രാജിവെയ്‌ക്കേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ

ബാലവകാശ കമ്മീഷന്‍ അംഗ നിയമനത്തിലെ ഹൈക്കോടതി വിമര്‍ശനത്തില്‍ രാജിവെയ്‌ക്കേണ്ട സാഹചര്യമില്ലെന്നു മന്ത്രി കെ.കെ ശൈലജ. കോടതിയുടെ വിധിന്യായത്തെ മാനിക്കുന്നു. തനിക്കെതിരായ ഹൈക്കോടതി പരാമര്‍ശം നീക്കാന്‍ കോടതിയെ സമീപിക്കുമെന്നും മന്ത്രി പറഞ്ഞു. മന്ത്രിയെ കേള്‍ക്കാതെയാണ് കോടതി പരാമര്‍ശം നടത്തിയതെന്നും വാര്‍ത്താസമ്മേളനത്തില്‍ ശൈലജ പറഞ്ഞു.
എല്ലാവര്‍ക്കും അവസരം നല്‍കാനാണ് അപേക്ഷ തീയതി നീട്ടിയത്. അപേക്ഷ തീയതി നീട്ടുന്നത് പുതിയ കാര്യമല്ല. കമ്മീഷന്‍ അംഗങ്ങളുടെ തെരഞ്ഞെടുപ്പ് നടന്നത് പരീക്ഷയുടെ മാര്‍ക്കിന്റെയും യോഗ്യതയുടെയും അടിസ്ഥാനത്തിലാണെന്നും മന്ത്രി പറഞ്ഞു. ഇക്കാര്യത്തില്‍ യാതൊരു രാഷ്ട്രീയ ഇടപെടലുകളും നടന്നിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha























