സ്വാശ്രയ വിദ്യാഭ്യാസം ലാഭം മാത്രം ലക്ഷ്യമാക്കിയുള്ള കച്ചവടമെന്ന് കാനം

സ്വാശ്രയ വിദ്യാഭ്യാസം കച്ചവടക്കാരുടെ കൈയിൽ ആയെന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. സ്വാശ്രയ വിദ്യാഭ്യാസ മേഖലയിൽ നടക്കുന്ന ലാഭം മാത്രം ലക്ഷ്യമാക്കിയുള്ള മാനേജ്മെന്‍റുകളുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുവാൻ സമഗ്രമായ നിയമനിർമാണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എല്ലാ രാഷ്ട്രീയകക്ഷികളുടേയും അഭിപ്രായ സമന്വയത്തിനായി സർക്കാർ സർവകക്ഷിയോഗം വിളിക്കണം. നിയമനിർമാണത്തിലൂടെ സ്വകാര്യ സ്വാശ്രയ വിദ്യാഭ്യാസ മേഖലയിലെ പ്രവേശനം, ഫീസ്, പരീക്ഷാ നടത്തിപ്പ് തുടങ്ങിയവയെ സംബന്ധിച്ച് വ്യക്തമായ നിയന്ത്രണങ്ങൾ ഉറപ്പുവരുത്തുകയും വേണമെന്നും കാനം രാജേന്ദ്രൻ ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha

























