Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചതിനോടുള്ള പ്രതിഷേധം... ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് ഹോർമൂസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു...


പ്രവാസിയായ വരന്റെ വരവിനായി കാത്തിരുന്നവർക്ക് മുൻപിൽ എത്തിയത്.. മരണ വാർത്ത.. സൗദി അറേബ്യയിൽ മരിച്ച നിലയില്‍ കണ്ടെത്തി..സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു..


ഷാജി എന്ന ആ മനുഷ്യനെ കാണാൻ മുഖ്യമന്ത്രി എത്തും..അപകടത്തിൽ പെട്ട യുവതിയ്ക്ക് സ്വന്തം ഉടുമുണ്ട് ഊരി നൽകി മാതൃകയായ മനുഷ്യനാണ് ഇദ്ദേഹം.. വാഴ്ത്തുകയാണ് സോഷ്യല്‍ മീഡിയ..


കൊച്ചിൻ ഷിപ്പ്‌യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിയ കപ്പലിനുള്ളിൽ ‘ഐ ലവ് പാകിസ്താൻ’ എന്ന വാചകം.. 150 തൊഴിലാളികളിൽ നിന്ന് അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്..


വീണ ലോക്കറിൽ ഉണ്ടായിരുന്ന സ്വർണമൊഴിച്ചുള്ള മറ്റ് സാധനങ്ങൾ എല്ലാം മാറ്റി.. 134 രേഖകൾ ഇതുവരെ എസ്എഫ്ഐ ഒ കൈമാറിയിട്ടില്ല.. ഇത് കൈമാറിയാൽ മാത്രമേ വീണയെ ഇ ഡിക്ക് ഒരിക്കൽ കൂടി ചോദ്യം ചെയ്യാൻ കഴിയുകയുള്ളൂ. .

മതാചാരങ്ങള്‍ പറഞ്ഞ് പ്രസവത്തിന് ആശുപത്രിയില്‍ പോകാത്തതിനെ തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ ഡോക്ടര്‍ ഷിംന അസീസിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു

22 AUGUST 2017 04:41 PM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ ദിവസം മലപ്പുറത്ത് പ്രസവ സമയത്ത് ആശുപത്രിയില്‍ കൊണ്ടു പോവാത്തതിനെ തുടര്‍ന്ന് യുവതി മരിക്കാനിടയായ സംഭവത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് മലപ്പുറത്തുകാരിയായ ഡോക്ടര്‍ ഷിംന അസീസ്. യുവതിയുടെ മൃതദേഹം പോസ്റ്റ് മോര്‍ട്ടം നടത്തുന്നതും കുടുംബം വിലക്കിയിരുന്നു. 

ഷിംന അസീസ് പറയുന്നത് ഇങ്ങനെ:

ഡോക്‌ടർക്ക്‌ നഗ്‌നത കാണാമോ… പ്രസവം കാണാമോ… ശരീരം വെളിവാക്കാമോ…

ഞാനൊരു മലപ്പുറത്തുകാരി മുസ്‌ലിം സ്‌ത്രീയാണ്‌. അസീസിനും ആയിഷക്കും ജനിച്ചതിലുമപ്പുറം കാരണങ്ങളാൽ ഇസ്‌ലാമെന്ന എന്റെ വിശ്വാസത്തെ മുറുകെ പിടിക്കാൻ ഇഷ്‌ടപ്പെടുന്നവൾ. ഞാനൊരു ഡോക്‌ടറും കൂടിയാണ്‌.എനിക്ക്‌ രണ്ട്‌ മക്കൾ. രണ്ട്‌ പ്രസവവും ആശുപത്രിയിൽ നിന്ന്‌. രണ്ടാമത്‌ സിസേറിയൻ ചെയ്‌തത്‌ എന്റെ തന്നെ പ്രഫസർ. കൂട്ടുകാരുടെ കലപിലക്കിടയിലായിരുന്നു സർജറി.

സ്വന്തം താൽപര്യമൊന്നു കൊണ്ടു മാത്രം മെഡിക്കൽ സയൻസ്‌ പഠിക്കാൻ തീരുമാനിച്ചവൾ. ആദ്യവർഷം അനാട്ടമി പഠിപ്പിക്കാൻ കിടന്നു തന്ന മൃതശരീരങ്ങളായിരുന്നു എന്റെ ആദ്യരോഗികൾ. നൂൽബന്ധമില്ലാതെ കിടന്ന അവരെ നേരെ നോക്കാൻ പോലും രണ്ട്‌ ദിവസം എനിക്ക്‌ നാണം തോന്നിയിരുന്നു. പിന്നെ മനസ്സിലായി ജീവനൊഴികെ ബാക്കിയെല്ലാം അവർക്കും എനിക്കും സമമെന്ന്‌. അസ്‌തിത്വം ഇതാണ്‌, വസ്‌ത്രമെന്ന മറയ്‌ക്കപ്പുറം എല്ലാവരും മണ്ണിൽ അഴുകാനുള്ളവരെന്ന തിരിച്ചറിവ്‌ ആണിയടിച്ച്‌ ഉറപ്പിച്ചു.

