കല്‍പ്പറ്റയില്‍ കുഴല്‍പ്പണ വേട്ട; സ്വകാര്യ ബസില്‍ നടത്തിയ പരിശോധനയില്‍ 30 ലക്ഷത്തിന്റ ഹവാല പണം പിടികൂടി

ബംഗളൂരുവില്‍ നിന്നും വന്ന സ്വകാര്യ ബസില്‍ നടത്തിയ പരിശോധനയില്‍ 30 ലക്ഷത്തിന്റെ ഹവാല പണം പിടികൂടി. വയനാട് കല്‍പ്പറ്റയിലാണ് സംഭവം. ഇതുമായി ബന്ധപ്പെട്ട് കോഴിക്കോട് സ്വദേശി ജാഫറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
സ്വകാര്യ ബസില്‍ കുഴല്‍പ്പണം കടത്തുന്നുവെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് കല്‍പ്പറ്റ ഡി.വൈ.എസ്.പി മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് പണം പിടിച്ചെടുത്തത്. പിടിച്ചെടുത്ത പണം പൊലീസ് പരിശോധിച്ച് വരികയാണ്.
സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്നും കൂടുതല്‍ പേര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും പൊലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha


























