കെ എസ് ആര്‍ ടിസി ബസില്‍ വന്‍ കൊള്ള; വടിവാള്‍ കഴുത്തില്‍ വെച്ച് ഭീഷണിപ്പെടുത്തി യാത്രക്കാരില്‍ നിന്നും പണം തട്ടി

കെ എസ് ആര്‍ ടി സി ബസില്‍ വന്‍ കൊള്ള. മലയാളികളടക്കമുള്ളവരാണ് ഞെട്ടിക്കുന്ന സംഭവത്തിന്റെ ഇരകളായത്. ബംഗളുരു – കോഴിക്കോട് കെ എസ് ആര്‍ ടി സി ബസിലായിരുന്നു കൊള്ള നടന്നത്. വടിവാള്‍ കഴുത്തില്‍ വെച്ച് ഭീഷണിപ്പെടുത്തിയാണ് അജ്ഞാത സംഘം പണം തട്ടിയതെന്ന് യാത്രക്കാര്‍ പറയുന്നു.
പുലര്‍ച്ചെ 2.45 നായിരുന്നു സംഭവം. കെ എസ് ആര്‍ ടി സി ബസ് ഛനപട്ടണത്തെത്തിയപ്പോ!ഴാണ് അജ്ഞാത സംഘം അതിക്രമിച്ച് കയറിയത്. വടിവാളും കത്തിയുമടക്കമുളള മാരകായുധങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തി സ്വര്‍ണവും പണവും തട്ടുകയായിരുന്നു. ബസ് റോഡ് സൈഡില്‍ നിര്‍ത്തിയപ്പോള്‍ ബൈക്കില്‍ എത്തിയ സംഘം ബസ് തടഞ്ഞു നിര്‍ത്തി കൊള്ളയടിക്കുകയായിരുന്നു. മൈസുരിനും ബെംഗലുരുവിനും ഇടയിലാണ് ഈ സ്ഥലം. യാത്രക്കാര്‍ ചിക്കനെല്ലൂര്‍ സ്‌റ്റേഷനില്‍ പരാതി നല്‍കി. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് വ്യക്തമായിട്ടുണ്ട്.
https://www.facebook.com/Malayalivartha

























