Widgets Magazine
26
Mar / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രാഹുൽ മാങ്കൂട്ടത്തിലിന് ആശ്വാസം; സുപ്രീം കോടതിയിൽ തിരിച്ചടി നേരിട്ട് പരാതിക്കാരി; 'സത്യം ജയിക്കുന്നു' എന്ന് ഫെന്നി നൈനാൻ...


നവവധുവിനെ മര്‍ദിച്ച് വാരിയെല്ലും മുട്ടും അടിച്ചുപൊട്ടിച്ച കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍.. മുതുകില്‍ ചവിട്ടുകയും വലതു കാല്‍മുട്ട് ചവിട്ടി പൊട്ടിക്കുകയും ചെയ്‌തെന്നാണു പരാതി..


അച്ചൻകോവിലിൽ പഴകിയ മീൻ വിൽപന സജീവം: കഴിച്ചവർക്ക് ശാരീരിക അസ്വസ്ഥതകൾ, അധികൃതർക്ക് പരാതി നൽകിയിട്ടും നടപടിയില്ല...


കഞ്ചാവടിക്കുന്നവർ ചെങ്കൊടിയുമായി നടക്കുന്നു...ജാതിമത വ്യത്യാസമില്ലാതെ അമ്പലപ്പുഴക്കാർ തനിക്കു വോട്ടുചെയ്യും..യു.ഡി.എഫ്. സ്വതന്ത്ര സ്ഥാനാർഥി ജി. സുധാകരൻ..


രാഹുൽ മാങ്കൂട്ടത്തിലിന് സുപ്രീം കോടതിയിൽ ആശ്വാസം; മുൻകൂർ ജാമ്യം റദ്ദാക്കില്ല, വിവാദ പരാമർശങ്ങൾ നീക്കി...

യുവനടിയെ ഉപദ്രവിച്ച കേസിൽ കേരള പൊലീസ് വിവരങ്ങൾ ശേഖരിച്ചത് ‘സ്റ്റൂൾ പിജെൻ’ ‘റീഡ് മെതേഡ്’ എന്നീ രീതികൾ ഉപയോഗിച്ച്

30 AUGUST 2017 10:36 AM IST
മലയാളി വാര്‍ത്ത

യുവനടിയെ ഉപദ്രവിച്ച കേസിൽ കേരള പൊലീസ് വിവരങ്ങൾ ശേഖരിച്ചത് ‘സ്റ്റൂൾ പിജെൻ’ ‘റീഡ് മെതേഡ്’ എന്നീ രീതികൾ ഉപയോഗിച്ച്. കേസിൽ പ്രതിഭാഗം മൂന്നുതവണ സമർപ്പിച്ച ജാമ്യാപേക്ഷകളെ എതിർക്കാൻ ആയുധമാക്കിയ കേസ് ഡയറിയിലാണ് ആറു മാസമായി പൊലീസ് പ്രയോഗിച്ച ശാസ്ത്രീയാന്വേഷണ മാർഗങ്ങളുടെ വിവരങ്ങൾ. കഴിഞ്ഞ ഫെബ്രുവരി 17 നു രാത്രിയാണു കേസിലെ മുഖ്യപ്രതി സുനിൽകുമാറും (പൾസർ സുനി) ഗുണ്ടകളും യുവനടിയെ ഉപദ്രവിച്ചു ദൃശ്യങ്ങൾ പകർത്തിയത്.

ദൃശ്യങ്ങൾ കാണിച്ചു ഭീഷണിപ്പെടുത്തി നടിയിൽനിന്നു പണം തട്ടാനാണു കുറ്റകൃത്യം നടത്തിയതെന്നാണു സുനിൽ തുടക്കം മുതൽ ആവർത്തിച്ചത്. പ്രതികൾ റിമാൻഡിൽ കഴിയുന്നതിനിടയിൽ മാർച്ച് എട്ടിനാണ്, ഗൂഢാലോചന, ക്വട്ടേഷൻ എന്നിവ സംബന്ധിച്ച ആദ്യവിവരം പൊലീസിനു ലഭിച്ചത്. ഗൂഢാലോചന നടത്തിയവരെക്കുറിച്ചും അന്നുതന്നെ സൂചന ലഭിച്ചിരുന്നു. പിന്നീടാണു പ്രതികളെ കൊണ്ടു തന്നെ സത്യം പറയിക്കാനുള്ള മാർഗങ്ങൾ അന്വേഷണ സംഘം അവലംബിച്ചത്.

ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്നവരെ പുറത്തുള്ള മറ്റു പ്രതികൾ സംരക്ഷിക്കുമെന്ന സുനിലിന്റെ വിശ്വാസം തകർക്കുകയാണു പൊലീസ് ആദ്യം ചെയ്തത്. അതിനൊപ്പം പൊലീസിന്റെ ഏജന്റുമാരായ തടവുപുള്ളികൾ (സ്റ്റൂൾ പിജെൻ) സുനിലിന്റെ സെല്ലിലെത്തി സൗഹൃദം സ്ഥാപിച്ചു. സംഭാഷണങ്ങൾ പൊലീസ് രഹസ്യമായി റെക്കോർഡ് ചെയ്തു. കുറ്റകൃത്യത്തിന്റെ കുരുക്കഴിയുന്നത് ഇങ്ങനെയാണ്.

പ്രതികളുടെ ചോദ്യം ചെയ്യലായിരുന്നു അന്വേഷണത്തിന്റെ രണ്ടാം ഘട്ടം. ഇതിനാണു സൗഹൃദഭാവത്തിൽ പ്രതികളുടെ മനസ്സു തുറപ്പിക്കുന്ന ‘റീഡ് മെതേഡ്’ ചോദ്യം ചെയ്യൽ പ്രയോഗിച്ചത്. പ്രതികളുമായി അടുത്ത സൗഹൃദത്തിലായ അന്വേഷണ സംഘത്തിലെ ചില ഉദ്യോഗസ്ഥരടങ്ങിയ സംഘം തുടർന്നു നടത്തിയ ചോദ്യം ചെയ്യലിലാണു സുനിലും കൂട്ടുപ്രതികളും മനസ്സു തുറന്നത്.

സൗഹൃദത്തിലൂടെ ‘റീഡ് മെതേഡ്’

ഷിക്കാഗോ പൊലീസ് സയന്റിഫിക്ക് ക്രൈം ഡിറ്റക്‌ഷൻ ലബോറട്ടറിയുടെ ഡയറക്ടറായിരുന്ന ജോൺ ഇ. റീഡ് വികസിപ്പിച്ചെടുത്ത ചോദ്യം ചെയ്യൽ മുറയാണു ‘റീഡ് മെതേഡ്’. ഒൻപതു ഘട്ടങ്ങളിലൂടെ പൂർത്തിയാക്കുന്ന ചോദ്യം ചെയ്യൽ മുറയാണിത്.

വിവിധ ഘട്ടങ്ങൾ

1. നേരിട്ടു കുറ്റം ആരോപിച്ചു നിഷേധിപ്പിക്കൽ.

2.കുറ്റകൃത്യത്തിന്റെ മുഴുവൻ തെളിവുകളും നിരത്തിയശേഷം പ്രതിക്കുവേണ്ടി ന്യായീകരണം കണ്ടെത്തൽ.

3. തെളിവുകൾ നിരത്തി പ്രതിയുടെ മൊഴികൾ പൊളിക്കൽ.

4. പ്രതിയുടെ മൊഴികളെ സൗഹൃദഭാവത്തിൽ ഖണ്ഡിക്കൽ.

5. പ്രതിരോധിക്കുന്ന രീതിയുടെ അപഗ്രഥനം.

6. നിസഹകരണത്തെ തന്ത്രപരമായി കൈകാര്യം ചെയ്യൽ.

7. കുറ്റത്തിനു നിർദോഷമെന്നു തോന്നുന്ന കാരണം അവതരിപ്പിക്കൽ.

8. നിർദോഷമായ കാരണം സമ്മതിപ്പിക്കൽ.

9. കുറ്റം വാക്കാൽ സമ്മതിച്ചാൽ രേഖപ്പെടുത്തൽ, സമ്മതിച്ചില്ലെങ്കിൽ മറ്റു ചോദ്യം ചെയ്യൽ മുറകൾ.

(നടിയെ ഉപദ്രവിച്ച കേസിൽ സുനിൽകുമാർ വരെയുള്ള പ്രതികൾ നാലാമത്തെ ഘട്ടം കടക്കും മുൻപേ കുറ്റം സമ്മതിച്ചിരുന്നു. നടൻ ദിലീപ് ഒരു ഘട്ടം കഴിഞ്ഞപ്പോൾ ചോദ്യങ്ങളോടു പ്രതികരിക്കാതെ മൗനിയായെന്നാണ് അന്വേഷണസംഘം നൽകുന്ന സൂചന).

