വിനോദയാത്രക്കെത്തിയ സൗദി ബാലന്‍ കുമരകത്തെ സ്വകാര്യ റിസോര്‍ട്ടിലെ നീന്തല്‍ക്കുളത്തില്‍ മുങ്ങി മരിച്ചു

കുമരകത്ത് സ്വകാര്യ റിസോര്‍ട്ടിലെ നീന്തല്‍ കുളത്തില്‍ എട്ട് വയസ്സുകാരന്‍ മുങ്ങി മരിച്ചു. സൗദി സ്വദേശിയായ അലാബിന്‍ മജീദ് ആദിന്‍ ഇബ്രാഹിമാണ് മരിച്ചത്. ഇന്നലെ രാത്രി എട്ടുമണിക്കാണ് സംഭവം നടന്നത്. മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
കുട്ടികള്‍ക്കുള്ള നീന്തല്‍ക്കുളത്തില്‍ മറ്റ് കുട്ടികള്‍ക്കൊപ്പം നീന്തിക്കളിക്കുകയായിരുന്ന ആലാബിന്‍ മുങ്ങുകയായിരുന്നു. റിസോര്‍ട്ട് ഉടമകളും ജീവനക്കാരും ചേര്‍ന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും കുട്ടി മരിക്കുകയായിരുന്നു.
അഞ്ചു കുട്ടികള്‍ ഉള്‍പ്പടെ ഏഴംഗ കുടുംബം മൂന്ന് ദിവസത്തേക്ക് വിനോദയാത്രക്കെത്തുയത്. കുടുംബത്തിലെ നാലാമത്തെ കുട്ടിയാണ് അലാബിന്‍.
https://www.facebook.com/Malayalivartha

























