സ്വാശ്രയ മെഡിക്കല്‍ പ്രവേശന വിഷയത്തില്‍ സുപ്രീംകോടതി ഇടക്കാല വിധി തിങ്കളാഴ്ച

സ്വാശ്രയ മെഡിക്കല്‍ പ്രവേശന വിഷയത്തില്‍ തിങ്കളാഴ്ച ഇടക്കാല ഉത്തരവ് ഉണ്ടാകുമെന്ന് സുപ്രീം കോടതി. പ്രവേശനത്തിന്റെ സമയപരിധി നീട്ടാനാകില്ലെന്നു വ്യക്തമാക്കിയ കോടതി, ബോണ്ടാണോ ബാങ്ക് ഗ്യാരന്റിയാണോ സ്വീകരിക്കേണ്ടതെന്നും തീരുമാനിക്കുമെന്നും അറിയിച്ചു.
കരാര്‍ ഒപ്പിടാത്ത മുഴുവന്‍ കോളജുകളുടെ കാര്യവും വിധിയിലുണ്ടാകുമെന്നും വ്യക്തമാക്കി. സ്വാശ്രയ ഫീസ് സംബന്ധിച്ചു ഹൈക്കോടതി നല്‍കിയ നിര്‍ദേശങ്ങള്‍ക്കെതിരെ മെഡിക്കല്‍ മാനേജ്‌മെന്റ് അസോസിയേഷന്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീം കോടതി ഇക്കാര്യം അറിയിച്ചത്.
സ്വാശ്രയ മെഡിക്കല്‍ സീറ്റുകളിലേക്ക് അഞ്ച് ലക്ഷം രൂപ ഫീസും ആറു ലക്ഷം രൂപ ബോണ്ടായോ, ബാങ്ക് ഗ്യാരന്റിയായോ നല്‍കാനുമാണു ഹൈക്കോടതി ഉത്തരവ്. ഇതു പര്യാപ്തമല്ലെന്നാണു മാനേജ്‌മെന്റുകളുടെ വാദം.
https://www.facebook.com/Malayalivartha


























