പ്രണയം നിരസിച്ച വിദ്യാര്‍ത്ഥിനിയുടെ തലയില്‍ യുവാവ് ചാണക വെള്ളമൊഴിച്ചു

പ്രണയം നിരസിച്ച കോളജ് വിദ്യാര്‍ത്ഥിനിയുടെ തലയില്‍ യുവാവ് ചാണക വെള്ളമൊഴിച്ചു. എറണാകുളം തൃപ്പൂണിത്തുറയിലാണ് സംഭവം. തൃപ്പൂണിത്തുറ സ്വദേശിനിയായ പെണ്‍കുട്ടിയുടെ പരാതിയില്‍ വൈക്കം സ്വദേശി ആഷിഖിനെ പോലീസ് അറസ്റ്റ് ചെയ്തു. സ്ത്രീത്വത്തെ അപമാനിച്ചതിന് 364 ാം വകുപ്പു പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പ്രേമ നൈരാശ്യമാണ് 19 കാരനായ യുവാവിനെ ഈ ക്രൂരതയ്ക്ക് പ്രേരിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു.
കോളജിലെ ഓണാഘോഷത്തില്‍ പങ്കെടുക്കാനായി നടന്നു പോകുന്നതിനിടെ വിദ്യാര്‍ത്ഥിനിയുടെ ദേഹത്ത് യുവാവ് ചാണക വെള്ളം ഒഴിക്കുകയായിരുന്നു.
ഗവ. പാലസ് ഹൈസ്‌കൂളിന് മുന്‍വശം റോഡരികില്‍ നില്‍ക്കുകയായിരുന്നു യുവാവ്. ഈ വഴി നടന്നുപോകുകയായിരുന്ന പെണ്‍കുട്ടിയുടെ തല വഴി യുവാവ് കൈയില്‍ കരുതിയിരുന്ന ചാണകവെള്ളം ഒഴിക്കുകയായിരുന്നുവത്രെ. തുടര്‍ന്ന് പെണ്‍കുട്ടി ബഹളം വച്ചതോടെ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവിനെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പിച്ചു.
https://www.facebook.com/Malayalivartha

























