Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രവാസിയായ വരന്റെ വരവിനായി കാത്തിരുന്നവർക്ക് മുൻപിൽ എത്തിയത്.. മരണ വാർത്ത.. സൗദി അറേബ്യയിൽ മരിച്ച നിലയില്‍ കണ്ടെത്തി..സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു..


ഷാജി എന്ന ആ മനുഷ്യനെ കാണാൻ മുഖ്യമന്ത്രി എത്തും..അപകടത്തിൽ പെട്ട യുവതിയ്ക്ക് സ്വന്തം ഉടുമുണ്ട് ഊരി നൽകി മാതൃകയായ മനുഷ്യനാണ് ഇദ്ദേഹം.. വാഴ്ത്തുകയാണ് സോഷ്യല്‍ മീഡിയ..


കൊച്ചിൻ ഷിപ്പ്‌യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിയ കപ്പലിനുള്ളിൽ ‘ഐ ലവ് പാകിസ്താൻ’ എന്ന വാചകം.. 150 തൊഴിലാളികളിൽ നിന്ന് അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്..


വീണ ലോക്കറിൽ ഉണ്ടായിരുന്ന സ്വർണമൊഴിച്ചുള്ള മറ്റ് സാധനങ്ങൾ എല്ലാം മാറ്റി.. 134 രേഖകൾ ഇതുവരെ എസ്എഫ്ഐ ഒ കൈമാറിയിട്ടില്ല.. ഇത് കൈമാറിയാൽ മാത്രമേ വീണയെ ഇ ഡിക്ക് ഒരിക്കൽ കൂടി ചോദ്യം ചെയ്യാൻ കഴിയുകയുള്ളൂ. .


സതീശന്റെ ബജറ്റിൽ മോദിയുടെ "ബ്ലൂ ഇക്കണോമി" മാജിക്.. ബ്ലൂ ഇക്കണോമിയിൽ കേരളത്തിന് വൻ സാധ്യത..എന്താണ് കേന്ദ്രത്തിന്റെ "ബ്ലൂ ഇക്കണോമി"?

13കാരനെ പീഡിപ്പിക്കാന്‍ ശ്രമിച്ച സൈക്കോളജിസ്റ്റിനെതിരെ കേസ്

21 AUGUST 2017 10:20 PM IST
മലയാളി വാര്‍ത്ത

പഠനവൈകല്യം മാറ്റാന്‍ സൈക്കോളജിസ്റ്റിന്റെടുത്ത് കൗണ്‍സിലിംഗിനെത്തിയ 13 കാരനെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ സൈക്കോളജിസ്റ്റും കൗണ്‍സലറുമായ ഡോ. കെ. ഗിരീഷിനെതിരെ പോലീസ് കേസെടുത്തു. വിവിധ ചാനലുകളിലൂടെ ആരോഗ്യപരിപാടികള്‍ അവതരിപ്പിച്ച് ഇദ്ദേഹം ശ്രദ്ദേയനായിട്ടുണ്ട്. ഇദ്ദേഹത്തിന്റെ ഇത്തരത്തിലുള്ള പ്രവര്‍ത്തിയില്‍ പ്രേക്ഷകര്‍ അന്ധംവിട്ടിരിക്കുകയാണ്.

കുട്ടിയുടെ മാതാപിതാക്കള്‍ ചൈല്‍ഡ് ലൈനില്‍ നല്‍കിയ പരാതിയെത്തുടര്‍ന്നാണ് കേസെടുത്തത്. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ പരാതി പൊലീസിന് നല്‍കി ഒരാഴ്ച കഴിഞ്ഞിട്ടും നടപടിയുണ്ടാകാത്തതിനെത്തുടര്‍ന്ന് മാതാപിതാക്കള്‍ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും സിറ്റി പൊലീസ് കമ്മിഷണര്‍ക്കും പരാതി നല്‍കിയിരുന്നു. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ സൈക്യാട്രിസ്റ്റിന്റെ സാന്നിദ്ധ്യത്തില്‍ കുട്ടിയുടെ മൊഴിയെടുത്തിട്ട് കേസില്‍ മേല്‍നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.

