എസ് ഐ-യെ അറസ്റ്റ് ചെയ്യാന്‍ ത്യശ്ശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ക്ക് ലോകായുക്ത നിര്‍ദ്ദേശം നല്‍കി

ത്യശ്ശൂരില്‍ ആത്മഹത്യ ചെയ്ത വിനായകന്റെ കേസ്ഡയറി ഹാജരാക്കാത്ത വാടാനപ്പള്ളി എസ് ഐ-യെ അറസ്റ്റ് ചെയ്യാന്‍ ത്യശ്ശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ക്ക് ലോകായുക്ത നിര്‍ദ്ദേശം നല്‍കി.ഇന്ന് കേസ് ഡയറി ഹാജരാക്കണമെന്ന് ലോകായുക്ത നേരത്തെ നിര്‍ദ്ദേശിച്ചിരുന്നു.വിനായകന്റെ ശരീരത്തില്‍ ഉണ്ടായ ഒമ്പത് മുറിവുകളില്‍ ഏഴും ആരോപണവിധേയരായ പോലീസുകാരല്ലാത്ത മറ്റൊരാളില്‍ നിന്ന് ഏറ്റതാണന്ന് കരുതാമെന്ന് പോസ്റ്റ്മോര്‍ട്ടം ചെയ്ത ഡോ.ബല്‍റാം മൊഴി നല്‍കി.കേസ് അടുത്ത മാസം 19-ന് വീണ്ടും പരിഗണിക്കും
https://www.facebook.com/Malayalivartha

























