Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


  കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...മധ്യ പ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കിയില്ല. ആഗസ്റ്റ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ ഓർമ്മപ്പെടുത്തൽ കത്തയക്കാൻ പോക്സോ കോടതി ഉത്തരവ്


സങ്കടക്കാഴ്ചയായി... ജെസിബി കഴുകുന്നതിനിടെ മോട്ടോറിൽ നിന്നും ഷോക്കടിച്ച് യുവാവിന് ദാരുണാന്ത്യം


കോഴിക്കോട് പൊയിൽകാവ് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... ഭർത്താവ് കസ്റ്റഡിയിൽ


അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചതിനോടുള്ള പ്രതിഷേധം... ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് ഹോർമൂസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു...


പ്രവാസിയായ വരന്റെ വരവിനായി കാത്തിരുന്നവർക്ക് മുൻപിൽ എത്തിയത്.. മരണ വാർത്ത.. സൗദി അറേബ്യയിൽ മരിച്ച നിലയില്‍ കണ്ടെത്തി..സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു..

ഇന്ന് അത്തം; ഇനി പത്തുനാള്‍ നാടും നഗരവും ഓണലഹിരിയില്‍

25 AUGUST 2017 09:03 AM IST
മലയാളി വാര്‍ത്ത

More Stories...

സങ്കടക്കാഴ്ചയായി... കാസർകോട് കമ്പല്ലൂരിൽ ഒട്ടോറിക്ഷ മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം

ശബരിമലയിൽ ഭക്തജനത്തിരക്ക് നിയന്ത്രിക്കാൻ എ.ഐ സംവിധാനം ഏർപ്പെടുത്താൻ ആലോചന...

കവിയും സാഹിത്യകാരനുമായ പി നാരായണക്കുറുപ്പ് അന്തരിച്ചു... സംസ്കാരം ഇന്ന് വൈകുന്നേരം തൈക്കാട് ശാന്തികവാടത്തിൽ

തൂഫാന്‍ വാരിയേഴ്‌സ് ആയി ലഹരിക്കെതിരെയുള്ള പോരാട്ടത്തില്‍ അണിചേര്‍ന്ന് കൂടുതല്‍ പ്രമുഖര്‍ :  ബാഡ്ജ് സമ്മാനിച്ച് ആഭ്യന്തരമന്ത്രി

  കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...മധ്യ പ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കിയില്ല. ആഗസ്റ്റ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ ഓർമ്മപ്പെടുത്തൽ കത്തയക്കാൻ പോക്സോ കോടതി ഉത്തരവ്

ഓണത്തെ വരവേറ്റുകൊണ്ട് ഇന്ന് അത്തം. ഇനി പത്തുനാള്‍ നാടും നഗരവും ഓണലഹിരിയില്‍. മലയാളികളുടെ വസന്തകാലമാണ് ഓണക്കാലം. വസന്തത്തിന്റെ എല്ലാ ഭാവങ്ങളും പ്രകൃതി എടുത്തണിയുന്ന കാലം.പൂവിളിയും ഓണത്തുമ്പിയും ഓണത്തപ്പനും ഊഞ്ഞാലാട്ടവും പുലികളിയും സദ്യവട്ടവും. മലയാളികളില്‍ പകരം വയ്ക്കാനാവാത്ത ഗൃഹാതുരസ്മരണകളുണര്‍ത്തിക്കൊണ്ടാണ് ഓരോ ഓണവും പൂവിതറിയെത്തുന്നത്.
മലയാളികള്‍ക്ക് പൂക്കളമൊരുക്കുന്നതിനായി അന്യസംസ്ഥാനങ്ങളില്‍ നിന്നും ലോഡ് കണക്കിന് പൂക്കള്‍ ജില്ലയില്‍ എത്തിത്തുടങ്ങി. നഗരത്തിലെ പ്രധാന പാതകളിലെല്ലാം തന്നെ പൂക്കച്ചവടക്കാര്‍ സ്ഥാനം ഉറപ്പിച്ച് കഴിഞ്ഞു.അതിലേറെയും അന്യ സംസ്ഥാനത്ത് നിന്നെത്തിയവരാണ്.
കോയമ്പത്തൂര്‍, മധുര, ദിണ്ഡിഗല്‍,തമിഴ്‌നാട്,കര്‍ണാടക തുടങ്ങിയ ഇടങ്ങളില്‍ നിന്നുമൊക്കെയാണ് ഓണപ്പൂക്കളം ഒരുക്കുന്നതിനായി പൂക്കള്‍ എത്തിയിരിക്കുന്നത്. മഞ്ഞ,ഓറഞ്ച് ചെണ്ടുമല്ലി120, വാടാമല്ലി200, വെള്ള, മഞ്ഞ ജമന്തി300, ചില്ലി റോസ് 300 എന്നിങ്ങനെയാണ് പൂക്കളുടെ വിലകള്‍. കഴിഞ്ഞ വര്‍്ഷത്തേതക്കാളും പൂക്കള്‍ക്ക് വില വര്‍ദ്ധിച്ചു.


