Widgets Magazine
30
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പിണറായി വിജയന്റെ വാർത്താസമ്മേളനത്തിൽ നാടകീയ രംഗങ്ങൾ; എഴുന്നേറ്റുപോയ മുഖ്യമന്ത്രി തിരികെയെത്തി, പിന്നാലെ രാഹുലിന്റെ വക 'ഇറങ്ങി ഓടല്ലേ വിജയാ' ട്രോൾ....


കൊല്ലം സുധിയുടെ കുടുംബത്തിൽ പോര് മുറുകുന്നു; രേണുവിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഫിറോസ് KHDEC


"സത്യത്തെ ഭയമില്ല, തെളിവുകൾ പുറത്തുവിടാൻ തയ്യാർ"; അതിജീവിതമാരുടെ സൈബർ അധിക്ഷേപ പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ...


രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ പീഡനക്കേസ്: അതിജീവിതമാരുടെ പരാതിയിൽ സൈബർ ആക്രമണത്തിനെതിരെ പോലീസ് നടപടി കടുപ്പിക്കുന്നു...


കൊട്ടിയത്ത് ഉത്സവത്തിനിടെ തർക്കം: പത്തൊൻപതുകാരനെ നടുറോഡിൽ കുത്തിക്കൊലപ്പെടുത്തി; ആറുപേർ പിടിയിൽ...

പാഴ്‌സല്‍ വാങ്ങി വീട്ടില്‍ കൊണ്ടുപോയ കൊത്തുപൊറോട്ടയില്‍ പാമ്പിന്റെ തല!!

24 AUGUST 2017 02:34 PM IST
മലയാളി വാര്‍ത്ത

സസ്യഭക്ഷണശാലയിൽ നിന്നു പാഴ്സൽ വാങ്ങി വീട്ടിൽ കൊണ്ടുപോയ കൊത്തുപൊറോട്ടയിൽ പാമ്പിന്റെ തല. പൊറോട്ട കഴിച്ച വിദ്യാർഥിക്കു ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്ഷാകർത്താക്കളുടെ പരാതിയെ തുടർന്നു പരിശോധന നടത്തിയ ഭക്ഷ്യസുരക്ഷാ വിഭാഗം ഹോട്ടലിനു പിഴ ചുമത്തി. പോളയത്തോട് റെയിൽവേ ഗേറ്റിനു സമീപം വാറുപുരയിടത്തിൽ ഷാനു(16)വിനാണു പൊറോട്ട കഴിക്കുന്നതിനിടെ ഇതിൽ പാമ്പിന്റെ തല കണ്ടതോടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.

തിങ്കൾ‌ രാത്രി എട്ടരയോടെയാണു പോളയത്തോട്ടിലെ സസ്യഭക്ഷണശാലയിൽ നിന്നു കൊത്തുപൊറോട്ട വാങ്ങിയത്. വീട്ടിൽ കൊണ്ടുവന്നു കഴിച്ചു കൊണ്ടിരിക്കുമ്പോൾ മീൻ തല പോലെ എന്തോ കിടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടു. പരിശോധിച്ചപ്പോഴാണ് ഇതു പാമ്പിന്റെ തലയാണെന്നു വ്യക്തമായത്. ഇതോടെ ഷാനുവിന് അസ്വസ്ഥത അനുഭവപ്പെട്ടു. ഉടനെ കുട്ടിയെ ഉപാസന ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് ഇവർ ബാക്കി വന്ന ഭക്ഷണവുമായി ഹോട്ടലിലെത്തി വിവരം ധരിപ്പിച്ചു. അറിയാതെ സംഭവിച്ചതാണെന്നായിരുന്നു ഹോട്ടലുകാരുടെ മറുപടി.

ഇന്നലെ രാവിലെ ചിന്നക്കടയിലെ ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മിഷണറുടെ ഓഫിസിലെത്തി പരാതി നൽകി. ഭക്ഷ്യസുരക്ഷാ ഓഫിസർ ചിത്ര മുരളിയുടെ നേതൃത്വത്തിൽ അധികൃതർ ഹോട്ടലിൽ പരിശോധന നടത്തി. കോളിഫ്ലവറിനിടയ്ക്ക് ഇരുന്നതായിരിക്കാം പാമ്പ് എന്നാണു നിഗമനം. പരിശോധനയിൽ ഹോട്ടലിലെ വൃത്തിഹീനമായ അന്തരീക്ഷം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നു നോട്ടിസ് നൽകുകയും 5,000 രൂപ പിഴ ചുമത്തുകയും ചെയ്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇസ്രയേല്‍ ശുദ്ധീകരണശാലയ്ക്കു നേരെ മിസൈല്‍ ആക്രമണം നടത്തി ഇറാന്‍  (7 minutes ago)

