ലോക്ഡൗണില്‍ അച്ഛന് തൊഴില്‍ നഷ്ടപ്പെട്ടു.. അമ്മക്ക് മാനസികരോഗം...വിശപ്പ് സഹിക്കാതെ വന്നപ്പോൾ ഇത്തിരി ഭക്ഷണം ചോദിച്ച് അടുത്ത വീട്ടിൽ ചെന്നതാണ് ആ എട്ടുവയസുകാരി..പ്രായ പൂര്‍ത്തിയാകാത്ത വിദ്യാര്‍ഥികളടക്കം ആറു പേര്‍ ചേർന്ന് ആ കുരുന്നിനെ ക്രൂരമായ ലൈംഗികപീഡനത്തിനിരയാക്കി.

ലോക്ഡൗണില്‍ അച്ഛന് തൊഴില്‍ നഷ്ടപ്പെട്ടതോടെ കുടുംബം വരുമാനമില്ലാതെ കടുത്ത പട്ടിണിയിലായിരുന്നു..
സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ട് വിദ്യാര്‍ത്ഥികളടക്കം ആറുപേരാണ് കേസില്‍ അറസ്റ്റിലായത് തേങ്ങാപ്പട്ടണം സ്വദേശികളായ മുഹമ്മദ് നൂഹ് (75), സഹായദാസന്‍ (52), ജഫീര്‍ ഹുസൈന്‍ (53), അബ്ദുല്‍ ജാഫര്‍ (68) എന്നിവരും 14 വയസ്സുള്ള രണ്ട് വിദ്യാര്‍ഥികളുമാണ് അറസ്റ്റിലായത്.
നാഗര്‍കോവിലില്‍ ഒരു കോഴിക്കടയിലെ തൊഴിലാളിയാണ് പെണ്‍കുട്ടിയുടെ അച്ഛന്‍. അമ്മ മാനസിക വെല്ലുവിളി നേരിടുന്ന ആളാണ്. തേങ്ങാപ്പട്ടണത്തെ വാടകവീട്ടിലാണ് കുട്ടി കുടുംബത്തോടൊപ്പം താമസിക്കുന്നത്.
ലോക്ഡൗണില്‍ അച്ഛന് തൊഴില്‍ നഷ്ടപ്പെട്ടതോടെ കുടുംബം വരുമാനമില്ലാതെ കടുത്ത പട്ടിണിയിലാകുകയായിരുന്നു.വിശപ്പടക്കാനാണ് അയല്‍വീടുകളില്‍ എത്തി സഹായം ചോദിച്ചത്. എന്നാലിത് പ്രതികള്‍ ചൂഷണം ചെയ്യുകയായിരുന്നു.
പ്രതികള്‍ സഹായങ്ങള്‍ നല്‍കി ലൈംഗികചൂഷണം തുടര്‍ന്നപ്പോള്‍ ചിലര്‍ തന്നെ ശാരീരികമായി വേദനിപ്പിക്കുന്നതായി കുട്ടി അച്ഛനോട് പറഞ്ഞു. ഇതേ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് പ്രതികള്‍ കുട്ടിയെ നിരന്തരം പീഡിപ്പിച്ചിരുന്നതായി മനസ്സിലായത്.
തുടര്‍ന്ന് ജില്ലാ എസ്.പി.ക്ക് നല്‍കിയ പരാതിയെത്തുടര്‍ന്ന് കുളച്ചല്‍ വനിതാ പോലീസും എ.ഡി.എ.എസ്.പി.യുടെ നേതൃത്വത്തിലുള്ള സംഘവും അന്വേഷണം നടത്തി പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളായ കുട്ടികളെ തിരുനെല്‍വേലി ജുവനൈല്‍ ഹോമിലേക്ക് അയച്ചു
https://www.facebook.com/Malayalivartha