Widgets Magazine
18
Feb / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മണിശങ്കർ അയ്യർ സി.പി.എം വാടക ഗുണ്ട: ചെറിയാൻ ഫിലിപ്പ്...


മറ്റ് രാജ്യങ്ങളിൽ ആ മാതാപിതാക്കള്‍ അറസ്റ്റ് ചെയ്യപ്പെട്ട് ജയിലിൽ ആയിരിക്കും: നമ്മുടെ അനാസ്ഥ ആ കുഞ്ഞിനെ കൊന്നു കളഞ്ഞെന്ന് തോന്നുന്നവർ ആരുമില്ലെ ഇവിടെ...? ആലിനെ ആഘോഷിക്കുന്ന മലയാളികളെ ഓർത്ത് ലജ്ജ...


ഹോംസ്റ്റേയിൽ വെച്ച് പീഡിപ്പിച്ചു, വിവാഹവാഗ്ദാനം നൽകി വഞ്ചിച്ചു: രാഹുലിനെതിരെ രഹസ്യമൊഴിയും തെളിവുകളും കൈമാറി രണ്ടാം അതിജീവിത...


ആഹ്ലാദയാത്ര കണ്ണീരായി; വിഴിഞ്ഞത്ത് ഹോട്ടൽ ഭക്ഷണം വില്ലനായി, രണ്ടു ജീവനുകൾ പൊലിഞ്ഞു: ഹോട്ടലിൽ വിതരണം ചെയ്യുന്നത് പഴകിയ മത്സ്യങ്ങളാണെന്നും, ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ ഇവിടെ കൃത്യമായ പരിശോധന നടത്താറില്ലെന്നും നാട്ടുകാർ: ദൂരത്തില്‍ നിന്ന് വന്നവര്‍ ആയതുകൊണ്ട് വേറെ എന്തെങ്കിലും കഴിച്ചിട്ടുണ്ടോയെന്നറിയില്ല; നാല് വര്‍ഷത്തിനിടയില്‍ ഇങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ലെന്ന് ഉടമ...


'കുടുങ്ങാനുള്ളവരെല്ലാം കുടുങ്ങട്ടെ, കള്ളത്തരം കാണിച്ചവരെ അയ്യപ്പൻ വെറുതെ വിടുമോ...? പറയാനുള്ളതെല്ലാം ഇഡിയോട് പറയുമെന്ന മുന്നറിയിപ്പുമായി കടവന്ത്രയിലെ ED ഓഫീസിൽ നടൻ ജയറാം...

പുതിയ ചീഫ് സെക്രട്ടറി കെഎം ഏബ്രഹാം വെറും പുലിയല്ല പുപ്പുലി…

31 AUGUST 2017 08:02 PM IST
മലയാളി വാര്‍ത്ത

കേരളത്തിന്റെ പുതിയ ചീഫ് സെക്രട്ടറിയായി നിയമിതനായ കെഎം ഏബ്രഹാം കേരളാ കേഡറിലെ ഏറ്റവും സീനിയറായ ഐഎഎസ് ഉദ്യോഗസ്ഥനാണ്. ഐഎഎസുകാരന്‍ എന്നതിലുപരി അദ്ദേഹത്തേക്കുറിച്ച് അധികമാര്‍ക്കുമറിയാത്ത ചില കാര്യങ്ങളുണ്ട്. ആയോധനകലകളിലെ പ്രാവീണ്യത്തിന്റെ കാര്യത്തില്‍ ഇദ്ദേഹത്തെ കേരളാ ബ്രൂസ്‌ലി എന്നു വേണമെങ്കില്‍ വിശേഷിപ്പിക്കാം.

പഠനത്തോടൊപ്പം കായികമായും അദ്ദേഹം മികവു തെളിയിച്ച വ്യക്തിയായിരുന്നു. ഇപ്പോഴും അതിന് യാതൊരു കുറവും വരുത്തിയിട്ടില്ല. കരാട്ടെ, തായ്ക്വണ്ടോ, ദീര്‍ഘ ദൂര ഓട്ടം ഇതൊക്കെയായിരുന്നു കെഎം എബ്രഹാമിന്റെ ഇഷ്ടവിനോദങ്ങള്‍. ഔദ്യോഗിക ജീവിതത്തിലെ തിരക്കിനിടയിലും അദ്ദേഹം ഇതിനായി സമയം കണ്ടെത്താറുണ്ട്. കൊറിയയില്‍ നിന്നെത്തിയ അന്താരാഷ്ട്ര ഗ്രാന്‍ഡ്മാസ്റ്റര്‍ ലീയും ഗ്രാന്‍ഡ്മാസ്റ്റര്‍ ലളിത് ടര്‍ക്കിയുമാണ് കഴിഞ്ഞ വര്‍ഷം ഫസ്റ്റ് ഡാന്‍ ബ്ലാക്ക് ബെല്‍റ്റില്‍ നിന്ന് സെക്കന്‍ഡ് ഡാനിലേക്ക് ഡോ. എബ്രഹാമിന് സ്ഥാനക്കയറ്റം നല്‍കിയത്. 16 വര്‍ഷം മുമ്പാണ് കെഎം എബ്രഹാം ആദ്യമായി ബ്ലാക്ക് ബെല്‍റ്റ് നേടിയത്. ബോക്സിങ് അടക്കമുള്ള ആയോധന കലകളില്‍ പഠനകാലത്തുതന്നെ ഡോ. എബ്രഹാം മികവ് തെളിയിച്ചിരുന്നു. പിന്നീട് അമേരിക്കയില്‍ ഗവേഷണം നടത്തുമ്പോഴാണ് തായ്ക്വോണ്ടൊയില്‍ താത്പര്യം തോന്നിയത്. തുടര്‍ന്ന് നാട്ടിലെത്തി കരാട്ടെയില്‍ താത്പര്യക്കാരനായിരുന്ന ഐ.പി.എസ്. ഓഫീസര്‍ ഡെസ്മണ്ട് നെറ്റൊയെ ഒപ്പം കൂട്ടി തായ്ക്വണ്ടോ അസോസിയേഷന്‍ രൂപീകരിച്ചു.

