Widgets Magazine
02
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇടിമിന്നലോട് കൂടിയ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്..മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത..


റോബോടാക്‌സികള്‍ ചതിച്ചു..നൂറോളം ഡ്രൈവര്‍ ഇല്ലാ ടാക്‌സികള്‍ ഒരേസമയം റോഡിന് നടുവില്‍ നിശ്ചലമായി.. യാത്രികര്‍ രണ്ട് മണിക്കൂറോളം പുറത്തിറങ്ങാന്‍ കഴിയാതെ കുടുങ്ങിക്കിടന്നു..


ലോകത്തെ പ്രമുഖ അമേരിക്കന്‍ സാങ്കേതിക വിദ്യാ കമ്പനികള്‍ക്കെതിരെ.. പരസ്യമായ ഭീഷണിയുമായി ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡ്..ഒരു നിമിഷം മതി ലോകത്തെ സ്തംഭിപ്പിക്കാൻ..


പിങ്ക് മൂൺ 2026 ഏപ്രിൽ 2 ന് ദൃശ്യമാകും..രാത്രി മുഴുവൻ ചന്ദ്രൻ തിളക്കമുള്ളതും ഏതാണ്ട് പൂർണ്ണചന്ദ്രനുമായി ദൃശ്യമാകും...എന്തുകൊണ്ടാണ് ഇതിനെ പിങ്ക് മൂൺ എന്ന് വിളിക്കുന്നത്?

മെഡിക്കല്‍ പഠനമോഹം ഉപേക്ഷിച്ച് നിറകണ്ണുകളോടെ വിദ്യാര്‍ഥികള്‍

29 AUGUST 2017 09:54 AM IST
മലയാളി വാര്‍ത്ത

More Stories...

ഇടിമിന്നലോട് കൂടിയ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്..മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത..

വിദേശത്തു നിന്നും വരുന്ന കണക്കില്ലാത്ത പണത്തിന്ന് ഇനിമുതൽ കണക്ക് കാണിക്കേണ്ടി വരും; മാവോയിസ്റ്റുകൾക്കും ഈ ഫണ്ട്‌ കൊടുത്താണ് ഇന്ത്യ വിരുദ്ധ പ്രവർത്തനം ചെയ്യിപ്പിക്കുന്നത്;ഇനി ഇതൊന്നും നടക്കില്ല; എഫ് സി ആർ എ ഫണ്ടിനെ കുറിച്ച് നടൻ സന്തോഷ് പണ്ഡിറ്റ്

ന്യൂനപക്ഷ വിഭാഗങ്ങൾക്ക് വലിയ ആഘാതമായി മാറും; സാമൂഹിക പ്രവർത്തനങ്ങളെ നിയന്ത്രിക്കാനും വിമർശന സ്വരങ്ങളെ അടിച്ചമർത്താനുമുള്ള രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണ് ഈ നീക്കം; എഫ്.സി.ആർ.എ നിയമഭേദഗതിയിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

സര്‍ക്കാര്‍ പണം ചെലവഴിക്കുന്നില്ലെന്നും പദ്ധതികള്‍ വെട്ടിച്ചുരുക്കുന്നുവെന്നും ആരോപിച്ചവര്‍ക്കുള്ള മറുപടി; കഴിഞ്ഞ സാമ്പത്തികവര്‍ഷം സംസ്ഥാനത്തിന്റെ ആകെ പദ്ധതി ചെലവ് 106.46 ശതമാനമാണെന്ന് ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ

വികസനത്തിന്‍റെ പുതിയ പാത തുറന്ന കാലഘട്ടമാണിത്; വികസനം മനുഷ്യകേന്ദ്രിതമാകണം, എല്ലാ വിഭാഗത്തെയും ചേർത്തുപിടിക്കുന്നതാവണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

വര്‍ഷങ്ങള്‍ നീണ്ട അധ്വാനത്തിനൊടുവില്‍ പണം ഒരു കടമ്പയായതോടെ വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ ലക്ഷ്യത്തിലെത്താന്‍ കഴിയുകയില്ലെന്നോര്‍ത്ത് സങ്കടം അടക്കാനായില്ല. മെഡിക്കല്‍ പഠനമെന്ന മോഹം സ്വാശ്രയ മാനേജ്മന്റെുകളുടെ പണക്കൊതിക്ക് മുന്നില്‍ പൊലിഞ്ഞുതീരുന്നതറിഞ്ഞ് അവര്‍ നിറകണ്ണുകളോടെ മടങ്ങി.

