ശ്രീറാം വെങ്കിടരാമന്റെ സ്ഥലംമാറ്റത്തിൽ സർക്കാർ വാദം കളവ്

ദേവികുളം മുൻ സബ് കളക്ടർ ശ്രീറാം വെങ്കിടരാമന്റെ സ്ഥലംമാറ്റത്തിൽ സർക്കാരിന്റെ വാദം കളവാണെന്നു തെളിയിക്കുന്ന രേഖകൾ പുറത്ത്. എ ഗ്രേഡ് സബ് കലക്ടറും എംപ്ളോയിമെന്റ് ട്രെയിനിംഗ് ഡയറക്ടറും തുല്യമായ തസ്തികകളാണെന്നു വെളിപ്പെടുത്തി സർക്കാർ തന്നെ നൽകിയ വിവരാവകാശ രേഖയിലാണ് ഇതു സംബന്ധിച്ചു പരാമർശമുള്ളത്. പൊതുഭരണ വകുപ്പ് അണ്ടർ സെക്രട്ടറി കെ രാജേശ്വരിയാണ് വിവരാവകാശ പ്രകാരമുള്ള ചോദ്യത്തിനു മറുപടി നൽകിയത്.
ശ്രീറാം വെങ്കിട്ടരാമനു സ്ഥാനക്കയറ്റം നൽകിയെന്നായിരുന്നു സ്ഥലമാറ്റം സംബന്ധിച്ച് മുഖ്യമന്ത്രിയുടെ പരാമർശം. ദേവികുളം സബ് കളക്ടറായിരിക്കെ കഴിഞ്ഞ ജനുവരി ഒന്നിനാണ് ശ്രീറാമിനെ സീനിയർ ടൈം സ്കെയിലിലേക്കു പ്രമോഷൻ നൽകിയത്. ഐഎഎസ് ചട്ട പ്രകാരം ഇനി അഞ്ചു വർഷത്തിനു ശേഷമേ ശ്രീറാമിനു സ്ഥാനക്കയറ്റം ലഭിക്കുകയുള്ളു.കഴിഞ്ഞ ജൂലൈയിലാണ് ദേവികുളം സബ് കളക്ടർ ആയിരുന്ന ശ്രീരാം വെങ്കിട്ടരാമനെ എപ്ലോയ്മെന്റ് ട്രെയിനിംഗ് ഡയറക്ടർ സ്ഥാനത്തേക്കു ’പ്രമോഷൻ’ നൽകി സർക്കാർ മാറ്റുന്നത്.
https://www.facebook.com/Malayalivartha

























