വീട്ടമ്മയെ പീഡിപ്പിച്ചെന്ന കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന എം.വിന്‍സന്റ് എംഎല്‍എയുടെ ജാമ്യാപേക്ഷയില്‍ ഇന്ന് വിധി

അയല്‍വാസിയായ വീട്ടമ്മയെ പീഡിപ്പിച്ചെന്ന പരാതിയില്‍ റിമാന്‍ഡില്‍ കഴിയുന്ന എം.വിന്‍സന്റ് എംഎല്‍എയുടെ ജാമ്യാപേക്ഷയില്‍ തിരുവനന്തപുരം ജില്ലാ കോടതി ഇന്ന് വിധി പറയും. കര്‍ശന ഉപാധികളോടെ ജ്യാമം അനുവദിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് പ്രോസിക്യൂഷന്‍ കോടതില്‍ നിലപാട് അറിയിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ജാമ്യം ലഭിച്ചേക്കുമെന്നാണു വിന്‍സന്റിന്റെ പ്രതീക്ഷ.
പരാതിക്കാരി 18 വര്‍ഷമായി മാനസിക രോഗത്തിനു ചികില്‍സയിലാണെന്നും വീട്ടമ്മയുടെ സഹോദരനെ വിളിച്ചതു നല്ല ഉദ്ദേശത്തോടെയാണെന്നും വിന്‍സന്റിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.
https://www.facebook.com/Malayalivartha

























