Widgets Magazine
10
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കുടകിൽ ട്രെക്കിംഗിനിടെ വീണ്ടും മലയാളി പെൺകുട്ടി അപ്രത്യക്ഷം...40-ഓളം ബന്ധുക്കൾ കൂടെ, എന്നിട്ടും.. കുട്ടി സംഘത്തില്‍ നിന്നും പെട്ടെന്ന് അപ്രത്യക്ഷയായത്..


സംസ്ഥാനത്ത് പോളിങ് നടക്കുന്നു.. സിപിഎമ്മുകാർ ബിജെപിയുടെ ബൂത്ത് ഏജന്റിനെ കല്ലെറിഞ്ഞതായി പരാതി.. തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു..


നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്.... ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു.. . എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്ന് സൂചന


ഇസ്രായേൽ യുദ്ധ കാഹളം തുടങ്ങി.. 10 മിനിറ്റിനുള്ളില്‍ 100 ഇടങ്ങളിലായിരുന്നു ഇസ്രയേല്‍ ആക്രമണം..മേഖലയെ വീണ്ടും ഒരു വന്‍യുദ്ധത്തിന്റെ നിഴലിലാഴ്ത്തിയിരിക്കുകയാണ്..


കേരളത്തിൽ എൽഡിഎഫിന്റെ മൂന്നാം തുടർഭരണം ജനങ്ങൾ ഉറപ്പാക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ..

മത്സ്യബന്ധനത്തിന് ഇനി കര്‍ശന നിയന്ത്രണം, ബില്‍ പാസാക്കി യാനങ്ങള്‍ക്ക് രജിസ്‌ട്രേഷന്‍

25 AUGUST 2017 02:23 PM IST
മലയാളി വാര്‍ത്ത

മത്സ്യോല്‍പാദനം വര്‍ധിപ്പിക്കുന്നതിനും മത്സ്യത്തൊഴിലാളികളെയും തീരദേശ ആവാസ വ്യവസ്ഥയെയും സംരക്ഷിക്കുന്നതിനും ലക്ഷ്യമിട്ടുള്ള 2017ലെ 'കേരള സമുദ്ര മത്സ്യബന്ധന നിയന്ത്രണ ബില്‍' നിയമസഭ പാസാക്കി. ചെറിയ കണ്ണികളുള്ള വലകളുപയോഗിച്ചുള്ള മീന്‍പിടിത്തം കടല്‍ മത്സ്യസമ്പത്തിന് ഭീഷണിയാകുന്ന സാഹചര്യത്തില്‍ അതിന് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനും മത്സ്യബന്ധന യാനങ്ങള്‍ക്ക് രജിസ്‌ട്രേഷന്‍ ഏര്‍പ്പെടുത്തുന്നതിനും ബില്‍ വ്യവസ്ഥ ചെയ്യുന്നു.
എല്ലാ മത്സ്യബന്ധന വലനിര്‍മാണ വ്യാപാരികളെയും ബോട്ടുനിര്‍മാണ യൂനിറ്റുകളെയും നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മയാണ് നിയമസഭയില്‍ ബില്‍ അവതരിപ്പിച്ചത്. മത്സ്യസമ്പത്ത് കുറഞ്ഞുവരുന്ന സാഹചര്യത്തില്‍ അത് സംരക്ഷിക്കുന്നതിനായാണ് പ്രധാനമായും ഇത്തരമൊരു ബില്‍ കൊണ്ടുവന്നിട്ടുള്ളതെന്ന് മന്ത്രി പറഞ്ഞു.

മത്സ്യബന്ധന ബോട്ടുകള്‍ നിര്‍മിക്കുകയോ അറ്റകുറ്റപ്പണി നടത്തുകയോ ചെയ്യുന്ന ബോട്ടുനിര്‍മാണ യാഡുകളും വലനിര്‍മാണ യൂനിറ്റുകളും നിര്‍ബന്ധമായും ഫിഷറീസ് വകുപ്പിന് കീഴില്‍ രജിസ്റ്റര്‍ ചെയ്യണം. രജിസ്റ്റര്‍ ചെയ്ത യൂനിറ്റുകളില്‍ നിര്‍മിക്കുന്ന യാനങ്ങള്‍ മാത്രമേ മീന്‍പിടിത്തതിന് ഉപയോഗിക്കാവൂ.

ബോട്ടുകളുടെ ഫിറ്റ്‌നസ് സംബന്ധിച്ച് യാര്‍ഡ് ഉടമകള്‍ സാക്ഷ്യപത്രം നല്‍കണം. ചട്ടം ലംഘിച്ച് പ്രവര്‍ത്തിച്ചാല്‍ യൂനിറ്റുകളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കും. അഞ്ചുവര്‍ഷം കൂടുമ്പോള്‍ വലനിര്‍മാണ യൂനിറ്റുകളും ബോട്ട് യാര്‍ഡുകളും രജിസ്‌ട്രേഷന്‍ പുതുക്കണം.

