പ്രതീക്ഷ കൈവിടാതെ ദിലീപും കുടുംബം... ജാമ്യത്തിനായി ഹൈക്കോടതിയേയും സുപ്രീം കോടതിയേയും സമീപിക്കാം

ദിലീപിന്റെ ജാമ്യാപേക്ഷ വീണ്ടും ഹൈക്കോടതി തള്ളിയെങ്കിലും ദിലീപിന് ഇനിയും ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിക്കാം. ഹൈക്കോടതി വീണ്ടും ജാമ്യം നിഷേധിച്ചാല്‍ നേരിട്ട് സുപ്രീം കോടതിയിലേക്ക് പോകാനും അവകാശമുണ്ട്. സുപ്രീം കോടതിയില്‍ സ്‌പെഷ്യല്‍ ലീവ് പെറ്റീഷന്‍ നല്‍കി ഹൈക്കോടതിയില്‍ നിന്നുള്ള പരാമര്‍ശങ്ങള്‍ നീക്കാനും അതുവഴി ജാമ്യം ലഭിക്കാനുള്ള സാധ്യതയുമാണ് മുന്നിലുള്ളത്.
പോലീസിന് 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ സ്വമേധയാ ജാമ്യം ലഭിക്കാന്‍ അവകാശമുണ്ട്. കുറ്റപത്രം സമര്‍പ്പിച്ചു കഴിഞ്ഞാലും ജാമ്യത്തിന് അപേക്ഷിക്കാന്‍ സാധിക്കും. അവിടെയും പരാജയമാണ് ഫലമെങ്കില്‍ വിചാരണ വരെ കാത്തിരിക്കേണ്ടിവരും. വിചാരണയില്‍ കുറ്റവിമുക്തനായി മാത്രമേ പിന്നീട് ദിലീപിന് പുറത്തിറങ്ങാന്‍ കഴിയൂ. സ്ത്രീപീഡനവുമായി ബന്ധപ്പെട്ട കേസായതിനാല്‍ വിചാരണ അധികം വൈകില്ലെന്നാണ് കരുതുന്നത്.
കേസില്‍ എന്തു തുടര്‍ നടപടി സ്വീകരിക്കുമെന്നത് ഹൈക്കോടതിയില്‍ നിന്നുള്ള ഉത്തരവിന്റെ പകര്‍പ്പ് ലഭിച്ചാലുടന്‍ ആലോചിച്ച് തീരുമാനിക്കുമെന്ന് ദിലീപിന്റെ അഭിഭാഷകന്‍ ബി.രാമന്‍പിള്ള വ്യക്തമാക്കി. എന്നാല്‍ ദിലീപിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് കോടതി ഇന്നും വ്യക്തമാക്കിയിരുന്നു.
https://www.facebook.com/Malayalivartha

