ലൗകീക ആസക്തികളില്‍ നിന്ന് വിടുതല്‍ പ്രാപിക്കുകയെന്ന ബുദ്ധമതത്തിന്റെ തത്വശാസ്ത്രമാണ് തായ്ക്വണ്ടോ പേറുന്നത്. ആയോധന കലയെന്നതിനൊപ്പം ഇതിനൊരു ആത്മീയതലമുണ്ട്. ഔദ്യോഗിക രംഗത്ത് പല വിഷമം നിറഞ്ഞ സാഹചര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ ഈ പരിശീലനം എന്നെ സഹായിക്കുന്നുണ്ടെന്ന് അദ്ദേഹം പറയുന്നു. ദീര്‍ഘദൂര ഓട്ടത്തിലും താത്പര്യമുള്ള ഡോ. എബ്രഹാം 22 കിലോമീറ്റര്‍ താണ്ടുന്ന മുംബൈ സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേര്‍ഡ് ഹാഫ് മാരത്തണില്‍ ഏഴ് വര്‍ഷമായി പങ്കെടുക്കുന്നു. ആഴ്ചയില്‍ മൂന്ന് ദിവസമാണ് തായ്ക്വോണ്ടൊ പരിശീലനം. പുലര്‍ച്ചെ അഞ്ച് മണിക്ക് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തില്‍ എത്തും. തായ്ക്വോണ്ടൊയ്ക്ക് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗീകാരം ലഭ്യമാക്കിയും 80 സ്‌കൂളുകളില്‍ ഈ ആയോധന കല കുട്ടികളെ പഠിപ്പിക്കാന്‍ മുന്‍കൈയെടുത്തതും ഡോ. എബ്രഹാമായിരുന്നു. ദേശീയ ഗെയിംസിലും സാഫ് ഗെയിംസിലും മെഡല്‍ നേടിത്തരുന്ന ഇനമായി തായ്ക്വണ്ടോ മാറി.

കേരള സര്‍വകലാശാലയില്‍നിന്നു സിവില്‍ എന്‍ജിനീയറിങ് ബിരുദവും കാണ്‍പൂര്‍ ഐഐടിയില്‍നിന്ന് എംടെക്കും ഐസിഎഫ്എഐയില്‍നിന്നു ബിസിനസ് ഫിനാന്‍സില്‍ ഡിപ്ലോമയും നേടിയ ഏബ്രഹാം അമേരിക്കയിലെ മിഷിഗണ്‍ യൂണിവേഴ്സിറ്റിയില്‍നിന്നു ടെക്നോളജി പ്ലാനിങ്ങില്‍ പിഎച്ച്ഡി നേടിയിട്ടുണ്ട്. അമേരിക്കയില്‍നിന്നു തന്നെ ചാര്‍ട്ടേഡ് ഫിനാന്‍ഷ്യല്‍ അനലിസ്റ്റ്, ലൈസന്‍സ്ഡ് ഇന്റര്‍നാഷനല്‍ അനലിസ്റ്റ് യോഗ്യതകളും നേടി.കൊല്ലം ടികെഎം എന്‍ജിനീയറിങ് കോളജില്‍ കുറച്ചുകാലം അദ്ധ്യാപകനും കാണ്‍പൂര്‍ ഐഐടിയില്‍ വിസിറ്റിങ് പ്രഫസറുമായിരുന്നു. തിരുവനന്തപുരത്തു സബ് കലക്ടറായാണ് ഐഎഎസ് ജീവിതത്തിന്റെ തുടക്കം കുറിച്ചത്. ആലപ്പുഴ, എറണാകുളം ജില്ലകളില്‍ കലക്ടര്‍, ഉന്നത വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി, സാമൂഹികനീതി പ്രിന്‍സിപ്പല്‍ സെക്രട്ടറി തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചു. ഉന്നതവിദ്യാഭ്യസ പ്രിന്‍സിപ്പല്‍ സെക്രട്ടറി ആയിരിക്കെ കുസാറ്റ് വൈസ് ചാന്‍സലറുടെ ചുമതലയും വഹിച്ചു. ഒരു വര്‍ഷം ഡപ്യൂട്ടേഷനില്‍ ഏഷ്യന്‍ സ്‌കൂള്‍ ഓഫ് ബിസിനസില്‍ പ്രഫസറായി.

