്നും കുമ്മനം വ്യക്തമാക്കി.

മെഡിക്കല്‍ കോഴ വിവാദത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ വിജിലന്‍സിന് മുന്നില്‍ ഹാജരായി. കേസ് അന്വേഷിക്കുന്ന തിരുവനന്തപുരം യൂണിറ്റിലെ വിജിലന്‍സ് സംഘത്തിന് മുന്നിലാണ് കുമ്മനം മൊഴിനല്‍കാന്‍ ഹാജരായത്. മൊഴി നല്‍കാന്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് അന്വേഷണസംഘം നേരത്തെ കുമ്മനത്തിന് നോട്ടീസ് അയച്ചിരുന്നു.
ഓഗസ്റ്റ് 10 ന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടായിരുന്നു വിജിലന്‍സ് കുമ്മനത്തിന് നോട്ടീസ് അയച്ചത്. എന്നാല്‍ കുമ്മനം അസൗകര്യം അറിയിച്ചതിനെ തുടര്‍ന്ന് സമയം നീട്ടി നല്‍കുകയായിരുന്നു.
വിജിലന്‍സ് അന്വേഷണത്തോട് പൂര്‍ണമായും സഹകരിക്കേണ്ടെന്ന നിലപാടാണ് ബിജെപി സ്വീകരിച്ചിരിക്കുന്നത്. അന്വേഷണ കമ്മീഷന്‍ അംഗങ്ങളായ കെപി ശ്രീശന്‍ എകെ നസീര്‍ എന്നിവര്‍ ഇതുവരെ വിജിലന്‍സ് മുന്നില്‍ ഹാജരായിട്ടില്ല. രണ്ട് പേരും കൂടുതല്‍ സമയം ചോദിച്ചിരിക്കുകയാണ്. ഈ മാസം 22 ന് ഹാജരാകുമെന്നാണ് ഇരുവരും അറിയിച്ചിരിക്കുന്നത്. അതിനിടെ അന്വേഷണകമ്മീഷന്‍ റിപ്പോര്‍ട്ടില്‍ സംസ്ഥാന നേതൃത്വം തിരുത്തല്‍ വരുത്തുകയും ചെയ്തു. എംടി രമേശ് ഉള്‍പ്പെടെയുള്ള നേതാക്കളെ വിജിലന്‍സ് വിളിച്ചുവരുത്തുന്നത് ഒഴിവാക്കാനായിരുന്നു ഇത്.
സ്വകാര്യ മെഡിക്കല്‍ കോളെജുകള്‍ക്ക് അംഗീകാരം വാഗ്ദാനം ചെയ്ത് ബിജെപി നേതാക്കള്‍ കോഴ വാങ്ങിയെന്നാണ് ആരോപണം. വര്‍ക്കലയിലെ എസ്ആര്‍ കോളെജ് ഉടമ ആര്‍ ഷാജി ഇടനിലക്കാരനായ സതീഷ് നായര്‍ വഴി അഞ്ച് കോടി രൂപ കൈമാറി. ഇതിനെക്കുറിച്ച് ഷാജി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ബിജെപി കമ്മീഷനെ വെച്ച് സംഭവം അന്വേഷിപ്പിക്കുകയായിരുന്നു. ഈ അന്വേഷണത്തിലാണ് ബിജെപി നേതാക്കള്‍ കോഴ കൈപ്പറ്റിയതായി കണ്ടെത്തിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ യാത്രക്കാരന്റെ ബാഗ് പരിശോധനയില്‍ കസ്റ്റംസ് ഞെട്ടി  (1 hour ago)

ക്ഷേത്രത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് അപകടത്തില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം  (1 hour ago)

ചങ്ങമ്പുഴ കൃഷ്ണപിള്ള കലാപ്രതിഭാ പുരസ്‌കാരം അഭിനേതാവ് ഗോപന്‍ ചരുവിളക്ക്  (1 hour ago)

വി. ഡി. സതീശന്‍ സര്‍ക്കാറിന് അഭിനന്ദവുമായ് സിനിമാ ലോകം  (1 hour ago)

ബെംഗളൂരുവില്‍ മലയാളി യുവാക്കളെ ഭീഷണിപ്പെടുത്തി പണം കവര്‍ന്നു  (2 hours ago)

എന്‍.എസ്.എസ് ബോര്‍ഡ് ഓഫ് ഡയറക്ട്രേഴ്‌സ് അംഗത്വം കെ.ബി. ഗണേഷ്‌കുമാറിന് പുതുക്കി നല്‍കിയില്ല  (2 hours ago)

കേരളത്തിലെ ക്ഷേത്രങ്ങളുടെ നവീകരണം നടപ്പാക്കി വന്‍ പദ്ധതി  (2 hours ago)

സ്‌നേഹ സംസ്‌കാരത്തിന് പ്രചോദനമേകുന്ന ചിത്രം 'അരയനും അമരക്കാരനും'  (2 hours ago)

ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ വീണ്ടും അടച്ചു  (2 hours ago)

ധനുഷും ഐശ്വര്യ രജനീകാന്തും വേര്‍പിരിഞ്ഞതിന് കാരണം  (2 hours ago)

ഏഴുവയസുകാരനോട് പിതാവിന്റെ ക്രൂരത?  (3 hours ago)

ആരോഗ്യമേഖലയ്ക്ക് വേണ്ടത് രോഗികളെ സുഖപ്പെടുത്തിയെന്ന ക്രെഡിറ്റാണെന്ന് കെ. മുരളീധരന്‍  (3 hours ago)

കൊയിലാണ്ടിയില്‍ യുവതിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (7 hours ago)

ലക്ഷ്യം സമ്പൂര്‍ണ സ്വകാര്യവത്കരണം; ബഡ്ജറ്റിനെ വിമര്‍ശിച്ച് എം വി ഗോവിന്ദന്‍  (8 hours ago)

മൂന്ന് വയസുകാരനെ മുതലക്കുളത്തില്‍ തള്ളിയിട്ട് കൊലപ്പെടുത്താന്‍ ശ്രമം  (10 hours ago)

Malayali Vartha Recommends