ദിവസങ്ങള്‍ കഴിയുന്തോറും പൂക്കളുടെ വിലയില്‍ വര്‍ദ്ധനവുണ്ടാകുമെന്നാണ് പൂക്കച്ചവടക്കാര്‍ പറയുന്നത്. ഇന്നലെ നഗരത്തിലെ പൂക്കടകളിലെല്ലാം വലിയ തിരക്കാണ് ഉണ്ടായത്. ഇനിയുള്ള ദിവസങ്ങളില്‍ തിരക്കേറും.

മലയാളികളുടെ പുഷ്‌പോത്സവ വേള കൂടിയാണ് ഓണം. അത്തം നാളില്‍ ഓണപ്പൂക്കളങ്ങള്‍ക്ക് തുടക്കമാകും. മണ്ണുകൊണ്ട് വൃത്താകൃതിയിലുള്ള തട്ടുകളായാണ് പൂക്കളം ഒരുക്കേണ്ടത്.

മുകളിലേയ്ക്ക് വരുംവണ്ണം പത്ത് തട്ടുകള്‍ വേണം. ഓരോ തട്ടിലും ഓരോ ദേവതാ സാന്നിദ്ധ്യമുണ്ടെന്നാണ് വിശ്വാസം.
ഒന്നാം തട്ടില്‍ മഹാവിഷ്ണു, രണ്ടാമത്തേതില്‍ ഇന്ദ്രന്‍, മൂന്നാമത്തേതില്‍ അഷ്ടദിക്പാലകര്‍,നാലാമത്തേതില്‍ ഗുരുക്കള്‍,അഞ്ചാമത്തേതില്‍ പഞ്ചഭൂതങ്ങള്‍,ആറാമത്തേതില്‍ സുബ്രഹ്മണ്യന്‍, ഏഴാമത്തേതില്‍ ബ്രഹ്മാവ്,എട്ടാമത്തേതില്‍ ശിവന്‍ ഒമ്പതാമത്തേതില്‍ ദേവി, പത്താമത്തേതില്‍ ഗണപതി എന്നിങ്ങനെയാണ് പൂക്കളം ഒരുക്കേണ്ടത്.

പൂക്കളത്തിന് ഉപയോഗിക്കുന്ന പൂക്കളുടെ കാര്യത്തിലും ചിട്ട വട്ടങ്ങളുണ്ട്. എല്ലാ ദിവസവും തുമ്പപ്പൂ നിര്‍ബന്ധം.
ഒന്നാം ദിവസം തുമ്പപ്പൂമാത്രമാണ് പൂക്കളത്തിന്,തുളസിക്കതിര്‍ നടുക്കും. രണ്ടാം ദിവസം വെളുത്തപൂവ് മാത്രമേ പാടുള്ളൂ. മൂന്നാം ദിവസം മുതല്‍ നിറമുള്ള പൂക്കള്‍ കളങ്ങളില്‍ ഉപയോഗിച്ചുതുടങ്ങും. ചോതി നാളില്‍ ചെമ്പരത്തിപ്പൂവും വിശാഖം നാളില്‍ കാക്കോത്തിപ്പൂവും കളങ്ങള്‍ അലങ്കരിക്കാന്‍ ഉപയോഗിക്കുന്നു. തിരുവോണ നാളില്‍ കാശിത്തുമ്പയാണ് പ്രധാനം.അഞ്ചിതള്‍ത്തെറ്റി, ഉപ്പിളിയന്‍, പെരിങ്ങലം, മുക്കുറ്റി,കണ്ണാന്തളി, എന്നീ പൂക്കള്‍ ഓണപ്പൂക്കളത്തിന് ഉപയോഗിച്ചു പോരുന്നവയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാസർകോട് കമ്പല്ലൂരിൽ ഒട്ടോറിക്ഷ മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം  (10 minutes ago)

