Widgets Magazine
02
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇടിമിന്നലോട് കൂടിയ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്..മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത..


റോബോടാക്‌സികള്‍ ചതിച്ചു..നൂറോളം ഡ്രൈവര്‍ ഇല്ലാ ടാക്‌സികള്‍ ഒരേസമയം റോഡിന് നടുവില്‍ നിശ്ചലമായി.. യാത്രികര്‍ രണ്ട് മണിക്കൂറോളം പുറത്തിറങ്ങാന്‍ കഴിയാതെ കുടുങ്ങിക്കിടന്നു..


ലോകത്തെ പ്രമുഖ അമേരിക്കന്‍ സാങ്കേതിക വിദ്യാ കമ്പനികള്‍ക്കെതിരെ.. പരസ്യമായ ഭീഷണിയുമായി ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡ്..ഒരു നിമിഷം മതി ലോകത്തെ സ്തംഭിപ്പിക്കാൻ..


പിങ്ക് മൂൺ 2026 ഏപ്രിൽ 2 ന് ദൃശ്യമാകും..രാത്രി മുഴുവൻ ചന്ദ്രൻ തിളക്കമുള്ളതും ഏതാണ്ട് പൂർണ്ണചന്ദ്രനുമായി ദൃശ്യമാകും...എന്തുകൊണ്ടാണ് ഇതിനെ പിങ്ക് മൂൺ എന്ന് വിളിക്കുന്നത്?

ജാമ്യം കിട്ടുമെന്ന് പ്രതീക്ഷ... ദിലീപ് അഴിക്കുള്ളിലായി 50 ദിവസം പിന്നിടുമ്പോള്‍

29 AUGUST 2017 08:48 AM IST
മലയാളി വാര്‍ത്ത

More Stories...

ഇടിമിന്നലോട് കൂടിയ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്..മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത..

വിദേശത്തു നിന്നും വരുന്ന കണക്കില്ലാത്ത പണത്തിന്ന് ഇനിമുതൽ കണക്ക് കാണിക്കേണ്ടി വരും; മാവോയിസ്റ്റുകൾക്കും ഈ ഫണ്ട്‌ കൊടുത്താണ് ഇന്ത്യ വിരുദ്ധ പ്രവർത്തനം ചെയ്യിപ്പിക്കുന്നത്;ഇനി ഇതൊന്നും നടക്കില്ല; എഫ് സി ആർ എ ഫണ്ടിനെ കുറിച്ച് നടൻ സന്തോഷ് പണ്ഡിറ്റ്

ന്യൂനപക്ഷ വിഭാഗങ്ങൾക്ക് വലിയ ആഘാതമായി മാറും; സാമൂഹിക പ്രവർത്തനങ്ങളെ നിയന്ത്രിക്കാനും വിമർശന സ്വരങ്ങളെ അടിച്ചമർത്താനുമുള്ള രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണ് ഈ നീക്കം; എഫ്.സി.ആർ.എ നിയമഭേദഗതിയിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

സര്‍ക്കാര്‍ പണം ചെലവഴിക്കുന്നില്ലെന്നും പദ്ധതികള്‍ വെട്ടിച്ചുരുക്കുന്നുവെന്നും ആരോപിച്ചവര്‍ക്കുള്ള മറുപടി; കഴിഞ്ഞ സാമ്പത്തികവര്‍ഷം സംസ്ഥാനത്തിന്റെ ആകെ പദ്ധതി ചെലവ് 106.46 ശതമാനമാണെന്ന് ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ

