ജോലി വാഗ്ദാനം ചെയ്തു പണം തട്ടിയ മുന്‍ സൈനികന്‍ അറസ്റ്റിലായി

ജോലിതട്ടിപ്പ് സംസ്ഥാനത്ത് വീണ്ടും സജീവമാകുന്നു. സൈന്യത്തില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ സംഭവത്തില്‍ മുന്‍ സൈനികന്‍ പിടിയില്‍. മിലിട്ടറി ഇന്റലിജന്റ്‌സാണ് പ്രതിയെ പിടികൂടിയത്. പേയാട് വിട്ടിയം സ്വദേശി ജയകുമാര്‍(52) മിലിട്ടറി ഇന്റലിജന്റ്‌സ് പിടികൂടി തമ്ബാനൂര്‍ പോലീസിനു കൈമാറി. തമ്ബാനൂര്‍ പോലീസ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. ജയകുമാറിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡു ചെയ്തു.
തമ്ബാനൂര്‍ റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്ത് വച്ച് ഉദ്യോഗാര്‍ഥിയില്‍ നിന്നു പണം വാങ്ങുന്‌പോഴായിരുന്നു ജയകുമാറിനെ മിലിട്ടറി ഇന്റലിജന്‍സ് പിടികൂടിയത്. സുബേദാര്‍ മേജറായി സൈന്യത്തില്‍ നിന്ന് വിരമിച്ചയാളാണ് ജയകുമാര്‍. മാവേലിക്കര കണ്ണമംഗം സ്വദേശി അനന്തു(19)നല്‍കിയ പരാതിയിലായിരുന്നു ജയകുമാര്‍ പിടിയിലായത്.
https://www.facebook.com/Malayalivartha

