പലരും മാധ്യമങ്ങള്‍ക്ക് മുന്നില്‍ വിങ്ങിപ്പൊട്ടിയപ്പോള്‍ ചിലരുടെ കണ്ണുകളില്‍ ഭാവിയെക്കുറിച്ചുള്ള ആശങ്കയുടെ കാര്‍മേഘങ്ങള്‍. മെഡിക്കല്‍, ഡന്റെല്‍ കോഴ്‌സുകളിലേക്കുള്ള മൂന്നാം അലോട്ട്മന്റെ് പ്രകാരമുള്ള പ്രവേശന നടപടി നടന്ന തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളജിലെ പഴയ ഓഡിറ്റോറിയത്തിന് മുന്നില്‍ തിങ്കളാഴ്ച കണ്ട കാഴ്ചകള്‍ ഇതായിരുന്നു.

രാവിലെ പത്തരയോടെ പ്രവേശന പരീക്ഷ കമീഷണറുടെ നേതൃത്വത്തില്‍ പ്രവേശന നടപടി തുടങ്ങി. ഏറെ വൈകാതെ ഉച്ചക്കുമുമ്പെ ഫീസ് 11 ലക്ഷമാക്കിയുള്ള സുപ്രീംകോടതി വിധിയെത്തി. വിറ്റുപൊറുക്കിയും കടംവാങ്ങിയും അഞ്ചുലക്ഷം രൂപ സ്വരുക്കൂട്ടി എത്തിയ വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും വിധി ഇടിത്തീയായി. അഞ്ചു ലക്ഷത്തിനായി നെട്ടോട്ടമോടിയ രക്ഷാകര്‍ത്താക്കളില്‍ പലരും മക്കളുടെ മെഡിക്കല്‍ പഠന മോഹം ഉപേക്ഷിച്ച് കണ്ണീരുമായി മടങ്ങി.

തിങ്കളാഴ്ച രാവിലെ തന്നെ പ്രവേശനം നേടിയവരും പിന്നീട് ഫീസ് ഉയര്‍ത്തിയതറിഞ്ഞ് പ്രവേശനം വേണ്ടെന്നുവെക്കാനൊരുങ്ങി. അടച്ച അഞ്ചുലക്ഷം തിരികെവേണമെന്നാവശ്യപ്പെട്ട് പലരും ബഹളംവെച്ചു. പണം തിരികെലഭിക്കാന്‍ നടപടി സ്വീകരിക്കാമെന്ന് പ്രവേശന പരീക്ഷ കമീഷണര്‍ ഉറപ്പുനല്‍കിയതോടെയാണ് രക്ഷിതാക്കള്‍ പിന്തിരിഞ്ഞത്.

അതിനിടെ ഒരുകൂട്ടം രക്ഷിതാക്കള്‍ അലോട്ട്മന്റെ് നടന്ന മെഡിക്കല്‍ കോളജ് ഓഡിറ്റോറിയത്തിന് വെളിയില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചു. അവര്‍ പിന്നീട് യോഗം ചേര്‍ന്ന് സുപ്രീംകോടതി വിധിക്കെതിരെ അപ്പീല്‍ പോകാന്‍ തീരുമാനിക്കുകയും ഇതിനായി ഒപ്പുശേഖരണം നടത്തുകയും ചെയ്തു.&ിയുെ;വാര്‍ഷിക ഫീസ് അഞ്ചുലക്ഷം മതിയെന്ന് ഉറപ്പിച്ചിട്ടുള്ള ക്രിസ്ത്യന്‍ മാനേജ്മന്റെ് ഫെഡറേഷന് കീഴിലെ കോളജുകളില്‍ പ്രവേശനം നേടിയവര്‍ പ്രതിഷേധങ്ങളില്‍നിന്ന് വിട്ടുനിന്നു.

