ഹൈക്കോടതി പരാമര്‍ശം നീക്കി; മന്ത്രി ശൈലജയ്ക്ക് ആശ്വാസം; വിധിയ്ക്ക് ഈ പരാമര്‍ശങ്ങളുടെ ആവശ്യമില്ലെന്ന് ഡിവിഷന്‍ ബെഞ്ച്

ആരോഗ്യമന്ത്രി കെ.കെ ശൈലജയ്‌ക്കെതിരെ ഹൈക്കോടതി നടത്തിയ പരാമര്‍ശങ്ങള്‍ നീക്കി. ബാലാവകാശ കമ്മീഷന്‍ നിയമനവുമായി ബന്ധപ്പെട്ടായിരുന്നു മന്ത്രിക്കെതിരെ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് കടുത്ത വിമര്‍ശനങ്ങള്‍ നടത്തിയത്. കേസില്‍ മന്ത്രി കക്ഷിയായിരുന്നില്ല. മന്ത്രിയുടെ വാദങ്ങള്‍ കേട്ടിരുന്നില്ല. കേസിന്റെ വിധിയ്ക്ക് ഈ പരാമര്‍ശത്തിന്റെ ആവശ്യവുമില്ലെന്ന് വ്യക്തമാക്കിയാണ് ഡിവിഷന്‍ ബെഞ്ച് പരാമര്‍ശങ്ങള്‍ നീക്കിയത്.
https://www.facebook.com/Malayalivartha

























