പീഡനക്കേസില്‍ സ്വാമി ഗംഗേശാനന്ദയ്ക്ക് ജാമ്യം

പീഡനശ്രമത്തിനിടെ ജനനേന്ദ്രിയം മുറിക്കപ്പെട്ട സ്വാമി ഗംഗേശാനന്ദയ്ക്ക് കോടതി ജാമ്യം അനുവദിച്ചു. 90 ദിവസത്തെ റിമാന്‍ഡ് കാലവധി അവസാനിച്ച സാഹചര്യത്തിലാണ് ജാമ്യം. തിരുവനന്തപുരം സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്.
90 ദിവസത്തെ റിമാന്‍ഡ് കാലാവധി പൂര്‍ത്തിയായതിനാലും പൊലീസ് ഇനിയും കുറ്റപത്രം സമര്‍പ്പിക്കാത്തതിനാലുമാണ് കോടതി സ്വാഭാവിക ജാമ്യം അനുവദിച്ചത്. ജാമ്യം അനുവദിച്ച കോടതി ഗംഗേശാനന്ദയെ തിരുവനന്തപുരം ജില്ലയിലേക്ക് പ്രവേശിക്കുന്നത് വിലക്കി.
മെയ് 19നാണ് കേസിനാസ്പദമായ സംഭവം. സ്വാമി ഗംഗേശാനന്ദ പെണ്‍കുട്ടിയെ കടന്നു പിടിക്കാന്‍ ശ്രമിക്കവെ കയ്യില്‍ കരുതിയിരുന്ന കത്തിയുപയോഗിച്ച് അദ്ദേഹത്തിന്റെ ജനനേന്ദ്രിയം മുറിക്കുകയായിരുന്നുവെന്നാണ് കേസ്.
https://www.facebook.com/Malayalivartha























