എംഎല്‍എമാരുടെ ശമ്പളം രണ്ടിരട്ടിയാക്കണം; ജയിംസ് കമ്മിറ്റിയുടെ ശുപാര്‍ശ സ്പീക്കര്‍ക്ക് കൈമാറി; വര്‍ധന 39,500ല്‍ നിന്നും 80,000ത്തിലേക്ക്

നിയമസഭാ സാമാജികരുടെ ശമ്പളം വര്‍ധിപ്പിക്കാന്‍ സര്‍ക്കാരിന് ശുപാര്‍ശ. അലവന്‍സുകള്‍ അടക്കം ശമ്പളം ഇരട്ടിയാക്കിയാണ് ജസ്റ്റിസ് ജയിംസ് കമ്മിറ്റി സ്പീക്കര്‍ക്ക് ശുപാര്‍ശ കൈമാറിയത്. അലവന്‍സുകളടക്കം 80,000 രൂപയാക്കാനാണ് റിപ്പോര്‍ട്ടിലെ നിര്‍ദേശം. നിലവില്‍ എംഎല്‍എമര്‍ക്ക് ലഭിക്കുന്നത് 39,500 രൂപയാണ്.
പൊതുമരാമത്ത് റസ്റ്റ് ഹൗസുകളില്‍ ജനപ്രതിനിധികളില്‍ നിന്നും ഈടാക്കിയിരുന്ന ഉയര്‍ന്ന വാടക നിരക്ക് പിന്‍വലിക്കാന്‍ കഴിഞ്ഞ ദിവസമാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഗവണ്‍മെന്റ് റസ്റ്റ് ഹൗസുകളില്‍ എംഎല്‍എമാരില്‍ നിന്നും എംപിമാരില്‍ നിന്നും ഈടാക്കുന്ന വാടക തന്നെ പൊതുമരാമത്ത് വകുപ്പിന് കീഴിലെ റസ്റ്റ് ഹൗസുകളില്‍ നിന്നും ഈടാക്കാനാണ് പൊതുമരാമത്ത് വകുപ്പിന്റെ തീരുമാനം.
പുതിയ ഉത്തരവ് പ്രകാരം 50 രൂപ മാത്രം എംഎല്‍എമാരും എംപിമാരും ദിവസ വാടക നല്‍കിയാല്‍ മതിയാകും. 25 രൂപയാണ് എയര്‍കണ്ടീഷന്‍ ദിവസ വാടക. ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയത് മുതല്‍ മുന്‍കാല പ്രാബല്യത്തോടെ ഉത്തരവ് നടപ്പിലാക്കാനാണ് സര്‍ക്കാര്‍ തീരുമാനം.
https://www.facebook.com/Malayalivartha























