ലീഗല്‍ മെട്രോളജി വകുപ്പിന്റെ സേവനം ജനങ്ങള്‍ ഉപയോഗപ്പെടുത്തണമെന്ന് മന്ത്രി തിലോത്തമന്‍

ജനങ്ങള്‍ പ്രതീക്ഷിക്കുന്ന നിലയിലേക്കുയര്‍ന്ന് ഉത്തരവാദിത്തത്തോടെ ജോലി ചെയ്യാന്‍ ലീഗല്‍ മെട്രോളജി വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കഴിയണമെന്നും വകുപ്പിലെ ഉദ്യോഗസ്ഥരുടെ പരമാവധി സേവനം പ്രയോജനപ്പെടുത്താന്‍ ജനങ്ങള്‍ ശ്രമിക്കണമെന്നും മന്ത്രി പി.തിലോത്തമന്‍ പറഞ്ഞു. ലീഗല്‍ മെട്രോളജി വകുപ്പിന്റെ ജില്ലാ ഓഫീസ് സമുച്ചയത്തിന്റെ നിര്‍മ്മാണോദ്ഘാടനം കര്‍ബല ജംഗ്ഷനില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
ക്വാറികള്‍ മുതല്‍ ആശുപത്രികളില്‍ എത്തി അവിടത്തെ ഉപകരണങ്ങള്‍ വരെ പരിശോധിക്കാനുള്ള അധികാരം ലീഗല്‍ മെട്രോളജി വകുപ്പിനുണ്ട്. ജി.എസ്.ടി യുടെ പേരില്‍ തട്ടിപ്പുണ്ടായപ്പോഴും അരിവില കൃത്രിമമായി കൂട്ടിയപ്പോഴും ലീഗല്‍ മെട്രോളജി വകുപ്പിലെ ഉദ്യോഗസ്ഥര്‍ കാര്യക്ഷമമായി ഇടപെട്ടത്തിന് ഫലമുണ്ടായി. ഉപഭോക്താക്കള്‍ ലീഗല്‍ മെട്രോളജി വകുപ്പിന്റെ സേവനം വേണ്ടത്ര പ്രയോജനപ്പെടുത്തുന്നില്ല. സാധനങ്ങള്‍ വാങ്ങി കബളിപ്പിക്കപ്പെടുമ്പോള്‍ വിധിയെ പഴിച്ചു കൊണ്ട് നിസംഗതരായി ഇരിക്കുകയാണ് ചെയ്യുന്നത്. അത് പാടില്ല. ഉപഭോക്താക്കള്‍ വിപണിയിലെ രാജാക്കന്മാരാണ് അധികാരങ്ങള്‍ തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കുകയാണ് വേണ്ടത്.
ലീഗല്‍ മെട്രോളജി വകുപ്പിനെ കൂടുതല്‍ ശക്തമാക്കനാണ് സര്‍ക്കാരിന്റെ തീരുമാനം. ഇതിന്റെ ഫലമായാണ് ആദ്യഘട്ടമായി 26 തസ്തികള്‍ക്ക് അംഗീകാരം നല്‍കിയതെന്നും മന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha
