കഴിഞ്ഞ 14ന് വൈകിട്ടാണ് സംഭവം. കുട്ടിക്ക് പഠന വൈകല്യമുണ്ടെന്നും കൗണ്‍സലിംഗ് വേണമെന്നും സ്‌കൂളില്‍നിന്ന് നിര്‍ദ്ദേശിച്ചതുപ്രകാരമാണ് ടി.വി ചാനലുകളില്‍ കണ്ട പരിചയംവച്ച് ഇവര്‍ കുട്ടിയുമായി ഡോക്ടറുടെ അടുത്തെത്തിയത്. മാതാപിതാക്കളോട് ആദ്യം സംസാരിച്ച ശേഷം കുട്ടിയെ തനിച്ച് അകത്തേക്ക് വിളിപ്പിച്ചു. 20 മിനിട്ടുകഴിഞ്ഞ് പുറത്തുവന്നകുട്ടി വല്ലാതെ ഇരിക്കുന്നതുകണ്ടാണ് മാതാപിതാക്കള്‍കാര്യമന്വേഷിച്ചത്. ബോക്‌സ് പസില്‍ കൊടുത്ത് കളിക്കാന്‍ ഇരുത്തിയ ശേഷം സ്വകാര്യഭാഗങ്ങളില്‍ സ്പര്‍ശിക്കുകയും ചുംബിക്കുകയും ചെയ്തുവെന്നാണ് കുട്ടി പറഞ്ഞത്.

ഉടന്‍തന്നെ ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കി. അവര്‍ കേസ് തമ്ബാനൂര്‍ പൊലീസിന് നല്‍കി. അവിടുന്നാണ് ഫോര്‍ട്ട് പൊലീസിന് പരാതി ലഭിച്ചത്. ഇതിനിടെ കുട്ടിയെയും മാതാപിതാക്കളെയും സ്വാധീനിക്കാന്‍ ഡോക്ടര്‍ പലതവണ ശ്രമിച്ചതായും ഇവര്‍ പരാതിയില്‍ പറയുന്നുണ്ട്. ദേശീയ ആരോഗ്യമിഷന്റെ മാനസികാരോഗ്യ പരിപാടിയുടെ മുന്‍ സംസ്ഥാന കോ ഓഡിനേറ്റര്‍ കൂടിയാണ് ഡോ. ഗിരീഷ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ യാത്രക്കാരന്റെ ബാഗ് പരിശോധനയില്‍ കസ്റ്റംസ് ഞെട്ടി  (2 hours ago)

ക്ഷേത്രത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് അപകടത്തില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം  (2 hours ago)

ചങ്ങമ്പുഴ കൃഷ്ണപിള്ള കലാപ്രതിഭാ പുരസ്‌കാരം അഭിനേതാവ് ഗോപന്‍ ചരുവിളക്ക്  (2 hours ago)

വി. ഡി. സതീശന്‍ സര്‍ക്കാറിന് അഭിനന്ദവുമായ് സിനിമാ ലോകം  (2 hours ago)

ബെംഗളൂരുവില്‍ മലയാളി യുവാക്കളെ ഭീഷണിപ്പെടുത്തി പണം കവര്‍ന്നു  (2 hours ago)

എന്‍.എസ്.എസ് ബോര്‍ഡ് ഓഫ് ഡയറക്ട്രേഴ്‌സ് അംഗത്വം കെ.ബി. ഗണേഷ്‌കുമാറിന് പുതുക്കി നല്‍കിയില്ല  (2 hours ago)

കേരളത്തിലെ ക്ഷേത്രങ്ങളുടെ നവീകരണം നടപ്പാക്കി വന്‍ പദ്ധതി  (2 hours ago)

സ്‌നേഹ സംസ്‌കാരത്തിന് പ്രചോദനമേകുന്ന ചിത്രം 'അരയനും അമരക്കാരനും'  (2 hours ago)

ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ വീണ്ടും അടച്ചു  (2 hours ago)

ധനുഷും ഐശ്വര്യ രജനീകാന്തും വേര്‍പിരിഞ്ഞതിന് കാരണം  (3 hours ago)

ഏഴുവയസുകാരനോട് പിതാവിന്റെ ക്രൂരത?  (3 hours ago)

ആരോഗ്യമേഖലയ്ക്ക് വേണ്ടത് രോഗികളെ സുഖപ്പെടുത്തിയെന്ന ക്രെഡിറ്റാണെന്ന് കെ. മുരളീധരന്‍  (3 hours ago)

കൊയിലാണ്ടിയില്‍ യുവതിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (8 hours ago)

ലക്ഷ്യം സമ്പൂര്‍ണ സ്വകാര്യവത്കരണം; ബഡ്ജറ്റിനെ വിമര്‍ശിച്ച് എം വി ഗോവിന്ദന്‍  (9 hours ago)

മൂന്ന് വയസുകാരനെ മുതലക്കുളത്തില്‍ തള്ളിയിട്ട് കൊലപ്പെടുത്താന്‍ ശ്രമം  (10 hours ago)

Malayali Vartha Recommends