'ഹൈക്കോടതി കുറ്റപ്പെടുത്തിയിട്ടും രാജിവെക്കാത്ത സംഭവം ഇന്ത്യയില്‍ ഇല്ല'; നിരാഹാരമിരിക്കുന്ന പ്രതിപക്ഷ എംഎല്‍മാര്‍ക്ക് പിന്തുണയുമായി കെ.എം മാണി

ആരോഗ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷത്തെ അഞ്ച് എംഎല്‍എമാര്‍ നിയമസഭയില്‍ സത്യഗ്രഹ സമരത്തിന് പിന്തുണയുമായി കേരള കോണ്‍ഗ്രസ് നേതാവ് കെ.എം മാണി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്കൊപ്പം എംഎല്‍എമാര്‍ക്ക് സമീപം എത്തിയ മാണി അവരെ അഭിസംബോധന ചെയ്ത് സംസാരിച്ചു.
കെ.എം മാണി എംഎല്‍എമാരെ അഭിസംബോധന ചെയ്ത് പിന്തുണ അറിയിച്ചു. നമ്മള്‍ രണ്ടുകൂട്ടരും ഒരു ലക്ഷ്യത്തിലേക്കാണ് നീങ്ങുന്നതെന്നും എല്ലാവരെയും അഭിവാദ്യം ചെയ്യുന്നെന്നും മാണി പറഞ്ഞു. ആരോഗ്യമന്ത്രിയെ ഹൈക്കോടതി കുറ്റപ്പെടുത്തിയിരിക്കുകയാണ്. ഹൈക്കോടതി കുറ്റപ്പെടുത്തിയിട്ടും രാജിവെക്കാത്ത ഒരു സംഭവം ഇന്ത്യയില്‍ ഇല്ല അതുകൊണ്ട് നിങ്ങളേറ്റെടുത്തിരിക്കുന്നത് വലിയ സമരമാണെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ എംഎല്‍എമാര്‍ നടത്തുന്ന രാപ്പകല്‍ നിരാഹാര സത്യാഗ്രഹം ഇന്ന് രണ്ടാംദിവസം പിന്നിടുകയാണ്.
https://www.facebook.com/Malayalivartha
























