ഒന്നും മറച്ച് വയ്ക്കാത്ത ഉറ്റ് സുഹൃത്തുക്കളായ അമ്മയ്ക്കും മകള്‍ക്കും പറയാനുള്ളത്

തങ്ങള്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് കാവ്യ മാധവനും അമ്മയും കുടുംബവും. തങ്ങള്‍ ഒരു തെറ്റും ചെയ്തിട്ടില്ല. തെറ്റ് ചെയ്യാത്തവരെ ശിക്ഷിക്കുമോ എന്നാണ് കാവ്യയുടെ കുടുംബം ചോദിക്കുന്നത്. ഒന്നും മറച്ച് വയ്ക്കാത്ത ഉറ്റ് സുഹൃത്തുക്കളാണ് കാവ്യയും അമ്മയും. പക്ഷെ ഇരുവരും തങ്ങള്‍ ചെയ്യാത്ത കുറ്റത്തിന് മാധ്യമങ്ങളിലൂടെ വേട്ടയാടുന്നുവെന്നാണ് പറയുന്നത്. ഒരുറുമ്പിനെപ്പോലും വേദനിപ്പിക്കാനുള്ള കെല്‍പ്പവള്‍ക്കില്ലെന്നാണ് കാവ്യയുടെ ബന്ധുക്കള്‍ പറയുന്നത്.
പള്‍സര്‍ സുനിയുമായി ഒരു ബന്ധവുമില്ലെന്ന് കാവ്യയും കുടുംബവും പറയുന്നു. തൃശൂര്‍ യാത്രയില്‍ പള്‍സര്‍ സുനി ഡ്രൈവറായി വന്നിട്ടില്ലെന്നും കാവ്യയുടെ കുടുംബം തറപ്പിച്ച് പറയുന്നു. ഓര്‍മ്മയില്‍ പോലും ഇങ്ങനെ ഒരാളില്ല. സ്ഥിരം ഡ്രൈഡവര്‍ അവധിയില്‍ പോകുമ്പോള്‍ താല്‍ക്കാലിക ഡ്രൈവര്‍മാര്‍ വരാറുണ്ട്. എന്നാല്‍ അവരുടെ ജാതകം വാങ്ങി വയ്ക്കാനാകില്ലല്ലോ എന്നും കാവ്യയുടെ കുടുംബ സുഹൃത്ത് പറയുന്നു. എന്നാല്‍ പൊലീസ് ഇതൊന്നും മുഖവിലയ്‌ക്കെടുക്കുന്നില്ല.
ഒന്നോ രണ്ടോ ദിവസത്തേക്കായി പല ഡ്രൈവര്‍മാരും വന്നിട്ടുണ്ട്. എന്നാല്‍ പള്‍സര്‍ സുനി വന്നതായി ഓര്‍മ്മയില്ല. ഇപ്പോഴത്തെ ഡ്രൈവര്‍ രണ്ട് വര്‍ഷമായി കാവ്യയുടെ കൂടെ ജോലി ചെയ്യുന്നു. ഇയാളുടെ കാലത്ത് താല്‍ക്കാലിക ഡ്രൈവര്‍ വന്നിട്ടില്ല. ലക്ഷ്യയില്‍ പള്‍സര്‍ സുനി വന്നിരുന്നുവെന്നെ പൊലീസിന്റെ വാദവും കാവ്യയുടെ കുടുംബം തള്ളി. ഹാര്‍ഡ് ഡിസ്‌ക് ചോദിച്ചപ്പോള്‍ സന്തോഷത്തോടെയാണ് കൊടുത്തത്. അത് ഒന്നു മറയ്ക്കാനില്ലാത്തതുകൊണ്ടാണെന്നും കാവ്യയുടെ കുടുംബം.
സിനിമാ രംഗത്ത് സ്ഥിരം ഡ്രൈവര്‍ അവധിയില്‍ പോയാല്‍ താല്‍ക്കാലിക ഡ്രൈവറെ ഏര്‍പ്പാട് ചെയ്യുന്ന പതിവുണ്ട്. ഇക്കാര്യം അറിയാവുന്ന പള്‍സര്‍ സുനി അത് വച്ച് മുതലെടുക്കാന്‍ ശ്രമിക്കുകയാണെന്നും കാവ്യയുടെ കുടുംബം പറയുന്നു.
അതേസമയം പള്‍സര്‍ സുനിയുടെ വെളിപ്പെടുത്തലിന് പിന്നാലെ കാവ്യ നിയമോപദേശം തേടിയതായി റിപ്പോര്‍ട്ടുണ്ട്. അതിനിടെ സുനിയുടെ വെളിപ്പെടുത്തല്‍ കേട്ട് കാവ്യ കുഴഞ്ഞു വീണതായി റിപ്പോര്‍ട്ടുണ്ട്. ഉടന്‍ തന്നെ ഡോക്ടറെ വിളിച്ചു വരുത്തി ചികിത്സ തേടി. അറസ്റ്റ് ഭയന്ന് കാവ്യയും അമ്മയും വിദേശത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നതായും പൊലീസ് സംശയിക്കുന്നു. ഇത്തരത്തില്‍ കള്ളക്കളികള്‍ക്ക് മുതിരരുതെന്ന സൂചന പൊലീസ് കാവ്യയ്ക്ക് നല്‍കിയിട്ടുണ്ട്. വിദേശത്തേക്ക് രക്ഷപ്പെടാതിരിക്കാനാണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കിയത്. കേസില്‍ കാവ്യ പ്രതിയാകും. എന്നാല്‍ ഗൂഢാലോചനക്കുറ്റം ചുമത്താതെ ചോദ്യം ചെയ്ത് അറസ്റ്റ് രേഖപ്പെടുത്താനും വിട്ടയ്ക്കാനുമാണ് തീരുമാനം. കാവ്യ അന്വേഷണവുമായി സഹകരിച്ചില്ലെങ്കില്‍ റിമാന്‍ഡ് ചെയ്യാനും നീക്കമുണ്ട്.

https://www.facebook.com/Malayalivartha

























