സുനിയുടെ വെളിപ്പെടുത്തല്‍ കാവ്യയ്ക്ക് വീണ്ടും പാരയാകുന്നു...കാവ്യയെ വീണ്ടും ചോദ്യം ചെയ്യും?

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനിയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് നടി കാവ്യാ മാധവനെ വീണ്ടും ചോദ്യം ചെയ്യാന്‍ പോലീസ് നോട്ടീസ് നല്‍കിയതായി റിപ്പോര്‍ട്ട്. മൂന്ന് ദിവസത്തിനകം കാവ്യ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നിര്‍ദ്ദേശം. കേസിലെ മാഡം കാവ്യയാണെന്ന് മുഖ്യപ്രതി പള്‍സര്‍ സുനി കഴിഞ്ഞ ദിവസമാണ് വെളിപ്പെടുത്തിയത്. പള്‍സറിന്റെ വെളിപ്പെടുത്തലിന് പുറമെ പോലീസ് അന്വേഷണത്തില്‍ വ്യക്തമായ കാര്യങ്ങളുടെ കൂടി അടിസ്ഥാനത്തിലാണ് കാവ്യയെ വീണ്ടും ചോദ്യം ചെയ്യലിനായി വിളിപ്പിക്കുന്നത്.
ചോദ്യം ചെയ്യാന്‍ വിളിക്കുന്ന ദിവസം തന്നെ ആവശ്യമെങ്കില്‍ അറസ്റ്റ് ചെയ്യാനും നിര്‍ദ്ദേശമുണ്ടെന്നാണ് സൂചന. ഇത് സംബന്ധിച്ച് സംസ്ഥാന പോലീസ് മേധാവി പ്രത്യേക അന്വേഷണ സംഘത്തിന് അനുമതി നല്‍കിയിട്ടുണ്ട്. നടിയെ ആക്രമിച്ച കേസില്‍ ഒരു സ്ത്രീയുടെ സാന്നിധ്യമുണ്ടെന്ന് തുടക്കം മുതല്‍ തന്നെ സൂചന ഉണ്ടായിരുന്നു. ഇതാണ് കാവ്യയിലേക്ക് അന്വേഷണം നീളാന്‍ കാരണം.
സംശയം തോന്നിയ ആദ്യം മുതല്‍ തന്നെ കാവ്യയെ കേന്ദ്രീകരിച്ചും പോലീസ് അന്വേഷിച്ചിരുന്നു. കാവ്യയുടെ ഡ്രൈവറായി സുനി പോയിരുന്നു എന്നത് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ഈ അന്വേഷണത്തിലാണ് വ്യക്തമായത്. കൂടാതെ സുനി കാവ്യയുടെ സ്ഥാപനമായ ലക്ഷ്യയില്‍ എത്തിയതിന്റെ തെളിവും പോലീസിന് ലഭിച്ചിരുന്നു.
https://www.facebook.com/Malayalivartha

























