ജീന്‍പോള്‍ ലാലിനെ പൊലീസ് ചോദ്യം ചെയ്തു

ബോഡി ഡബഌംഗ് കേസില്‍ സംവിധായകന്‍ ജീന്‍ പോള്‍ ലാലിനെയും നടന്‍ ശ്രീനാഥ് ഭാസിയെയും അന്വേഷണസംഘം ചോദ്യം ചെയ്തു. കോടതി നിര്‍ദേശപ്രകാരമാണ് ഇരുവരെയും ചോദ്യം ചെയ്തതെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ എഎ അസീസ് അറിയിച്ചു. എന്നാല്‍ ചോദ്യം ചെയ്തതിനെകുറിച്ച് പ്രതികരിക്കാന്‍ ജീന്‍ പോള്‍ ലാല്‍ തയാറായില്ല.
സംവിധായകനും നടനുമായ ലാലിന്റെ മകനായ ജീന്‍പോള്‍, നടന്‍ ശ്രീനാഥ് ഭാസി എന്നിവടക്കം അഞ്ചുപേര്‍ക്കെതിരേ ഹണി ബി ടു എന്ന ചിത്രത്തില്‍ അഭിനയിച്ച നടിയാണ് പരാതി നല്‍കിയത്. തന്റെ മുഖം അനുവാദമില്ലാതെ കൂട്ടിച്ചേര്‍ത്ത് ചിത്രത്തില്‍ ഉപയോഗിച്ചെന്നും പ്രതിഫലം ചോദിച്ചതിന് അസഭ്യം പറഞ്ഞെന്നും ലൈംഗിക ചുവയോടെ സംസാരിച്ചെന്നുമായിരുന്നു നടിയുടെ പരാതി.
ഇതേതുടര്‍ന്ന് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്‌തെങ്കിലും തനിക്ക് പരാതിയില്ലെന്നും രണ്ടുകൂട്ടരും സംസാരിച്ച് ഒത്തുതീര്‍പ്പിലാക്കിയെന്നും നടി എറണാകുളം സെഷന്‍സ് കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. എന്നാല്‍ പീഡനക്കേസ് ഒത്തുതീര്‍പ്പാക്കാന്‍ നിയമപരമായി സാധ്യമല്ലെന്ന് വ്യക്തമാക്കിയ പൊലീസ് കേസുമായി മുന്നോട്ട് പോകുകയായിരുന്നു. ഇതിന്റെ ഭാഗമായാണ് ജീന്‍ പോളിനെയും ശ്രീനാഥ് ഭാസിയെയും ചോദ്യം ചെയ്തത്
https://www.facebook.com/Malayalivartha