വേട്ടയ്ക്ക് ‘സ്റ്റൂൾ പിജെൻ’

പുരാതനകാലത്തു വേട്ടക്കാർ പക്ഷികളെ ആകർഷിക്കാൻ മരക്കുറ്റിയിൽ സ്ഥാപിക്കുന്ന പ്രാവിന്റെ രൂപമാണ് ‘സ്റ്റൂൾ പിജെൻ’. ഇതിനെ കണ്ടു മറ്റു പക്ഷികൾ തീറ്റ ലഭിക്കുമെന്നു കരുതി ഇവിടേക്കെത്തും.

കുറ്റവാളികളെന്നു സംശയിക്കുന്നവരെ നിരീക്ഷിക്കാൻ പൊലീസ് നിയോഗിക്കുന്ന മറ്റൊരു കുറ്റവാളിയെയാണു കുറ്റാന്വേഷണശാസ്ത്രത്തിൽ ‘സ്റ്റൂൾ പിജെൻ’ എന്നു പറയുന്നത്. രഹസ്യങ്ങൾ പൊലീസ് ഇയാളുടെ സഹായത്തോടെ ചോർത്തും. തുടർന്നു പ്രതിയെ ചോദ്യം ചെയ്തു കുറ്റം സമ്മതിപ്പിക്കുന്ന രീതിയാണിത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിഷാരടി ജയിച്ചുകഴിഞ്ഞാല്‍ എന്റെ ഭാഗ്യമാണെന്ന് തുറന്നുപറഞ്ഞ് ടിനി ടോം  (2 hours ago)

ബേസില്‍ ജോസഫ് ടോളിവുഡിലേക്ക് : അല്ലു അര്‍ജുന്‍ ബേസില്‍ ചിത്രം അടുത്ത വര്‍ഷം  (3 hours ago)

ഒടിടിയില്‍ റിലീസ് ചെയ്ത ദൃശ്യം 2 തിയേറ്ററുകളിലേക്ക്  (3 hours ago)

അഖില്‍ മാരാരുടെ സ്ഥാനാര്‍ത്ഥിത്വത്തെ കുറിച്ച് ഷിയാസ് കരീം പറഞ്ഞത്?  (3 hours ago)

പെട്രോളിന്റെയും ഡീസലിന്റെയും വില വര്‍ധിപ്പിക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍  (3 hours ago)

സ്ത്രീ വിരുദ്ധ പരാമര്‍ശം: ലീഗ് നേതാവ് ഇര്‍ഷാദ് ചക്കാലശേരിക്കെതിരെ നടപടി  (3 hours ago)

68 ശതമാനം റേറ്റിംഗോടെ മോദി ജനപ്രീതിയുള്ള ആഗോള നേതാവ്  (3 hours ago)

കാലാവധി തീര്‍ന്ന് സൗദിയില്‍ കുടുങ്ങിപ്പോയ പ്രവാസികള്‍ക്ക് ആശ്വാസം  (4 hours ago)

ഇത്രയും കാലമായിട്ടും അല്പം പോലും പരിഗണന അവര്‍ക്ക് ലഭിച്ചില്ല എന്നത് ഖേദകരമാണ്  (4 hours ago)

രാജ്യത്ത് ഊര്‍ജ സുരക്ഷയില്‍ ആശങ്ക വേണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍  (4 hours ago)

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ ബിജെപി നേതാവിന്റെ മകന്‍ അറസ്റ്റില്‍  (4 hours ago)

ട്രംപിന്റെ 15 ഉപാധികള്‍ തള്ളി: യുദ്ധം അവസാനിപ്പിക്കുന്നതിന് 5 നിബന്ധനകള്‍ വച്ച് ഇറാന്‍  (4 hours ago)

സംസ്ഥാനത്ത് ഹെല്‍മറ്റ് ഇല്ലാത്തതിന് ഒരാഴ്ചയ്ക്കിടെ പിഴ ഈടാക്കിയത് രണ്ടുകോടിയിലധികം രൂപ  (4 hours ago)

തായ്‌ലന്‍ഡില്‍ രശ്മികയും വിജയ് ദേവരകൊണ്ടയും  (4 hours ago)

വൻതാരപ്പൊലിമയും, വലിയ മുതൽമുടക്കുമായി പള്ളിച്ചട്ടമ്പി ഏപ്രിൽ 10-ന്; ചിത്രത്തിൻ്റെ ടീസർ പുറത്ത്!!!  (6 hours ago)

Malayali Vartha Recommends