Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രവാസിയായ വരന്റെ വരവിനായി കാത്തിരുന്നവർക്ക് മുൻപിൽ എത്തിയത്.. മരണ വാർത്ത.. സൗദി അറേബ്യയിൽ മരിച്ച നിലയില്‍ കണ്ടെത്തി..സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു..


ഷാജി എന്ന ആ മനുഷ്യനെ കാണാൻ മുഖ്യമന്ത്രി എത്തും..അപകടത്തിൽ പെട്ട യുവതിയ്ക്ക് സ്വന്തം ഉടുമുണ്ട് ഊരി നൽകി മാതൃകയായ മനുഷ്യനാണ് ഇദ്ദേഹം.. വാഴ്ത്തുകയാണ് സോഷ്യല്‍ മീഡിയ..


കൊച്ചിൻ ഷിപ്പ്‌യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിയ കപ്പലിനുള്ളിൽ ‘ഐ ലവ് പാകിസ്താൻ’ എന്ന വാചകം.. 150 തൊഴിലാളികളിൽ നിന്ന് അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്..


വീണ ലോക്കറിൽ ഉണ്ടായിരുന്ന സ്വർണമൊഴിച്ചുള്ള മറ്റ് സാധനങ്ങൾ എല്ലാം മാറ്റി.. 134 രേഖകൾ ഇതുവരെ എസ്എഫ്ഐ ഒ കൈമാറിയിട്ടില്ല.. ഇത് കൈമാറിയാൽ മാത്രമേ വീണയെ ഇ ഡിക്ക് ഒരിക്കൽ കൂടി ചോദ്യം ചെയ്യാൻ കഴിയുകയുള്ളൂ. .


സതീശന്റെ ബജറ്റിൽ മോദിയുടെ "ബ്ലൂ ഇക്കണോമി" മാജിക്.. ബ്ലൂ ഇക്കണോമിയിൽ കേരളത്തിന് വൻ സാധ്യത..എന്താണ് കേന്ദ്രത്തിന്റെ "ബ്ലൂ ഇക്കണോമി"?

പെൺകുട്ടിയുടെ പേര് കൈത്തണ്ടയിൽ ബ്ലൈഡ് കൊണ്ട് എഴുതി ആത്മഹത്യ ചെയ്ത യുവാവിന് കിട്ടിയത് എട്ടിന്റെ പണി !!

21 AUGUST 2017 02:38 PM IST
മലയാളി വാര്‍ത്ത

അസ്ഥിക്ക് പിടിച്ച പ്രണയത്തിനൊടുവിൽ കാമുകി തേയ്ച്ചിട്ട് പോയി. സങ്കടം    സഹിക്കാനാകാതെ യുവാവ് കാമുകിയുടെ പേര് കൈത്തണ്ടയിൽ ബ്ലേഡ് കൊണ്ട് വരഞ്ഞു. ഇതുകണ്ട നാട്ടുകാര്‍ യുവാവിനെ ബ്ലൂ വെയ്ല്‍ കളിക്കാരനാക്കി. എന്നാല്‍ കൈത്തണ്ടയില്‍ ബ്ലേഡ് കൊണ്ട് വരഞ്ഞ് യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവം ബ്ലൂ വെയ്ല്‍ ഗെയിം കാരണമല്ലെന്ന് ബന്ധുക്കള്‍ വ്യക്തമാക്കി. പ്രേമ നൈരാശ്യവും അമ്മയുമായി വഴക്കിട്ടതുമാണ് യുവാവിനെ ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിച്ചതെന്നാണ് ബന്ധുക്കള്‍ അറിയിച്ചത്.

ശനിയാഴ്ച രാത്രിയാണ് തൃക്കൂര്‍ സ്വദേശിയായ സുജിത്തി(26)നെ കൈത്തണ്ടയില്‍ ബ്ലേഡ് കൊണ്ട് വരഞ്ഞ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. യുവാവിന്റെ കൈത്തണ്ടയില്‍ ബ്ലേഡ് കൊണ്ട് എഴുതിയത് കണ്ട ആശുപത്രി ജീവനക്കാരാണ് സംഭവം ബ്ലൂ വെയ്ല്‍ ഗെയിമിന്റെ ഭാഗമാണോയെന്ന് ആദ്യം സംശയം പ്രകടിപ്പിച്ചത്. വെറും സംശയമായി ജീവനക്കാര്‍ പറഞ്ഞ കാര്യം കാട്ടുതീ പോലെ പടര്‍ന്നു. തൃശൂരില്‍ ഇരുപത്താറുകാരന്‍ ബ്ലൂ വെയ്ല്‍ ഗെയിം കളിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു എന്നായിരുന്നു വാര്‍ത്ത പ്രചരിച്ചത്. എന്നാല്‍ സംഭവത്തിന് പിന്നില്‍ ബ്ലൂ വെയ്ല്‍ ഗെയിം അല്ലെന്നും, പ്രേമ നൈരാശ്യമാണെന്നുമാണ് ബന്ധുക്കളും യുവാവും പ്രതികരിച്ചിരിക്കുന്നത്.

