ഹൈക്കോടതി ഉത്തരവ് പാലിക്കാത്തതില്‍ എംജി സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്കും രജിസ്ട്രാര്‍ക്കും ചീഫ് അക്കൗണ്ടിനും ശിക്ഷ

ഹൈക്കോടതി ഉത്തരവ് പാലിക്കാത്തതില്‍ മഹാത്മഗാന്ധി സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്കും രജിസ്ട്രാര്‍ക്കും ചീഫ് അക്കൗണ്ടിനും ശിക്ഷ. വൈകിട്ട് 4.30ന് കോടതി സമയം കഴിയും വരെ കോടതിമുറിയില്‍ നില്‍ക്കാനാണ് നിര്‍ദേശം. കോടതിയലക്ഷ്യ കേസില്‍ വിളിച്ചു വരുത്തിയാണ് നടപടി.
ചീഫ് ജസ്റ്റീസിന്റെതാണ് നിര്‍ദേശം.കരാര്‍ അധ്യാപകര്‍ക്ക് ശമ്പളം നല്‍കണമെന്ന് ഉത്തരവ് നടപ്പിലാക്കിയില്ല. ഉത്തരവ് 7 വര്‍ഷമായിട്ടും നടപ്പാക്കാത്തത് ഗുരുതര തെറ്റെന്ന് കോടതി. 2010ല്‍ ഹൈക്കോടതി ഇറക്കിയ ഒരു ഉത്തരവ് പാലിക്കാത്തതിന്റെ പേരിലാണ് ഈ ശിക്ഷ
https://www.facebook.com/Malayalivartha
























