ഓണം ആഘോഷിക്കാന്‍ കേരളത്തിന് തമിഴ്‌നാടിന്റെ വ്യാജവെളിച്ചെണ്ണ

ഓണക്കാലത്ത് കേരളത്തിലേക്ക് വ്യാജ വെളിച്ചെണ്ണ ഒഴുകുന്നു.തമിഴ്‌നാട്ടിലെ കാങ്കയത്തു നിന്നാണ് വ്യാജ വെളിച്ചെണ്ണ സംസ്ഥാനത്തേക്ക് എത്തുന്നത്.കാന്‍സറിന് കാരണമാകുന്ന പാരഫിന്‍, സൂപ്പര്‍ ഒലീന്‍, കെര്‍നല്‍ ഓയില്‍ എന്നിവ ചേര്‍ത്താണ് മലയാളികള്‍ക്ക് ഓണമാഘോഷിക്കാനുള്ള വെളിച്ചെണ്ണയുടെ നിര്‍മ്മാണം.
പാമോയില്‍ എന്ന് രേഖപ്പെടുത്തിയാണ് വ്യാജ എണ്ണ അതിര്‍ത്തി കടത്തുന്നത്, ചെക്ക് പോസ്റ്റുകളില്‍ പരിശോധന ഇല്ലാത്തതിനാല്‍ കടത്തിന് തടസ്സവുമില്ല.മായം ചേര്‍ന്ന ഈ എണ്ണ ദിവസങ്ങളോളം കേടു വരാതെ ഇരിക്കുകയും ചെയ്യും. ഓണം അടുത്തതോടെ കേരളത്തിലേക്ക് വ്യാജ വെളിച്ചെണ്ണ എത്തുന്നു. കൂടി വരുന്ന ആവശ്യം മുതലെടുത്താണ് മായം കലര്‍ന്ന വെളിച്ചെണ്ണ വിപണിയില്‍ എത്തുന്നത്. കേരളത്തിലേക്കുള്ള വെളിച്ചെണ്ണയുടെ 90 ശതമാനവും വരുന്ന തമിഴ്‌നാട്ടില്‍ നിന്നാണ്. ദിവസങ്ങളോളം ഈ എണ്ണ കേടാകാതെ ഇരിക്കുമെന്ന് മായം കലര്‍ത്തുന്നവര്‍ പറയുന്നു. രേഖകളില്‍ പാം ഓയില്‍ എന്ന പേരിലാണ് എണ്ണ കേരളത്തിലേക്ക് എത്തുന്നത്. മായം കര്‍ന്ന എണ്ണയുടെ ഉപയോഗം മാരക രോഗങ്ങള്‍ക്ക് കാരണമാകും.
https://www.facebook.com/Malayalivartha

