പ്രേമിച്ചിരുന്ന പെണ്‍കുട്ടി തേച്ചിട്ട് പോയതിന്റെ വിഷമത്തിലാണ് തൃക്കൂര്‍ സ്വദേശിയായ സുജിത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കൈത്തണ്ടയിലെ ഞരമ്പ് മുറിച്ചാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്. ശനിയാഴ്ച രാത്രി പത്തു മണിയോടെയാണ് സുജിത്തിനെ നഗരത്തിലെ ആശുപത്രിയിലെത്തിക്കുന്നത്. യുവാവിന്റെ കൈത്തണ്ടയില്‍ ബ്ലേഡ് കൊണ്ട് എന്തോ വരഞ്ഞിട്ടത് ശ്രദ്ധയില്‍പ്പെട്ട ജീവനക്കാരാണ് സംഭവം ബ്ലൂ വെയ്ല്‍ ഗെയിമാണോയെന്ന സംശയം ആദ്യം പ്രകടിപ്പിച്ചത്.

എന്നാല്‍ ആത്മഹത്യാ ശ്രമത്തിന് പിന്നില്‍ ബ്ലൂ വെയ്ല്‍ ഗെയിം അല്ലെന്നും പ്രേമനൈരാശ്യമാണെന്നുമാണ് യുവാവും ബന്ധുക്കളും പ്രതികരിച്ചത്. കൈത്തണ്ടയില്‍ പ്രേമിച്ചിരുന്ന പെണ്‍കുട്ടിയുടെ പേരാണ് ബ്ലേഡ് കൊണ്ട് എഴുതിയത്. സംഭവദിവസം അമ്മയുമായി യുവാവ് വഴക്കിടുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവിന് മൊബൈല്‍ ഗെയിം കളിക്കുന്ന ശീലമുണ്ട്. പക്ഷേ, ഇയാള്‍ രാത്രി പത്ത് മണിക്ക് ശേഷം ഗെയിം കളിക്കാറില്ലെന്നുമാണ് ബന്ധുക്കള്‍ പറഞ്ഞത്. കൈത്തണ്ടയില്‍ മുറിവേല്‍പ്പിച്ച് എഫ് 57 എന്നെഴുതുന്നത് ബ്ലു വെയ്ല്‍ ഗെയിമിലെ ടാസ്‌ക്കുകളിലൊന്നാണ്. യുവാവിന്റെ കൈത്തണ്ടയിലെഴുതിയ കാമുകിയുടെ പേര് ബ്ലൂ വെയ്ല്‍ ഗെയിമിന്റെ ഭാഗമായി എഴുതിയതോണോ എന്ന സംശയമാണ് ഇത്രയും പുകിലുണ്ടാക്കിയത്.

നിലവില്‍ ഐസിയുവില്‍ കഴിയുന്ന യുവാവിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും, തിങ്കളാഴ്ച മുറിയിലേക്ക് മാറ്റുമെന്നുമാണ് ആശുപത്രി അധികൃതര്‍ അറിയിച്ചത്. സംഭവം ബ്ലൂ വെയ്‌ലലുമായി ബന്ധപ്പെട്ടതാണെന്ന് സ്ഥിരീകരിക്കാനുള്ള വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ യാത്രക്കാരന്റെ ബാഗ് പരിശോധനയില്‍ കസ്റ്റംസ് ഞെട്ടി  (1 hour ago)

ക്ഷേത്രത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് അപകടത്തില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം  (1 hour ago)

ചങ്ങമ്പുഴ കൃഷ്ണപിള്ള കലാപ്രതിഭാ പുരസ്‌കാരം അഭിനേതാവ് ഗോപന്‍ ചരുവിളക്ക്  (1 hour ago)

വി. ഡി. സതീശന്‍ സര്‍ക്കാറിന് അഭിനന്ദവുമായ് സിനിമാ ലോകം  (1 hour ago)

ബെംഗളൂരുവില്‍ മലയാളി യുവാക്കളെ ഭീഷണിപ്പെടുത്തി പണം കവര്‍ന്നു  (1 hour ago)

എന്‍.എസ്.എസ് ബോര്‍ഡ് ഓഫ് ഡയറക്ട്രേഴ്‌സ് അംഗത്വം കെ.ബി. ഗണേഷ്‌കുമാറിന് പുതുക്കി നല്‍കിയില്ല  (2 hours ago)

കേരളത്തിലെ ക്ഷേത്രങ്ങളുടെ നവീകരണം നടപ്പാക്കി വന്‍ പദ്ധതി  (2 hours ago)

സ്‌നേഹ സംസ്‌കാരത്തിന് പ്രചോദനമേകുന്ന ചിത്രം 'അരയനും അമരക്കാരനും'  (2 hours ago)

ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ വീണ്ടും അടച്ചു  (2 hours ago)

ധനുഷും ഐശ്വര്യ രജനീകാന്തും വേര്‍പിരിഞ്ഞതിന് കാരണം  (2 hours ago)

ഏഴുവയസുകാരനോട് പിതാവിന്റെ ക്രൂരത?  (2 hours ago)

ആരോഗ്യമേഖലയ്ക്ക് വേണ്ടത് രോഗികളെ സുഖപ്പെടുത്തിയെന്ന ക്രെഡിറ്റാണെന്ന് കെ. മുരളീധരന്‍  (3 hours ago)

കൊയിലാണ്ടിയില്‍ യുവതിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (7 hours ago)

ലക്ഷ്യം സമ്പൂര്‍ണ സ്വകാര്യവത്കരണം; ബഡ്ജറ്റിനെ വിമര്‍ശിച്ച് എം വി ഗോവിന്ദന്‍  (8 hours ago)

മൂന്ന് വയസുകാരനെ മുതലക്കുളത്തില്‍ തള്ളിയിട്ട് കൊലപ്പെടുത്താന്‍ ശ്രമം  (10 hours ago)

Malayali Vartha Recommends