പരാതി പറഞ്ഞപ്പോള്‍ മോശം പെരുമാറ്റമായിരുന്നു കല്യാണ്‍ ഹൈപ്പര്‍മാര്‍ക്കറ്റ് മാനേജരുടേത് ': ആശാ കൃഷ്ണന്റെ പരാതി

കല്യാണ്‍ കൊച്ചി ഹൈപ്പര്‍മാര്‍ക്കറ്റിനെതിരെ രൂക്ഷ വിമര്‍ശനവുമായി ആശ കൃഷ്ണന്‍ എന്ന യുവതി രംഗത്ത്. കഴിഞ്ഞ ദിവസം ഹൈപ്പര്‍ മാര്‍ക്കറ്റില്‍ നിന്ന് വാങ്ങിയ ശീതള പാനിയത്തിന്റ കാലഹരണപ്പെട്ട തിയ്യതി കഴിഞ്ഞുവെന്ന വാദവുമായാണ് യുവതി രംഗത്ത് വന്നിരിക്കുന്നത്. യുവതിയുടെ ഫേസ്ബുക്ക് പേജില്‍ ബില്ലിന്റെ ഫോട്ടോയടക്കമാണ് പങ്കുവച്ചിരിക്കുന്നത്.
തിയതി കഴിഞ്ഞുപോയ സാധനമാണ് ഹൈപ്പര്‍ മാര്‍ക്കറ്റില്‍ നിന്ന് യുവതിക്ക് ലഭിച്ചതെന്ന് ഇതിനെതിരെ ചോദ്യം ചെയ്ത യുവതിക്ക് കല്യാണ്‍ ഹൈപ്പര്‍മാര്‍ക്കറ്റിലെ മാനേജരില്‍ നിന്ന് മോശം പെരുമാറ്റം
നേരിടേണ്ടിവന്നു. ഭക്ഷണസാധനങ്ങള്‍ ഇങ്ങനെ വില്‍ക്കാന്‍ പാടില്ല എന്ന് യുവതി പറഞ്ഞപ്പോള്‍ വേണമെങ്കില്‍ മാറ്റി എടുക്കാനായിരുന്നു മാനേജരുടെ മറുപടി. മോശം പെരുമാറ്റം കൊണ്ടാണ് ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടതെന്നും പറയുന്നു.
ശീതള പാനീയമായ ഫാന്റാ നാലാം മാസം നിര്‍മ്മിച്ചു എന്നാണ് ബോട്ടിലില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. അത് കഴിഞ്ഞുള്ള രണ്ട് മാസമാണ് സാധനം ഉപയോഗിക്കാനുള്ള കാലാവധി. മറ്റ് സാധനങ്ങള്‍ വാങ്ങിയതിന്റെ കൂടെയാണ് ആശാ ഫാന്റയും വാങ്ങിയത്. വീട്ടില്‍ എത്തി സാധനങ്ങളും ബില്ലും പരിശോധിച്ചപ്പോഴാണ് പറ്റിയ അബദ്ധം മനസ്സിലായത്. ഇതേ തുടര്‍ന്ന് ഹൈപ്പര്‍ മാര്‍ക്കറ്റിലെ മാനേജറെ വിളിച്ച് ആശ കാര്യ ബോധിപ്പിച്ചിരുന്നു. എന്നാല്‍ മാനേജറില്‍ നിന്ന് യുവതിക്ക് ഉണ്ടായത് വളരെ മോശമായ അനുഭവമാണ്. ഇതാണ് ഫേസ്ബുക്ക് പോസ്റ്റിടാന്‍ ആശയെ പ്രേരിപ്പിച്ചത്.
https://www.facebook.com/Malayalivartha

