വികസനത്തിന്‍റെ പുതിയ പാത തുറന്ന കാലഘട്ടമാണിത്; വികസനം മനുഷ്യകേന്ദ്രിതമാകണം, എല്ലാ വിഭാഗത്തെയും ചേർത്തുപിടിക്കുന്നതാവണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി ചൊവ്വാഴ്ച വിധിപറയും. 50 ദിവസത്തോളം ജയിലിനുള്ളിലായ ദിലീപിന് ഇന്ന് ജാമ്യം കിട്ടുമെന്നാണ് പ്രതീക്ഷ. തന്റെ പേരിലെ കേസ് കെട്ടിച്ചമച്ചതാണെന്നാണ് ദിലീപിന്റെ വാദം. അതേസമയം, ജാമ്യം അനുവദിക്കുന്നതിനെ സര്‍ക്കാര്‍ എതിര്‍ത്തു. ഗൂഢാലോചനയ്ക്ക് തെളിവുണ്ടെന്നും ജാമ്യംനല്‍കുന്നത് കേസിനെ ബാധിക്കുമെന്നും ബോധിപ്പിച്ചു. തെളിവുമായി ബന്ധപ്പെട്ട രേഖകള്‍ മുദ്രവെച്ച കവറില്‍ സിംഗിള്‍ ബെഞ്ചിന് കൈമാറിയിട്ടുണ്ട്. നേരത്തെ ദിലീപ് ജാമ്യം നിഷേധിച്ച ജസ്റ്റീസ് സുനില്‍ തോമസാണ് ഇന്നും ജാമ്യ ഹര്‍ജിയില്‍ വിധി പറയുന്നത്. അതുകൊണ്ട് തന്നെ പ്രതീക്ഷ വേണ്ടെന്നാണ് പൊതു വിലയിരുത്തല്‍.

അറസ്റ്റിലായി 50 ദിവസം പൂര്‍ത്തിയാകുന്ന ദിനത്തിലാണ് കോടതി തീരുമാനം പറയുന്നത്. മുമ്പ് അങ്കമാലി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലും ഹൈക്കോടതിയിലും ജാമ്യഹര്‍ജി നല്‍കിയിരുന്നെങ്കിലും തള്ളിയിരുന്നു. മൂന്നാംതവണ ഹൈക്കോടതി ജാമ്യാപേക്ഷ നിരസിച്ച അതേ ബെഞ്ചില്‍ കഴിഞ്ഞ 11ന് വീണ്ടും ജാമ്യാപേക്ഷ സമര്‍പ്പിക്കുകയായിരുന്നു. തുടര്‍ന്ന് രണ്ടുതവണ മാറ്റിവച്ച അപേക്ഷ വെള്ളിയാഴ്ചയാണ് വാദം പൂര്‍ത്തിയാക്കി വിധി പറയാന്‍ ഇന്നത്തേക്കു മാറ്റിയത്.

പ്രമുഖ അഭിഭാഷകന്‍ അഡ്വ. രാംകുമാര്‍ മുഖേനയാണ് ദിലീപ് കോടതിയെ ആദ്യം സമീപിച്ചത്. മൂന്നാംതവണ കോടതിയില്‍ ഹാജരായത് പ്രമുഖ ക്രിമിനല്‍ അഭിഭാഷകനായ ബി. രാമന്‍പിള്ളയായിരുന്നു. വിധി എതിരാണെങ്കില്‍ റിമാന്‍ഡ് തടവുകാരനായി ദിലീപിന് ഇനിയും ആഴ്ചകള്‍ ആലുവ സബ്ജയിലില്‍ കഴിയേണ്ടിവരും. രണ്ടാഴ്ചയ്ക്കുള്ളില്‍ ദിലീപിനെതിരായുള്ള കുറ്റപത്രം സമര്‍പ്പിക്കുന്നതിനുള്ള അതിവേഗ നീക്കങ്ങളാണ് അന്വേഷണ സംഘം നടത്തുന്നത്. കുറ്റപത്രം നല്‍കിയാല്‍ പിന്നെ ജാമ്യം കിട്ടാന്‍ സാധ്യത കുറവാണ്. വിചാരണ തടവുകാരനായി ദിലീപ് ജയിലില്‍ കിടക്കേണ്ടി വരും. ഹൈക്കോടതിയില്‍ നിന്നും അനുകൂല വിധി ഉണ്ടായില്ലെങ്കില്‍ പുനര്‍വിവാഹത്തിന് ശേഷമുള്ള ദിലീപിന്റെ ആദ്യം ഓണം അഴിക്കുള്ളിലാകും. കഴിഞ്ഞ നവംബറില്‍ ദിലീപ് കാവ്യയെ വിവാഹം കഴിച്ചതിന് ശേഷമുള്ള ആദ്യ ഓണമാണ് വരുന്നത്. ആദ്യ ഓണം ഒരുമിച്ചുണ്ണാന്‍ കഴിയുമെന്ന വിശ്വാസമാണ് ദിലീപിനും കാവ്യയ്ക്കുമുള്ളത്. പട്ടിണി കിടന്ന് പ്രാര്‍ത്ഥനയുമായി കാവ്യ തള്ളി നീക്കുമ്പോള്‍ ഉറക്കമൊഴിച്ച് മനമുരുകി പ്രാര്‍ത്ഥനയിലായിരുന്നു ദിലീപ്.