രണ്ടാം വർഷം ആദ്യ ക്ലിനിക്കൽ ക്ലാസിൽ എന്റെ ആദ്യ കേസായി ഞാൻ കണ്ടത് വൃഷ്‌ണസഞ്ചിയിലേക്കിറങ്ങിയ കുടലിറക്കം. രോഗിയുടെ നാണം കണ്ട്‌ അസ്വസ്‌ഥയായി. സ്വകാര്യഭാഗം കാണിക്കേണ്ടി വരുന്ന രോഗിയെ സമാധാനിപ്പിക്കാനും, കാണുന്നത്‌ ഡോക്‌ടറാണ്‌, വിഷമിക്കേണ്ട എന്ന്‌ പറയാനും പഠിച്ചത്‌ ഏതാണ്ടൊരാഴ്‌ച കൊണ്ടായിരുന്നു.

ആദ്യമായി പ്രസവം കാണാൻ കൂടെ പുരുഷസുഹൃത്തുക്കളുണ്ടായിരുന്നു, മെഡിക്കൽ വിദ്യാർത്ഥികൾ. പ്രസവം നടക്കുന്ന അവയവം ശ്രദ്ധിക്കാതെ അവർ നിന്ന്‌ വിയർക്കുന്നുണ്ടായിരുന്നു. ആ അമ്മയുടെ കരച്ചിൽ സഹിക്കാൻ വയ്യാതെ അവർ രണ്ടു പേരും ഇടക്ക്‌ വെച്ച്‌ ഇറങ്ങിപ്പോയി. അവരുടെ പ്രസവം കഴിഞ്ഞപ്പോഴേക്കും കണ്ടു നിന്ന ഞങ്ങൾക്കെല്ലാം ഒന്ന്‌ പെറ്റെണീറ്റ ആശ്വാസമായിരുന്നു.

പ്രസവസമയത്ത്‌ പുരുഷ ഗൈനക്കോളജിസ്‌റ്റിനോളം കരുണ സ്‌ത്രീകളിൽ കണ്ടിട്ടില്ല. പ്രസവസമയത്ത്‌ ഡോക്‌ടറോ സ്‌റ്റാഫോ അവയവം ശ്രദ്ധിക്കാറില്ല, അതിനൊട്ട്‌ കഴിയുകയുമില്ല. രണ്ടാളെ രണ്ടിടത്താക്കാൻ വേണ്ടി പണി പതിനെട്ടും പയറ്റുന്നതിനിടക്ക്‌ ഓരോ സങ്കീർണതയും ഒഴിവാക്കാൻ ഡോക്ടർ ശ്രദ്ധിക്കുന്നുണ്ടാകും.

കുഞ്ഞ്‌ കിടക്കുന്ന നിലയൊന്ന്‌ മാറിയാൽ, അമ്മ അപ്രതീക്ഷിതമായി പ്രഷർ കൂടി ബോധരഹിതയായാൽ, പ്രസവശേഷം മറുപിള്ള വേർപെട്ടില്ലെങ്കിൽ… മലപ്പുറത്ത്‌ വീണ്ടും മാതൃമരണം. എന്റെ സമുദായം, എന്റെ നാട്‌. ചികിത്സ വേണ്ടെന്ന്‌ വെക്കുന്ന ഗർഭിണി…’ഒത്താച്ചി’ എന്ന്‌ ഞങ്ങൾ വിളിക്കുന്ന ക്ഷൗരജോലി ചെയ്യുന്ന കുടുംബത്തിലെ സ്‌ത്രീകളാണ്‌ അവിടത്തെ ഡോക്‌ടർമാർ. വേദനയല്ല, ഒരു തരം വൈരാഗ്യബുദ്ധിയാണ്‌ തോന്നുന്നത്‌. മറ്റാരോടുമല്ല, സ്വയം തന്നെ. ഇത്രയൊക്കെ മെനക്കെട്ടിട്ടും, പറഞ്ഞ്‌ കൊണ്ടിരുന്നിട്ടും, പറഞ്ഞത്‌ തന്നെ പറഞ്ഞിട്ടും…നാണക്കേട്‌ തോന്നുന്നു…

ഇരുട്ടറയിൽ പിടഞ്ഞ്‌ തീരാനുള്ളതായിരുന്നില്ല പെണ്ണേ നിന്റെ ജീവൻ. ഞങ്ങളാരും നിന്റെ നഗ്‌നതയിൽ ഭ്രമിക്കുകയോ നിന്നെ പരിഹസിക്കുകയോ ഞങ്ങൾക്കിടയിലെ പുരുഷൻമാർ ആമ്‌നിയോട്ടിക്ക്‌ ദ്രവവും ചോരയും നനച്ച നിന്റെ കുഞ്ഞിന്റെ മൂർദ്ധാവ്‌ പുറത്ത്‌ വരുന്നുണ്ടോ എന്ന്‌ നോക്കാതെ അവയവദർശനം നടത്തി സായൂജ്യമടയുകയോ ചെയ്യില്ലായിരുന്നു.

