പിണറായി വിജയന്‍ പത്തുവര്‍ഷം കേരളം ഭരിക്കും'; ബിഡിജെഎസിന് സിപിഐഎം അവസരം നല്‍കണമെന്നും വെളളാപ്പളളി

പിണറായി വിജയന്‍ പത്തുവര്‍ഷം കേരളം ഭരിക്കുമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെളളാപ്പളളി നടേശന്‍. ചേര്‍ത്തലയില്‍ ചേരുന്ന എന്‍ഡിഎ യോഗത്തിന് മുന്നോടിയായിട്ട് ബിജെപിയെ വിമര്‍ശിച്ച് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ബിഡിജെഎസിന് ഇടതുമുന്നണിയില്‍ ചേരണം.
അവരാണ് ബിഡിജെഎസിന് പറ്റിയ മുന്നണി. ഇതിന് സിപിഐഎം അവസരം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. ബിജെപി സംസ്ഥാന നേതൃത്വം ബിഡിജെഎസിനെ വഞ്ചിക്കുകയായിരുന്നു. ബിഡിജെഎസ് എന്‍ഡിഎ മുന്നണി ബന്ധം ഉപേക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha
























