നടിയോട് അപമര്യാദയായി പെരുമാറി സംഭവം; ജീന്‍പോളിനെതിരായ കേസ് റദ്ദാക്കി

നടിയോട് അപമര്യാദയായി പെരുമാറിയെന്ന കേസില്‍ സംവിധായകന്‍ ജീന്‍ പോള്‍ ലാലിനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി. ജീന്‍ പോളിനെതിരെ പരാതിയില്ലെന്ന് നടി വ്യക്തമാക്കിയതോടെയാണ് കോടതി കേസ് റദ്ദാക്കിയത്.
ചിത്രീകരണത്തിനിടെ ജീന്‍പോള്‍ ലൈംഗികച്ചുവയോടെ സംസാരിച്ചെന്നും തന്റേതെന്ന വിധത്തില്‍ മറ്റാരുടെയോ ശരീരഭാഗങ്ങള്‍ സിനിമയില്‍ ഉള്‍പ്പെടുത്തി അപകീര്‍ത്തിപ്പെടുത്തി എന്നുമായിരുന്നു നടിയുടെ പരാതി.
ജീന്‍ പോള്‍ ലാലിനെതിരായ പരാതിയില്‍ കഴമ്പുണ്ടെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ചിത്രത്തിന്റെ സെന്‍സര്‍ കോപ്പി പരിശോധിച്ച പൊലീസ് നടിയുടെ ബോഡി ഡ്യൂപ്പ് ഉപയോഗിച്ചതായി കണ്ടെത്തി. ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെയും സെറ്റിലുണ്ടായിരുന്ന മറ്റു ചിലരുടെയും മൊഴി അന്വേഷണസംഘം രേഖപ്പെടുത്തിയിരുന്നു. സെറ്റില്‍ പ്രശ്‌നങ്ങളുണ്ടായെന്നും നടിയുടെ ഡ്യൂപ്പിനെ ഉപയോഗിച്ച് ചിത്രീകരണം നടത്തിയെന്നും ഇവര്‍ മൊഴി നല്‍കിയിരുന്നു.
https://www.facebook.com/Malayalivartha

