ശബരിമലയിൽ ഭക്തജനത്തിരക്ക് നിയന്ത്രിക്കാൻ എ.ഐ സംവിധാനം ഏർപ്പെടുത്താൻ ആലോചന...  (41 minutes ago)

നീറ്റ് യു.ജി പുനഃപരീക്ഷ ഇന്ന് ഉച്ചകഴിഞ്ഞ് 2 മുതൽ 5.15 വരെ...  (45 minutes ago)

ലോകകപ്പ് ഫുട്ബാൾ മത്സരം...സ്വീഡനെതിരെ നെതർലൻഡ്‌സിന് കൂറ്റൻ ജയം..  (52 minutes ago)

കണ്ണീരടക്കാനാവാതെ... സൗദി കിഴക്കൻ പ്രവിശ്യയിലെ അബുഹദ്‌രിയ്യ റോഡിലുണ്ടായ ദാരുണമായ ബസ് അപകടത്തിൽ മലയാളി ഡ്രൈവർ ഉൾപ്പെടെ രണ്ട് പേർക്ക് ദാരുണാന്ത്യം  (1 hour ago)

പന്ത്രണ്ട് വർഷത്തെ പ്രവാസ ജീവിതത്തിനൊടുവിൽ... റിയാദിലെ മുറിക്കുള്ളിൽ യുവാവ് മരിച്ചുകിടന്ന വിവരം പുറത്തുള്ളവർ അറിഞ്ഞത് രണ്ടു ദിവസത്തിനുശേഷം.... ‌  (1 hour ago)

പ്ലസ് വൺ രണ്ടാം അലോട്ട്മെന്റ് ഇന്ന്... പ്രവേശനം ജൂൺ 22 ന് രാവിലെ 10 മുതൽ 23 ന് വൈകിട്ട് 5 മണി വരെ  (2 hours ago)

ഭാഗ്യാനുഭവങ്ങളും പഴയ സുഹൃത്തുക്കളുടെ ഒത്തുചേരലും! കുംഭം രാശിക്കാർക്ക് വിശേഷ ദിനം!  (2 hours ago)

കവിയും സാഹിത്യകാരനുമായ പി നാരായണക്കുറുപ്പ് അന്തരിച്ചു... സംസ്കാരം ഇന്ന് വൈകുന്നേരം തൈക്കാട് ശാന്തികവാടത്തിൽ  (2 hours ago)

തൂഫാന്‍ വാരിയേഴ്‌സ് ആയി ലഹരിക്കെതിരെയുള്ള പോരാട്ടത്തില്‍ അണിചേര്‍ന്ന് കൂടുതല്‍ പ്രമുഖര്‍ :  ബാഡ്ജ് സമ്മാനിച്ച് ആഭ്യന്തരമന്ത്രി  (3 hours ago)

  കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...മധ്യ പ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കിയില്ല. ആഗസ്റ്റ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ ഓർമ്മപ്പെടുത്തൽ കത്തയക്കാൻ പോക്സോ കോടതി ഉത്തരവ്  (4 hours ago)

സങ്കടക്കാഴ്ചയായി... ജെസിബി കഴുകുന്നതിനിടെ മോട്ടോറിൽ നിന്നും ഷോക്കടിച്ച് യുവാവിന് ദാരുണാന്ത്യം  (4 hours ago)

കോഴിക്കോട് പൊയിൽകാവ് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... ഭർത്താവ് കസ്റ്റഡിയിൽ  (4 hours ago)

അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചതിനോടുള്ള പ്രതിഷേധം... ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് ഹോർമൂസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു...  (4 hours ago)

നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ യാത്രക്കാരന്റെ ബാഗ് പരിശോധനയില്‍ കസ്റ്റംസ് ഞെട്ടി  (7 hours ago)

Malayali Vartha Recommends