കാവ്യാമാധവന് തന്നെ അറിയാമെന്ന് പള്‍സര്‍ സുനിയുടെ വെളിപ്പെടുത്തല്‍

തന്നെ അറിയില്ലെന്ന് ദിലീപിന്റെ ഭാര്യ കാവ്യാ മാധവന്‍ പോലീസിന് മൊഴി നല്‍കിയത് കളവാണെന്ന് നടി ആക്രമിക്കപ്പെട്ട കേസിലെ പ്രധാന പ്രതി പള്‍സര്‍ സുനി. കുന്നംകുളം മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കാന്‍ എത്തിച്ചപ്പോഴാണ് സുനി ഇക്കാര്യം മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്.
കാവ്യാ മാധവന് തന്നെ വ്യക്തമായി അറിയാം. ഇല്ല എന്ന് പറയുന്നത് ശരിയല്ല. കാവ്യയുടെ പണം താന്‍ പലപ്പോഴും തട്ടിയെടുത്തിട്ടുണ്ട്. നടിയെ ആക്രമിച്ച സംഭവത്തില്‍ മാഡത്തിന് പങ്കില്ലെന്നും സുനി വ്യക്തമാക്കി.
നേരത്തെ ഓഗസ്റ്റ് 16ന് മുന്‍പ് കേസിലെ വിഐപി മാഡത്തിന്റെ പേര് പുറത്ത് പറഞ്ഞില്ലെങ്കില്‍ താന്‍ പറയുമെന്ന് സുനി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതിന് ശേഷം കോടതി അനുമതിയോടെ സുനി വിയ്യൂര്‍ ജയിലേയ്ക്ക് മാറി. ജയില്‍ ജീവനക്കാരും കളമശേരി ജയിലിലെ തടവുകാരും തന്നെ മര്‍ദ്ദിക്കുന്നുവെന്ന് പരാതിപ്പെട്ടാണ് സുനി ജയില്‍ മാറ്റത്തിന് അങ്കമാലി കോടതിയുടെ സമ്മതം വാങ്ങിയത്.

https://www.facebook.com/Malayalivartha