സെബിയില്‍ സ്ഥിരാംഗമായിരിക്കെയാണ് കുപ്രസിദ്ധമായ സഹാറ തട്ടിപ്പ് ഇദ്ദേഹം പുറത്തു കൊണ്ടുവന്നത്. ഐഐടി കാണ്‍പൂരിന്റെ അവാര്‍ഡും ജി ഫയല്‍ അവാര്‍ഡും അഴിമതിയ്‌ക്കെതിരേ പോരാടിയതിനുള്ള അംഗീകാരമായി.ധനവകുപ്പില്‍ റിസോഴ്സസ് സെക്രട്ടറിയായും ധനസെക്രട്ടറിയായും പ്രവര്‍ത്തിച്ച ഏബ്രഹാം 10 സംസ്ഥാന ബജറ്റുകള്‍ തയാറാക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ചു. തയ്ക്വാന്‍ഡോയില്‍ സെക്കന്‍ഡ് ഡിഗ്രി ബ്ലാക്ക് ബെല്‍റ്റ് നേടിയ കേരളത്തിലെ ആദ്യ ഐഎഎസ് ഉദ്യോഗസ്ഥനാണ്. എന്തായാലും ഇത്രയും അടവുകള്‍ വശമുള്ള കെ.എം ഏബ്രഹാം കേരളാ സര്‍ക്കാരിന് ഒരു മുതല്‍ക്കൂട്ടാവുമെന്ന് പ്രതീക്ഷിക്കാം…

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിഴിഞ്ഞം തുറമുഖത്ത് കരയിലെത്തിയത് ഭീമന്‍ മത്സ്യം  (5 minutes ago)

കണ്ണൂരില്‍ പാലം ഉദ്ഘാടനത്തിന് മാധ്യമങ്ങള്‍ എത്താത്തതില്‍ വിമര്‍ശനവുമായി മുഖ്യമന്ത്രി  (16 minutes ago)

തീര്‍ത്ഥാടന കാലത്ത് നിലയ്ക്കല്‍ അന്നദാന ക്രമക്കേടില്‍ നടപടി സ്വീകരിച്ച് ദേവസ്വം ബോര്‍ഡ്  (32 minutes ago)

ലോകത്തിലെ ആദ്യ മൂന്ന് രാജ്യങ്ങളിലൊന്നായി ഇന്ത്യയെ മാറ്റണമെന്ന് മോദി  (46 minutes ago)

മോഹന്‍ലാലിനെ കുറിച്ച് സന്തോഷ് ടി കുരുവിള പറയുന്നത്  (53 minutes ago)

കുളിക്കുന്നതിനിടെ വാട്ടര്‍ ടാങ്ക് ദേഹത്തേക്ക് വീണ് യുവാവിന് ദാരുണാന്ത്യം  (1 hour ago)

തൊണ്ടിമുതല്‍ കേസില്‍ ശിക്ഷാവിധി റദ്ദാക്കണമെന്ന ആവശ്യം കോടതി തള്ളി  (1 hour ago)

എനിക്ക് ഇരയായി നിന്ന് കരയാനല്ല, മറിച്ച് പോരാടാനാണിഷ്ടം; സൈബര്‍ ഇടങ്ങളില്‍ മലര്‍ന്നുകിടന്ന് തുപ്പുന്നവരറിയാന്‍; മീനാക്ഷി അനൂപ്  (1 hour ago)

ശബരിമല സ്വര്‍ണക്കൊള്ളയില്‍ ഇഡി ജയറാമിനെ ചോദ്യം ചെയ്തു  (2 hours ago)

രാഹുല്‍ മാങ്കൂട്ടത്തില്‍ ചോദ്യം ചെയ്യലില്‍ കൃത്യമായി സഹകരിക്കുന്നില്ലെന്ന് അന്വേഷണ സംഘം  (2 hours ago)

ശബരിമല ആചാരസംരക്ഷണത്തിന് സംസ്ഥാന സര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിക്കണമെന്ന് ബിജെപി  (2 hours ago)

കേരളത്തിലെവിടെയും മാസപ്പിറവി കണ്ടില്ല, റംസാന്‍ വ്രതാരംഭം വ്യാഴാഴ്ച മുതല്‍  (2 hours ago)

ആറ്റുകാല്‍ പൊങ്കാല: തലസ്ഥാനത്ത് ഭക്ഷ്യശാലകള്‍ക്ക് കര്‍ശന നിര്‍ദ്ദേശങ്ങളുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്  (2 hours ago)

കെപിസിസിയുടെ പരിപാടിയില്‍ മുഖ്യാതിഥിയായി പ്രേംകുമാര്‍  (3 hours ago)

കോഴിക്കോട് വസ്ത്രവ്യാപാര ശാലയില്‍ വന്‍ തീപിടിത്തം  (3 hours ago)

Malayali Vartha Recommends