നേരത്തേ മറ്റു പല കോഴ്‌സുകള്‍ക്കും ചേര്‍ന്നവര്‍ പ്രവേശന പരീക്ഷ കമീഷണറുടെ നിര്‍ദേശാനുസരണം കോളജുകളില്‍നിന്ന് ടി.സി വാങ്ങിയാണ് അലോട്ട്മന്റെിന് എത്തിയത്. മെഡിക്കല്‍ പഠനം വേണ്ടെന്നുവെച്ചാല്‍ പഴയ കോളജില്‍ തിരികെ പ്രവേശനം ലഭിക്കുമോ എന്ന ആശങ്കയുമുണ്ട് വിദ്യാര്‍ഥികള്‍ക്ക്. എല്ലാ സ്വാശ്രയ കോളജുകളിലും അഞ്ചു ലക്ഷം എന്ന താല്‍ക്കാലിക ഫീസിനൊപ്പം ആറു ലക്ഷത്തിന്റെ ബാങ്ക് ഗാരന്റി കൂടി നല്‍കണമെന്നായിരുന്നു കോടതി വിധി.

ഇതിന് 15 ദിവസം സാവകാശം നല്‍കിയിട്ടുണ്ടെങ്കിലും അതിനുള്ളില്‍ ബാങ്ക് ഗാരന്റിക്കുള്ള പണം കണ്ടെത്താനാവില്ലെന്ന് പ്രവേശനം ഉപേക്ഷിച്ച രക്ഷിതാക്കളില്‍ ചിലര്‍ പറഞ്ഞു. വാര്‍ഷിക ഫീസ് 11 ലക്ഷമാകുന്നതോടെ എം.ബി.ബി.എസ് പഠനം പൂര്‍ത്തിയാക്കണമെങ്കില്‍ 50 ലക്ഷത്തിനുമേല്‍ തുക കൈയില്‍ കരുതേണ്ട സ്ഥിതിയാണെന്നും ഇവര്‍ പരാതിപ്പെട്ടു.  

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാനെ കൂട്ടത്തോടെ വിഴുങ്ങി IRGC ..!ശവങ്ങൾ എണ്ണി മടുത്തു തല ,തല തിന്നുന്നു ഇനി രക്ഷയില്ല...! യുദ്ധം അവസാനിക്കുന്നു...!  (5 minutes ago)

ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിയോട് കൂടിയ മഴയും  (18 minutes ago)

CHINA റോബോടാക്‌സികള്‍ പണിമുടക്കി  (23 minutes ago)

കൂട് വിട്ട് കൂട് മാറ്റങ്ങൾ നടന്ന മണ്ഡലത്തിൽ ഇനിയാര്!! കൊട്ടാരക്കരയിൽ മത്സരം കടുക്കുമ്പോൾ  (40 minutes ago)

പത്തനാപുരമെന്ന കെബി ​ഗണേഷ്കുമാറിന്റെ ഫിക്സഡ് സീറ്റ്; ഇത്തവണ ജനം മാറിചിന്തിക്കാൻ സാധ്യത!!  (58 minutes ago)

ടെക് ഭീമന്മാര്‍ക്ക് ഇറാന്റെ ഭീഷണി;  (1 hour ago)

സ്വർണം കട്ടതാരാണ് !?? അറിയണമെങ്കിൽ ദാ മുകളിലോട്ട് നോക്ക്... വൈറലായി നടപ്പാതയിലെ പോസ്റ്റർ  (1 hour ago)