അതേസമയം ആദ്യ ഓണം കാവ്യയ്ക്കും മകള്‍ക്കുമൊപ്പം ആഘോഷിക്കാന്‍ പറ്റുമോ എന്നത് ഹൈക്കോടതി വിധിയെ ആശ്രയിച്ചിരിക്കും. ദിലീപിനെതിരെ ശക്തമായ തെളിവുകളുണ്ടെന്ന് പ്രോസിക്യൂഷന്‍ വാദിക്കുന്നു. കുറ്റപത്രം സമര്‍പ്പിക്കുന്നതിന് മുമ്പ് ദിലീപ് ജാമ്യം നേടുന്നത് തടയാനാണ് പ്രോസിക്യൂഷന്റെ ശ്രമം. ജാമ്യം തടയുന്നതിന് ദിലീപിനെതിരായ കൂടുതല്‍ തെളിവുകള്‍ പ്രോസിക്യൂഷന്‍ മുദ്രവച്ച കവറില്‍ കോടതിയില്‍ സമര്‍പ്പിച്ചു. എന്തെക്കൊ കൂടുതല്‍ തെളിവുകളാണ് പ്രോസിക്യൂഷന്‍ സമര്‍പ്പിച്ചിരിക്കുന്നതെന്ന് വ്യക്തമല്ല. അതിനിടെ കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റണമെന്ന് ആവശ്യപ്പെട്ട് ദിലീപിന്റെ അമ്മ സരോജം മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. ദിലീപ് നിരപരാധിയാണെന്നും ഉദ്യോഗസ്ഥരുടെ മുന്‍ വിധിയുടേയും നിക്ഷിപ്ത താല്‍പ്പര്യങ്ങളുടേയും ഇരയാണ് ദിലീപ് എന്നും അമ്മ ആരോപിച്ചിരുന്നു.

ജാമ്യം കിട്ടിയാല്‍ റോഡ് ഷോ അടക്കമുള്ള വിപുലമായ പരിപാടികളാണ് ദിലീപിന്റെ ചില ഫാന്‍സ് അസോസിയേഷനുകള്‍ ആസുത്രണം ചെയ്തിരിക്കുന്നത്. ദിലീപിനെ നായകനാക്കി കോടികള്‍ ചെലവഴിച്ചു നിര്‍മ്മിച്ച രാമലീല എന്ന സിനിമയുടെ ഭാവിയും കോടതി വിധിയെ ആശ്രയിച്ചാണ് ഇരിക്കുന്നത്. 25 കോടി മുതല്‍മുടക്കിയെടുത്ത സിനിമ ടോമിച്ചന്‍ മുളകുപാടമാണ് നിര്‍മ്മിച്ചത്. താന്‍ ജയിലില്‍ നിന്ന് ഇറങ്ങിയ ശേഷം മാത്രം രാമലീല ഇറക്കിയാല്‍ മതിയെന്ന നിര്‍ദ്ദേശമാണ് ദിലീപ് നല്‍കിയിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ പ്രസ്താവനകൾക്ക് പിന്നാലെ കടുത്ത പ്രത്യാക്രമണ ഭീഷണിയുമായി ഇറാൻ സൈന്യം  (4 minutes ago)

ഇറാനെ കൂട്ടത്തോടെ വിഴുങ്ങി IRGC ..!ശവങ്ങൾ എണ്ണി മടുത്തു തല ,തല തിന്നുന്നു ഇനി രക്ഷയില്ല...! യുദ്ധം അവസാനിക്കുന്നു...!  (12 minutes ago)

ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിയോട് കൂടിയ മഴയും  (25 minutes ago)

CHINA റോബോടാക്‌സികള്‍ പണിമുടക്കി  (30 minutes ago)

കൂട് വിട്ട് കൂട് മാറ്റങ്ങൾ നടന്ന മണ്ഡലത്തിൽ ഇനിയാര്!! കൊട്ടാരക്കരയിൽ മത്സരം കടുക്കുമ്പോൾ  (47 minutes ago)

