മന്ത്രി ഷൈലജയ്‌ക്കെതിരെ പ്രതിപക്ഷ സമരം തുടരുന്നു; പ്രൈവറ്റ് സെക്രട്ടറിയെ മാറ്റിയേക്കും

ആരോഗ്യമന്ത്രി കെകെ ഷൈലജയുടെ െ്രെപവറ്റ് സെക്രട്ടറിയെ മാറ്റിയേക്കുമെന്ന് സൂചന. സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തിലും ബാലാവകാശ കമ്മീഷന്‍ നിയമനത്തിലും മന്ത്രി വിവാദത്തിലായ സാഹചര്യത്തിലാണ് െ്രെപവറ്റ് സെക്രട്ടറിയെ മാറ്റാന്‍ നീക്കം തുടങ്ങിയത്. സര്‍ക്കാര്‍ താല്‍പ്പര്യത്തിന് അനുസരിച്ച് പ്രവര്‍ത്തിക്കുന്നതില്‍ മന്ത്രിയുടെ െ്രെപവറ്റ് സെക്രട്ടറി വീഴ്ച വരുത്തിയെന്നാണ് സിപിഎം വിലയിരുത്തല്‍.
ആരോഗ്യ മന്ത്രിയുടെ ഓഫീസിന്റെ പ്രവര്‍ത്തനത്തിനെതിരെ പാര്‍ട്ടി നേതൃത്വത്തിനും പരാതി ലഭിച്ചിരുന്നു. ഡെപ്യൂട്ടി കലക്ടര്‍ പദവിയുള്ള ഉദ്യോഗസ്ഥനാണ് മന്ത്രിയുടെ െ്രെപവറ്റ് സെക്രട്ടറി. ഇദ്ദേഹത്തെ മാറ്റി പകരം സെക്രട്ടറിയേറ്റിലെ സിപിഎം അനുകൂലിയായ അഡീഷണല്‍ സെക്രട്ടറി പദവിയിലുള്ള ഉദ്യോഗസ്ഥനെ നിയമിക്കാനാണ് ആലോചന.
അതിനിടെ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ എംഎല്‍എമാര്‍ നിയമസഭാ കവാടത്തില്‍ നടത്തുന്ന അനിശ്ചിതകാല സമരം തുടരുകയാണ്. അഞ്ച് പ്രതിപക്ഷ എംഎല്‍എമാരാണ് സമരം ചെയ്യുന്നത്.
https://www.facebook.com/Malayalivartha


























