ആരാധകരുടെ പ്രതീക്ഷകള്‍ അസ്ഥാനത്തായി...അവസാനം പ്രതിഷേധവുമായി തെരുവില്‍

നടന്‍ ജാമ്യത്തിലിറങ്ങുന്നതും കാത്ത് പ്രതീക്ഷയോടെയായിരുന്നു ആരാധകര്‍. ജാമ്യം ലഭിച്ചുകഴിയുമ്പോള്‍ ആലുവ സബ് ജയില്‍ മുതല്‍ ദിലീപിന്റെ ആലുവയിലെ വീട് വരെ റോഡ് ഷോ നടത്താനായിരുന്നു ആരാധകരുടെ തീരുമാനം. ആഹ്ലാദ പ്രകടനം നടത്തുന്നതിന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും നൂറുകണക്കിന് ആരാധകര്‍ ആലുവയില്‍ എത്തിയിരുന്നു. എന്നാല്‍, ജാമ്യം നിഷേധിച്ചതോടെ, അതിനുള്ള സാധ്യതകള്‍ അടഞ്ഞു. ഇതോടെ പ്രതിഷേധപ്രകടനമായി കൂട്ടത്തോടെ തെരുവിലിറങ്ങി. ദിലീപ് നിരപരാധിയാണെന്നും, സിനിമയിലെ തന്നെ ചിലരുടെ ഗൂഢാലോചനയാണ് താരത്തിന്റെ അറസ്റ്റിലേക്ക് വഴിതെളിച്ചതെന്നും ആരാധകര്‍ പറയുന്നു.
ആലുവ ടൗണ്‍ ഹാളിന് മുന്നിലായിരുന്നു പ്രകടനം.നൂറിലേറെ പേര്‍ ദിലീപിന്റെ ചിത്രമുള്ള പ്ലക്കാര്‍ഡുകളുമായാണ് പ്രതിഷേധത്തില്‍ പങ്കെടുത്തത്. ദിലീപിന് അനുകൂലമായ മുദ്രാവാക്യം വിളികളുമുണ്ടായി.ദിലീപ് അനുകൂല മുദ്രാവാക്യങ്ങളും ദിലീപിനെ പിന്തുണയ്ക്കുന്ന പ്ലക്കാര്‍ഡുകളുമായിട്ടായിരുന്നു പ്രകടനം.
താര സംഘടനയായ അമ്മ മൗനം പാലിക്കുകയാണ്. അമ്മയിലെ സൂപ്പര്‍ താരങ്ങള്‍ ഉള്‍പ്പെടെയുള്ളവരുടെ മൗനത്തില്‍ നിഗൂഢതയുണ്ട്. ഒരു തെളിവ് പോലുമില്ലാതെയാണ് ദിലീപിനെ അറസ്റ്റ് ചെയ്തിരിക്കുന്നതെന്നും ആരാധകര്‍ ആരോപിച്ചു. ദിലീപ് നിരപരാധിയാണ് അദ്ദേഹത്തോടൊപ്പം മരണം വരെ ഉണ്ടാകുമെന്നും ആരാധകര്‍ പറഞ്ഞു. ദിലീപ് ഫാന്‍സ് അസോസിയേഷന്‍ സംസ്ഥാന നേതാവ് റിയാസ് ഖാനാണ് പ്രതിഷേധ പരിപാടിക്ക് നേതൃത്വം നല്‍കിയത്.
അതിനിടെ, ദിലീപ് ജയിലിലായിട്ട് ഇന്നേയ്ക്ക് 50 ദിവസം പിന്നിട്ടു. കേസില്‍ ജാമ്യം തേടി ദിലീപ് സുപ്രീം കോടതിയെ സമീപിക്കില്ല. രണ്ടാം തവണയും ഹൈക്കോടതി ജാമ്യം നിരസിച്ച സാഹചര്യത്തില്‍ സുപ്രീം കോടതിയെ സമീപിക്കില്ലെന്ന് താരത്തോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha

