ഞാനും നീയും വിശ്വസിക്കുന്ന ഇസ്‌ലാമും പടച്ചോനും മനപൂർവ്വം ചികിത്സ നിഷേധിച്ച്‌ ആ കുഞ്ഞിന്‌ തള്ളയില്ലാതാക്കിയതിന്‌ നിന്നെയും വീട്ടുകാരെയും തോളിൽ തട്ടി പ്രശംസിച്ച്‌ ജന്നാത്തുൽ ഫിർദൗസിലേക്ക്‌ എൻട്രി തരുമെന്ന്‌ വിശ്വസിക്കാനാവുന്നില്ല…

മുലപ്പാലിന്‌ തൊള്ളകീറിക്കരയുന്ന പൈതലിനെ ഓർത്തിട്ട്‌ നെഞ്ച്‌ പിടയുന്നു. അത്‌ ഒരു വലിയ വിവരക്കേട്‌ കൊണ്ടാണെന്ന്‌ ഓർക്കുമ്പോൾ, അതും എന്റെ മഞ്ചേരിയിലെന്നറിയുമ്പോൾ ആറു കൊല്ലം കൊണ്ട്‌ കഴുത്തിൽ കയറിയ കറുത്ത കുഴൽ വലിച്ചെറിഞ്ഞ്‌ ഒരു പോക്ക്‌ പോകാനാണ്‌ തോന്നുന്നത്‌ …പടച്ചോനേ, നിന്റെ കൗമിനെ നീ തന്നെ കാക്ക്‌ !!

NB: കിട്ടിയ തക്കത്തിന്‌ ഇസ്‌ലാമിനെ എതിർക്കാനും പുച്‌ഛിക്കാനും അവഹേളിക്കാനും ഈ പോസ്‌റ്റ്‌ ഉപയോഗിക്കുന്നവരെ കണ്ണും പൂട്ടി ബ്ലോക്ക്‌ ചെയ്യുന്നതായിരിക്കും.അതല്ല ഈ പോസ്‌റ്റിന്റെ ഉദ്ദേശ്യം. എത്ര പ്രിയപ്പെട്ടവരായാലും…

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചതിനോടുള്ള പ്രതിഷേധം... ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് ഹോർമൂസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു...  (18 minutes ago)

നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ യാത്രക്കാരന്റെ ബാഗ് പരിശോധനയില്‍ കസ്റ്റംസ് ഞെട്ടി  (3 hours ago)

ക്ഷേത്രത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് അപകടത്തില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം  (3 hours ago)

ചങ്ങമ്പുഴ കൃഷ്ണപിള്ള കലാപ്രതിഭാ പുരസ്‌കാരം അഭിനേതാവ് ഗോപന്‍ ചരുവിളക്ക്  (3 hours ago)

വി. ഡി. സതീശന്‍ സര്‍ക്കാറിന് അഭിനന്ദവുമായ് സിനിമാ ലോകം  (3 hours ago)

ബെംഗളൂരുവില്‍ മലയാളി യുവാക്കളെ ഭീഷണിപ്പെടുത്തി പണം കവര്‍ന്നു  (3 hours ago)

എന്‍.എസ്.എസ് ബോര്‍ഡ് ഓഫ് ഡയറക്ട്രേഴ്‌സ് അംഗത്വം കെ.ബി. ഗണേഷ്‌കുമാറിന് പുതുക്കി നല്‍കിയില്ല  (4 hours ago)

കേരളത്തിലെ ക്ഷേത്രങ്ങളുടെ നവീകരണം നടപ്പാക്കി വന്‍ പദ്ധതി  (4 hours ago)

സ്‌നേഹ സംസ്‌കാരത്തിന് പ്രചോദനമേകുന്ന ചിത്രം 'അരയനും അമരക്കാരനും'  (4 hours ago)

ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ വീണ്ടും അടച്ചു  (4 hours ago)

ധനുഷും ഐശ്വര്യ രജനീകാന്തും വേര്‍പിരിഞ്ഞതിന് കാരണം  (4 hours ago)

ഏഴുവയസുകാരനോട് പിതാവിന്റെ ക്രൂരത?  (4 hours ago)

ആരോഗ്യമേഖലയ്ക്ക് വേണ്ടത് രോഗികളെ സുഖപ്പെടുത്തിയെന്ന ക്രെഡിറ്റാണെന്ന് കെ. മുരളീധരന്‍  (5 hours ago)

കൊയിലാണ്ടിയില്‍ യുവതിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (9 hours ago)

ലക്ഷ്യം സമ്പൂര്‍ണ സ്വകാര്യവത്കരണം; ബഡ്ജറ്റിനെ വിമര്‍ശിച്ച് എം വി ഗോവിന്ദന്‍  (10 hours ago)

Malayali Vartha Recommends