ഓണക്കാലത്തെ തിരക്ക് ഒഴിവാക്കാൻ റെയില്‍വെയുടെ ഓണസമ്മാനം

തിരുവനന്തപുരം: ഓണക്കാലത്തെ തിരക്ക് ഒഴിവാക്കാൻ റെയില്‍വെ പ്രത്യേക ട്രെയിനുകള്‍ അനുവദിച്ചു. സ്പെഷ്യല്‍ ട്രെയിനുകള്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ റെയില്‍വെ മന്ത്രി സുരേഷ് പ്രഭുവിന് കത്തയച്ചിരുന്നു. ചെന്നെയില്‍നിന്ന് എറണാകുളത്തേക്ക് സ്പതംബര്‍ 8, 15, 22, 29 തീയതികളില്‍ പ്രത്യേക ട്രെയിന്‍ ഉണ്ടാകും. സപ്തംബര്‍ 6-ന് തിരുവനന്തപുരത്തുനിന്ന് ചെന്നൈയിലേക്കും സപ്തംബര്‍ 7-ന് ചെന്നൈയില്‍നിന്ന് തിരുവനന്തപുരത്തേക്കും സ്പെഷ്യല്‍ ട്രെയിന്‍ ഉണ്ട്.
സപ്തംബര്‍ 1-ന് സെക്കന്തരാബാദില്‍നിന്ന് കൊച്ചുവേളിയിലേക്കും സപ്തംബര്‍ 6-ന് കൊച്ചുവേളിയില്‍നിന്ന് സെക്കന്തരാബാദിലേക്കും ട്രെയിന്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആഗസ്റ്റ് 31-ന് തിരുനല്‍വേലിയില്‍നിന്ന് മംഗലാപുരത്തക്കും സപ്തംബര്‍ 1-ന് മംഗലാപുരത്തുനിന്ന് തിരുനല്‍വേലിയിലേക്കും പ്രത്യേക ട്രെയിന്‍ ഉണ്ടാകും. എറണാകുളത്തുനിന്ന് ചെന്നൈയിലേക്ക് സപ്തംബര്‍ 10, 17, 24, ഒക്ടോബര്‍ 1 തീയതികളില്‍ ട്രെയിന്‍ ഉണ്ടാകും.
സപ്തംബര്‍ 1-ന് ചെന്നൈയില്‍ നിന്ന് എറണാകുളത്തേക്കും (സുവിധ) സപ്തംബര്‍ 3-ന് എറണാകുളത്തുനിന്ന് ചെന്നൈയിലേക്കും പ്രത്യേക ട്രെയിന്‍ ഉണ്ടായിരിക്കും. സപ്തംബര്‍ 1-ന് മഹാരാഷ്ട്രയിലെ നന്ദേദില്‍നിന്ന് എറണാകുളത്തേക്കും സപ്തംബര്‍ 4-ന് തിരിച്ച് നന്ദേദിലേക്കും പ്രത്യേക ട്രെയിന്‍ ഉണ്ടാകും.
https://www.facebook.com/Malayalivartha
























