മദ്യലഹരിയിലായ മകന്‍ അച്ഛനെ തലയ്ക്കടിച്ചു കൊന്നു

കുടിയാന്മല പുലിക്കുരുമ്പയില്‍ മദ്യലഹരിയിലായിരുന്ന മകന്‍ പിതാവിനെ അടിച്ചുകൊന്നു. കുടിയാന്മലയിലെ തുണ്ടത്തില്‍ അഗസ്തി (80) ആണ് മകന്‍ ബേബിയുടെ അടിയേറ്റ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയായിരുന്നു സംഭവം. മദ്യപിച്ച് ലെക്കുകെട്ടു വീട്ടിലെത്തിയ ബേബി പിതാവുമായി കലഹിക്കുകയും പ്രകോപിതനായ ഇയാള്‍ അഗസ്തിയെ മര്‍ദ്ദിക്കുകയുമായിരുന്നു.
ബഹളംകേട്ട് അയല്‍വാസികള്‍ എത്തിയപ്പോള്‍ അഗസ്തി അബോധാവസ്ഥയില്‍ വീണ് കിടക്കുന്ന നിലയിലായിരുന്നു. ഉടന്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ബേബിയെ നാട്ടുകാര്‍ പിടികൂടി കുടിയാന്മല പൊലീസില്‍ ഏല്‍പിച്ചു.
അന്നക്കുട്ടിയാണ് കൊല്ലപ്പെട്ട അഗസ്തിയുടെ ഭാര്യ. മറ്റുമക്കള്‍: മേരി, ജോസ്, ആനിസ്, സോമി, ശെല്‍വി. കുടിയാന്മല പൊലീസ് മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
https://www.facebook.com/Malayalivartha

