ഇരട്ട വോട്ടുകള്‍ക്ക് വ്യാജ ആധാര്‍ കാര്‍ഡ് ഉണ്ടാക്കി കള്ളവോട്ട് ചെയ്യാനുള്ള ശ്രമമാണ് നടക്കുന്നത്; പയ്യന്നൂരില്‍ കള്ളവോട്ടിന് വേണ്ടി വ്യാജ ആധാര്‍ കാര്‍ഡ് നിര്‍മാണം നടക്കുന്നതിനെതിരെ എഐസിസി ജനറല്‍ സെക്രട  (1 hour ago)

യു പ്രതിഭയ്‌ക്കെതിരായ ലീഗ് നേതാവിന്റെ പരാമർശം ശുദ്ധ ഊളത്തരം; ചിലപ്പോൾ ഒക്കെ നമ്മൾ നടത്തുന്ന വാ വിട്ട വാക്ക് തിരിച്ച് നമ്മുടെ തലയിൽ തന്നെ കല്ലായി വീഴും ; ആഞ്ഞടിച്ച് സാമൂഹിക നിരീക്ഷക അഞ്ജു പാർവതി പ്രഭീഷ  (1 hour ago)

PINK MOON ആകാശത്ത് വിസ്മയം!  (1 hour ago)

വിദേശത്തു നിന്നും വരുന്ന കണക്കില്ലാത്ത പണത്തിന്ന് ഇനിമുതൽ കണക്ക് കാണിക്കേണ്ടി വരും; മാവോയിസ്റ്റുകൾക്കും ഈ ഫണ്ട്‌ കൊടുത്താണ് ഇന്ത്യ വിരുദ്ധ പ്രവർത്തനം ചെയ്യിപ്പിക്കുന്നത്;ഇനി ഇതൊന്നും നടക്കില്ല; എഫ് സി  (1 hour ago)

ന്യൂനപക്ഷ വിഭാഗങ്ങൾക്ക് വലിയ ആഘാതമായി മാറും; സാമൂഹിക പ്രവർത്തനങ്ങളെ നിയന്ത്രിക്കാനും വിമർശന സ്വരങ്ങളെ അടിച്ചമർത്താനുമുള്ള രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണ് ഈ നീക്കം; എഫ്.സി.ആർ.എ നിയമഭേദഗതിയിൽ പ്രതികരിച്ച് മ  (1 hour ago)

നാടിന്റെ വികസനക്കുതിപ്പിനെ തുരങ്കം വെക്കാൻ നുണപ്രചരണങ്ങളുമായി ഇറങ്ങിത്തിരിച്ചവർക്ക് മറുപടി നൽകാൻ ആലപ്പുഴ ഒരുങ്ങിക്കഴിഞ്ഞു; ആലപ്പുഴയുടെ മണ്ണ് എപ്പോഴും ഇടതുപക്ഷത്തിനൊപ്പമാണെന്ന് മുഖ്യമന്ത്രി പിണറായി വിജ  (2 hours ago)

ചിലരുടെ ധാരണ പണത്തിനു മീതെ പരുന്തും പറക്കില്ല എന്നാണ്; ബേപ്പൂർ പണത്തിനു മീതെ പറക്കും എന്നതിന്റെ തെളിവായിരിക്കും ഇത്തവണത്തെ തിരഞ്ഞെടുപ്പ് ഫലമെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി പി എ മുഹമ്മദ് റിയാസ്  (2 hours ago)

സര്‍ക്കാര്‍ പണം ചെലവഴിക്കുന്നില്ലെന്നും പദ്ധതികള്‍ വെട്ടിച്ചുരുക്കുന്നുവെന്നും ആരോപിച്ചവര്‍ക്കുള്ള മറുപടി; കഴിഞ്ഞ സാമ്പത്തികവര്‍ഷം സംസ്ഥാനത്തിന്റെ ആകെ പദ്ധതി ചെലവ് 106.46 ശതമാനമാണെന്ന് ധനകാര്യമന്ത്രി  (2 hours ago)

Malayali Vartha Recommends