രാജ്യത്തെ നാലരലക്ഷത്തിലധികം വരുന്ന തപാല്‍ ആര്‍.എം.എസ് ജീവനക്കാര്‍ നാളെ രാജ്യവ്യാപകമായി പണിമുടക്കും

രാജ്യത്തെ നാലരലക്ഷത്തിലധികം വരുന്ന തപാല്‍ ആര്‍.എം.എസ് ജീവനക്കാര്‍ നാളെ രാജ്യവ്യാപകമായി പണിമുടക്കും. ഗ്രാമീണ ഡാക് സേവക് ജീവനക്കാരുടെ സേവനവേതന പരിഷ്‌കരണവുമായി ബന്ധപ്പെട്ട കമലേഷ്ചന്ദ്ര കമ്മിറ്റി ശിപാര്‍ശകള്‍ സ്വീകരിക്കുക, തസ്തികകളില്‍ നിയമനംനടത്തി രൂക്ഷമായ സ്റ്റാഫ് ഷോര്‍ട്ടേജിന് പരിഹാരംകാണുക, സ്വകാര്യവത്കരണ, കോര്‍പറേറ്റ്‌വത്കരണ നടപടികള്‍ അവസാനിപ്പിക്കുക, പരിഷ്‌കരണങ്ങളുടെ പേരില്‍ ജീവനക്കാരുടെ നേര്‍ക്കുള്ള പീഡനങ്ങള്‍ അവസാനിപ്പിക്കുക, പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി ഉപേക്ഷിക്കുക, പാര്‍ട്ട്‌ടൈം കാഷ്വല്‍ ജീവനക്കാര്‍ക്ക് അര്‍ഹമായ വേതനം അനുവദിക്കുക, തപാല്‍ സേവനം കൂടുതല്‍ മെച്ചപ്പെടുത്തുക തുടങ്ങി പത്തിന ആവശ്യങ്ങള്‍ ഉന്നയിച്ചാണ് നാഷനല്‍ ഫെഡറേഷന്‍ ഓഫ് പോസ്റ്റല്‍ എംപ്ലോയീസ് (എന്‍.എഫ്.പി.ഇ) നേതൃത്വത്തില്‍ പണിമുടക്കുന്നത്.
പണിമുടക്ക് പ്രചാരണാര്‍ഥം മേഖലാതല യോഗങ്ങള്‍, ജില്ല കണ്‍വെന്‍ഷനുകള്‍, ബൈക്ക് റാലി, ലഘുലേഖ വിതരണം എന്നീ പരിപാടികള്‍ നടന്നെന്ന്
തപാല്‍ ആര്‍.എം.എസ് ഏകോപനസമിതി സംസ്ഥാന കണ്‍വീനര്‍ പി.കെ. മുരളീധരന്‍ അറിയിച്ചു.
https://www.facebook.com/Malayalivartha
