വ്യവസായ വകുപ്പിന് കീഴില്‍ നിലവില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതോ മറ്റെവിടെയെങ്കിലും രജിസ്റ്റര്‍ ചെയ്തിട്ടുള്ളതോ ആയ സംസ്ഥാനത്തെ എല്ലാ മത്സ്യബന്ധന വലനിര്‍മാണ യൂനിറ്റുകളും മൂന്നു മാസക്കാലയളവിനുള്ളില്‍ മത്സ്യബന്ധന വകുപ്പില്‍നിന്ന് എന്‍.ഒ.സി വാങ്ങണം.

സമുദ്ര മത്സ്യബന്ധനത്തിന്റെ നടത്തിപ്പിനും മേല്‍നോട്ടത്തിനുമായി വില്ലേജ്, ജില്ല, സംസ്ഥാനതലങ്ങളില്‍ ത്രിതല ഫിഷറീസ് മാനേജ്മന്റെ് കൗണ്‍സിലുകള്‍ രൂപവത്കരിക്കും. കൗണ്‍സിലിന്റെ അധ്യക്ഷന്‍ പഞ്ചായത്ത്, മുനിസിപ്പാലിറ്റി അധ്യക്ഷന്‍ അല്ലെങ്കില്‍ കോര്‍പറേഷന്‍ കൗണ്‍സിലര്‍ ആയിരിക്കും. പ്രദേശത്തെ മത്സ്യഭവന്റെ മേധാവിയായിരിക്കും മെംബര്‍ സെക്രട്ടറി. നാല് അംഗങ്ങളായിരിക്കും ഉണ്ടാവുക. ഇതില്‍ ഒരംഗം ആ പ്രദേശത്തുനിന്നുള്ള മത്സ്യത്തൊഴിലാളിയായ വനിതയായിരിക്കും. ജില്ല കലക്ടര്‍ അധ്യക്ഷനായി ആറ് അംഗങ്ങളടങ്ങുന്ന ജില്ലതല ഫിഷറീസ് മാനേജ്മന്റെ് കൗണ്‍സിലും രൂപവത്കരിക്കും. സംസ്ഥാന ഫിഷറീസ് മാനേജ്മന്റെ് കൗണ്‍സിലില്‍ ഫിഷറീസ് ഡയറക്ടറായിരിക്കും ചെയര്‍മാന്‍. സമുദ്രബന്ധന മാനേജ്മന്റെ് പ്ലാന്‍ തയാറാക്കുകയാണ് പ്രധാന ചുമതല. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എന്‍ജിന്‍ തകരാറിലായതിനെ തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി  (15 minutes ago)

ശബരിമല യുവതി പ്രവേശനത്തില്‍ സുപ്രീം കോടതിയുടെ നിരീക്ഷണം  (21 minutes ago)

14കാരിയില്‍ ജയി ജയകുമാറിന്റെ ഹൃദയം മിടിച്ചു; അടുത്ത 48 മണിക്കൂര്‍ വിലപ്പെട്ടതെന്ന് ഡോക്ടര്‍മാര്‍  (30 minutes ago)

ഹോര്‍മുസ് വഴി ഒരു ദിവസം 15 കപ്പലുകളില്‍ കൂടുതല്‍ കടത്തി വിടില്ലെന്ന് ഇറാന്‍  (39 minutes ago)

ലൈംഗിക പീഡന പരാതിയില്‍ ഐടി കമ്പനിയിലെ ആറ് പേര്‍ അറസ്റ്റില്‍  (47 minutes ago)

സംസ്ഥാനത്ത് 78. 20 ശതമാനം പോളിംഗ്  (1 hour ago)

ഇസ്രയേല്‍ ആക്രമണം തുടര്‍ന്നാല്‍ വെടിനിറുത്തലില്‍ നിന്ന് പിന്‍മാറുമെന്ന് മുന്നറിയിപ്പുമായി ഇറാന്‍  (1 hour ago)

പൂഞ്ഞാറില്‍ പോലീസിനെ ഭീഷണിപ്പെടുത്തി എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സെബാസ്റ്റ്യന്‍ കുളത്തൂങ്കല്‍  (3 hours ago)

വയോധികയുടെ മരണം കൊലപാതകം; കൊല്ലപ്പെട്ടത് ബലാത്സംഗ ശ്രമത്തിനിടെയെന്ന് പൊലീസ്  (3 hours ago)

ആറന്മുളയില്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകരുടെ ആക്രമണം  (3 hours ago)

ഇരിങ്ങാലക്കുടയില്‍ ബിജെപി ബൂത്ത് പ്രസിഡന്റിന് കുത്തേറ്റു  (3 hours ago)

വനിതാ ബൂത്ത് ഏജന്റുമാര്‍ക്കെതിരെ നായ്ക്കുരണ പൊടി പ്രയോഗമെന്ന് പരാതി  (3 hours ago)

ലെബനനിലെ ഇസ്രയേല്‍ ആക്രമണത്തില്‍ മരണം 254 ആയി  (3 hours ago)

ആറാം ക്ലാസ്സില്‍ മൂന്നാം ഭാഷ നിര്‍ബന്ധമാക്കി സി ബി എസ് ഇ  (4 hours ago)

മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ അക്ഷയ വോട്ട് ചെയ്തു  (4 hours ago)

Malayali Vartha Recommends