സ്വാശ്രയ മെഡിക്കല്‍ പ്രവേശനം: ബാങ്ക് ഗ്യാരണ്ടിയില്‍ പരിഹാരമാകുന്നു

സ്വാശ്രയ മെഡിക്കല്‍ പ്രവേശത്തിലെ ബാങ്ക് ഗ്യാരണ്ടി വിഷയത്തില്‍ പ്രശ്‌ന പരിഹാരമുണ്ടായെന്ന് ചീഫ് സെക്രട്ടറി കെ.എം എബ്രഹാം. മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തി അന്തിമ തീരുമാനം പ്രഖ്യാപിക്കും. ബാങ്കുകള്‍ ചില നിര്‍ദേശങ്ങള്‍ മുന്നോട്ട് വെച്ചതായും ചീഫ് സെക്രട്ടറി അറിയിച്ചു.
സ്വാശ്രയമെഡിക്കല്‍ പ്രവേശനത്തിന് വിദ്യാര്‍ഥികള്‍ നല്‍കേണ്ട ബാങ്ക് ഗ്യാരന്റി സംബന്ധിച്ച പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാരും ബാങ്കുകളുമായി നടന്ന ചര്‍ച്ചയിലാണ് തീരുമാനം ഉണ്ടായത്. ബാങ്കേഴ്‌സ് സമിതിയില്‍ അംഗമായ ബാങ്കുകളുമായി നിയുക്ത ചീഫ് സെക്രട്ടറി കെ.എം.ഏബ്രഹാമാണ് ചര്‍ച്ച നടത്തിയത്.
https://www.facebook.com/Malayalivartha

























