മന്ത്രി ശൈലജയ്‌ക്കെതിരേ കരിങ്കൊടി; എട്ട് പേര്‍ അറസ്റ്റില്‍

ചവറയില്‍ ആരോഗ്യമന്ത്രി കെ.കെ.ശൈലജയ്‌ക്കെതിരേ കരിങ്കൊടി പ്രതിഷേധം. സംഭവവുമായി ബന്ധപ്പെട്ട് യുഡിഎഫ് യുവജന സംഘടനയില്‍പ്പെട്ട എട്ടു പേരെ ചവറ പോലീസ് അറസ്റ്റു ചെയ്തു. യൂത്ത് കോണ്‍ഗ്രസ്ആര്‍വൈഎഫ് പ്രവര്‍ത്തകരായ അരുണ്‍ രാജ്, ലാലു, മനോജ്, റിനോഷ്, ജാക്‌സണ്‍, വിഷ്ണു, രതീഷ്, മുഹ്‌സിന്‍ എന്നിവരാണ് പിടിയിലായിരിക്കുന്നത്.
ചവറ കെഎംഎംഎല്‍ ഗസ്റ്റ് ഹൗസിന് മുന്നില്‍ രാവിലെ ഏഴിനായിരുന്നു സംഭവം. മന്ത്രി വരുന്ന വിവരം മുന്‍കൂട്ടിയറിഞ്ഞ പ്രവര്‍ത്തകര്‍ മന്ത്രിയുടെ വാഹനത്തിന് നേരെയെത്തി കരിങ്കൊടി വീശുകയായിരുന്നു. നീണ്ടകര ആശുപത്രിയിലെ കെട്ടിട ഉദ്ഘാടനത്തിന് എത്തിയതായിരുന്നു മന്ത്രി.
https://www.facebook.com/Malayalivartha

























