ഇതും അമ്മ? പെണ്‍മക്കളെ റെയില്‍വേ സ്‌റ്റേഷനില്‍ ഉപേക്ഷിച്ച് അമ്മ കാമുകനൊപ്പം പോയി

അമ്മയാണ് മക്കളെ കൂടുതല്‍ സംരക്ഷിക്കുന്നതെന്നാണ് പൊതുവെ പറയാറുള്ളത്. പ്രത്യേകിച്ച് പെണ്‍മക്കളാണെങ്കില്‍ അവര്‍ വളരെ ശ്രദ്ധയോടും കരുതലോടും കൂടിയാണ് വളര്‍ത്തുന്നതെന്നാണ് പറയപ്പെടുന്നത്. എന്നാല്‍ ഇപ്പോള്‍ കാലം മാറിയിരിക്കുകയാണ്. മക്കള്‍ പെണ്ണായാലും ആണായാലും അവര്‍ക്കൊരു പ്രശ്‌നവുമില്ലായെന്നാണ് ചിലരുടെ പ്രവര്‍ത്തികളില്‍ നിന്നും മനസ്സിലാകുന്നത്.
ഇവിടെ ഒരമ്മ പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍മക്കളെ റെയില്‍വേ സ്‌റ്റേഷനില്‍ ഉപേക്ഷിച്ച ശേഷം അമ്മ കാമുകനൊപ്പം മുങ്ങിയതായാണ് വിവരം. കണ്ണൂര്‍ ജില്ലയിലെ കൊട്ടിയൂര്‍ സ്വദേശിനിയായ വീട്ടമ്മയാണ് കാമുകനൊപ്പം പോയത്. കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനിലാണ് 17ഉം 14ഉം വയസുള്ള മക്കളെ ഉപേക്ഷിച്ച ശേഷം വീട്ടമ്മ മുങ്ങിയത്.
റെയില്‍വേ പോലീസ് വിവരം അറിയിച്ചതിനെ തുടര്‍ന്ന് കേളകം പോലീസ് കുട്ടികളെ കസ്റ്റഡിയില്‍ എടുത്ത് കണ്ണൂര്‍ വനിതാ സെല്ലിന് കൈമാറി. വനിതാ സെല്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് കുട്ടികളുടെ അച്ഛന്റെ ബന്ധുക്കള്‍ കുട്ടികളെ തൃശൂരിലേക്ക് കൊണ്ടുപോയി.
https://www.facebook.com/Malayalivartha
