കാമുകിയെ വെട്ടിനുറുക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ച നാവികസേനാ ഉദ്യോഗസ്ഥന്‍ പിടിയില്‍  (24 minutes ago)

‘വീട്ടിൽ വോട്ടിന്’ പ്രത്യേക പോളിങ് സംഘം എത്തിതുടങ്ങി....  (2 hours ago)

ലെന ജോനിന്റെ മരണം കൊലപാതകം..? കുഴിമന്തി കഴിച്ചതിനെത്തുടര്‍ന്നുണ്ടായ ദേഹാസ്വാസ്ഥ്യം മൂലം നഴ്സ് മരിച്ച സംഭവത്തില്‍ അസ്വാഭാവികത..സുഹൃത്തുക്കൾ പിടിയിൽ..?  (2 hours ago)

സമ്മർ ബമ്പർ കോടീശ്വരൻ ദാ ഇവിടെ...! 10 കോടി ലഭിച്ചത് മലപ്പുറം സ്വദേശിക്ക്  (2 hours ago)

ഇറാൻ-യുഎസ് സംഘർഷം: പാകിസ്താന്റെ മധ്യസ്ഥതാശ്രമം തള്ളി ഇറാൻ  (2 hours ago)

കോട്ടയത്തെ യു ഡി എഫ് പൊതുയോഗത്തിൽ രാഹുൽ ഗാന്ധി  (2 hours ago)

അറ്റാക്ക്..! പ്രവാസി മരിച്ചു..! ഏപ്രിൽ 2 വരെ കൊടും മഴ പക്ഷേ ഭരണാധികാരിയുടെ നീക്കം..! 90 സർവീസുകൾ റെഡി..!  (3 hours ago)

ഇന്‍ഡിഗോയില്‍ ക്യാബിന്‍ അറ്റന്‍ഡന്റാകണോ? എന്നാൽ ഇതാ ഒരു അടിപൊളി അവസരം ...!!  (3 hours ago)

ലക്ഷങ്ങൾ ശമ്പളമുള്ള ജോലി ഒന്നല്ല, രണ്ടല്ല...243 ഒഴിവുകൾ ഇനി എന്തിന് മടിച്ചു നിൽക്കണം ? വേഗം അപേക്ഷിക്കൂ  (3 hours ago)

എസ്. ഡി. പി ഐ ബന്ധം മുഖ്യമന്ത്രി സ്ഥിരീകരിച്ചതെന്തിന്? ബേബി ഉടക്കിയിട്ടും പിണറായി പിൻമാറിയില്ല സി പിഎമ്മിൽ ഭിന്നത രൂക്ഷം  (3 hours ago)

24 മണിക്കൂര്‍ സമയം തരുമെന്ന്... നരിവേട്ടയ്ക്കിറങ്ങി ട്രംപ് ! ഗള്‍ഫ് കത്തിച്ച് ഇറാന്റെ മറുപടി IRGCയെ കൊന്നുതള്ളി ഇസ്രയേല്‍  (3 hours ago)

കാമുകിയെ കൊന്ന് കഷണങ്ങളാക്കി ഫ്രിഡ്ജിൽ ഒളിപ്പിച്ചു; വിശാഖപട്ടണത്തെ നടുക്കി നാവികസേനാ ഉദ്യോഗസ്ഥന്റെ ക്രൂരത!  (3 hours ago)

രക്തസാക്ഷി ഫണ്ട് ഏരിയ സെക്രട്ടറിയുടെ അക്കൗണ്ടിലേക്ക് മാറ്റി; പയ്യന്നൂരിലെ ഫണ്ട് വിവാദത്തിൽ നിർണ്ണായക രേഖകൾ പുറത്ത്....  (3 hours ago)

ആരാധനയോടൊപ്പം ചൂഷണവും: പ്രകൃതിയും സ്ത്രീയും തമ്മിലുള്ള കയ്പ്പേറിയ സാദൃശ്യം വരച്ചുകാട്ടി കീർത്തിയുടെ കലാസൃഷ്ടി...  (3 hours ago)

Malayali Vartha Recommends