പത്തനാപുരമെന്ന കെബി ​ഗണേഷ്കുമാറിന്റെ ഫിക്സഡ് സീറ്റ്; ഇത്തവണ ജനം മാറിചിന്തിക്കാൻ സാധ്യത!!  (1 hour ago)

ടെക് ഭീമന്മാര്‍ക്ക് ഇറാന്റെ ഭീഷണി;  (1 hour ago)

സ്വർണം കട്ടതാരാണ് !?? അറിയണമെങ്കിൽ ദാ മുകളിലോട്ട് നോക്ക്... വൈറലായി നടപ്പാതയിലെ പോസ്റ്റർ  (1 hour ago)

ഇരട്ട വോട്ടുകള്‍ക്ക് വ്യാജ ആധാര്‍ കാര്‍ഡ് ഉണ്ടാക്കി കള്ളവോട്ട് ചെയ്യാനുള്ള ശ്രമമാണ് നടക്കുന്നത്; പയ്യന്നൂരില്‍ കള്ളവോട്ടിന് വേണ്ടി വ്യാജ ആധാര്‍ കാര്‍ഡ് നിര്‍മാണം നടക്കുന്നതിനെതിരെ എഐസിസി ജനറല്‍ സെക്രട  (1 hour ago)

യു പ്രതിഭയ്‌ക്കെതിരായ ലീഗ് നേതാവിന്റെ പരാമർശം ശുദ്ധ ഊളത്തരം; ചിലപ്പോൾ ഒക്കെ നമ്മൾ നടത്തുന്ന വാ വിട്ട വാക്ക് തിരിച്ച് നമ്മുടെ തലയിൽ തന്നെ കല്ലായി വീഴും ; ആഞ്ഞടിച്ച് സാമൂഹിക നിരീക്ഷക അഞ്ജു പാർവതി പ്രഭീഷ  (1 hour ago)

PINK MOON ആകാശത്ത് വിസ്മയം!  (1 hour ago)

വിദേശത്തു നിന്നും വരുന്ന കണക്കില്ലാത്ത പണത്തിന്ന് ഇനിമുതൽ കണക്ക് കാണിക്കേണ്ടി വരും; മാവോയിസ്റ്റുകൾക്കും ഈ ഫണ്ട്‌ കൊടുത്താണ് ഇന്ത്യ വിരുദ്ധ പ്രവർത്തനം ചെയ്യിപ്പിക്കുന്നത്;ഇനി ഇതൊന്നും നടക്കില്ല; എഫ് സി  (1 hour ago)

ന്യൂനപക്ഷ വിഭാഗങ്ങൾക്ക് വലിയ ആഘാതമായി മാറും; സാമൂഹിക പ്രവർത്തനങ്ങളെ നിയന്ത്രിക്കാനും വിമർശന സ്വരങ്ങളെ അടിച്ചമർത്താനുമുള്ള രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണ് ഈ നീക്കം; എഫ്.സി.ആർ.എ നിയമഭേദഗതിയിൽ പ്രതികരിച്ച് മ  (2 hours ago)

നാടിന്റെ വികസനക്കുതിപ്പിനെ തുരങ്കം വെക്കാൻ നുണപ്രചരണങ്ങളുമായി ഇറങ്ങിത്തിരിച്ചവർക്ക് മറുപടി നൽകാൻ ആലപ്പുഴ ഒരുങ്ങിക്കഴിഞ്ഞു; ആലപ്പുഴയുടെ മണ്ണ് എപ്പോഴും ഇടതുപക്ഷത്തിനൊപ്പമാണെന്ന് മുഖ്യമന്ത്രി പിണറായി വിജ  (2 hours ago)

ചിലരുടെ ധാരണ പണത്തിനു മീതെ പരുന്തും പറക്കില്ല എന്നാണ്; ബേപ്പൂർ പണത്തിനു മീതെ പറക്കും എന്നതിന്റെ തെളിവായിരിക്കും ഇത്തവണത്തെ തിരഞ്ഞെടുപ്പ് ഫലമെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി പി എ മുഹമ്മദ് റിയാസ്  (2 hours ago)

Malayali Vartha Recommends